'ആർട്ടിക്കിൾ 370 ഒരിക്കലും സ്ഥിരമാക്കാൻ ഉദ്ദേശിച്ചിരുന്നില്ല': സുപ്രീം കോടതി

Last Updated:

ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി പുനഃസംഘടിപ്പിച്ചതിനെയും ആർട്ടിക്കിൾ 370ൽ വരുത്തിയ മാറ്റത്തെയും ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കുകയായിരുന്നു ബെഞ്ച്.

സുപ്രീം കോടതി
സുപ്രീം കോടതി
ആർട്ടിക്കിൾ 370 ഒരിക്കലും സ്ഥിരമാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 1 ഉദ്ധരിച്ചുകൊണ്ട് സുപ്രീം കോടതി ബുധനാഴ്ച പറഞ്ഞു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി പുനഃസംഘടിപ്പിച്ചതിനെയും ആർട്ടിക്കിൾ 370ൽ വരുത്തിയ മാറ്റത്തെയും ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കുകയായിരുന്നു ബെഞ്ച്.
ആർട്ടിക്കിൾ 370ലെ മാറ്റങ്ങളെ എതിർത്ത് അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ സമർപ്പിച്ച വാദങ്ങൾക്ക് മറുപടിയായാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ആർട്ടിക്കിൾ 1 ഭരണഘടനയുടെ സ്ഥിരമായ സവിശേഷതയാണെന്നും അത് ഏത് സാഹചര്യത്തിലും ആർട്ടിക്കിൾ 370ന് ബാധകമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ആർട്ടിക്കിൾ 370ൽ ആർട്ടിക്കിൾ 1 അവതരിപ്പിക്കുന്നതിനെക്കുറിച്ച് ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. ആർട്ടിക്കിൾ 370 സ്ഥിരമാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആർട്ടിക്കിൾ 1 അതിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ലായിരുന്നുവെന്നും ആർട്ടിൽ 1 ഭരണഘടനയുടെ സ്ഥിരമായ സവിശേഷതയാണെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിശദീകരിച്ചു.
advertisement
ആർട്ടിക്കിൾ 370 ഒരിക്കലും സ്ഥിരമാക്കാൻ ഉദ്ദേശിച്ചിരുന്നില്ല എന്നതിന്റെ വ്യക്തമായ സൂചകമാണ് ആർട്ടിക്കിൾ 1 എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജസ്റ്റിസുമാരായ എസ്‌കെ കൗൾ, സഞ്ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയതായിരുന്നു ബെഞ്ച്.
ആർട്ടിക്കിൾ 3 പ്രകാരം ഒരു സംസ്ഥാനത്തിന്റെ ഒരു ഭാഗം കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നതിനുള്ള നടപടിക്രമം ജമ്മു കശ്മീരിൽ പാലിച്ചിട്ടില്ലെന്ന് അഭിഭാഷകനായ ഗോപാൽ ശങ്കരനാരായണൻ പറഞ്ഞു.
advertisement
ഹർജിക്കാരുടെ വാദം ബുധനാഴ്ച അവസാനിച്ചു, കേന്ദ്രം വ്യാഴാഴ്ച വാദം ആരംഭിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Law/
'ആർട്ടിക്കിൾ 370 ഒരിക്കലും സ്ഥിരമാക്കാൻ ഉദ്ദേശിച്ചിരുന്നില്ല': സുപ്രീം കോടതി
Next Article
advertisement
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
  • കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അമ്മ പ്രസീത.

  • മുറിവുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി ജീവനക്കാർ ഓയിന്‍മെന്റ് പുരട്ടിയതോടെ കൈ മുറിച്ചുമാറ്റി.

  • കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നും, നീതി ലഭിക്കണമെന്നുമാണ് അമ്മ പ്രസീതയുടെ ആവശ്യം.

View All
advertisement