പാഴ്സലായി വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചിക്കനില്ല; യുവതിക്ക് മാനസിക വേദനയ്ക്ക് നഷ്ടപരിഹാരം നൽകാൻ കോടതി
- Published by:Sarika KP
- news18-malayalam
Last Updated:
ബിരിയാണിയിൽ ചിക്കനില്ലാത്തതിനെ തുടർന്ന് ഭാര്യ കടുത്ത മാനസിക വേദന അനുഭവിച്ചെന്നും യുവാവ് പറഞ്ഞു.
ബെംഗളൂരു: പാഴ്സലായി വാങ്ങിയ ചിക്കൻ ബിരിയാണിയില്‍ ചിക്കനില്ലെന്ന് പരാതി. ബെംഗളൂരു സ്വദേശി കൃഷ്ണപ്പയും ഭാര്യയുമാണ് ഹോട്ടലിനെതിരെ പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. വീട്ടില്‍ ഗ്യാസ് തീർന്നതിനെ തുടർന്നാണ് ഇവർ പാഴ്സലായി ഭക്ഷണം വരുത്താൻ തീരുമാനിച്ചത്. തുടർന്ന് ഐടിഐ ലേഔട്ടിലെ പ്രശാന്ത് ഹോട്ടലിൽ നിന്ന് 150 രൂപ നൽകി ഇരുവരും ബിരിയാണ് പാഴ്സൽ വാങ്ങി.
എന്നാല്‍ ബിരിയാണിയിൽ ചിക്കനില്ലായിരുന്നു റൈസ് മാത്രമാണ് ലഭിച്ചത്. ഇതിനെതുടർന്ന് ഹോട്ടൽ അധികൃതരോട് പരാതിപ്പെട്ടെങ്കിലും യാതൊരു തരത്തിലുള്ള നടപടിയും ഇല്ലാത്ത സാഹചര്യത്തിലാണ് നിയമനടപടി സ്വീകരിച്ചത്. ഇതിനു പിന്നാലെ ഏപ്രിൽ 28ന് കൃഷ്ണപ്പ ഹോട്ടൽ അധികൃതർക്ക് വക്കീൽ നോട്ടീയസച്ചെങ്കിലും മറുപടിയൊന്നും നൽകിയില്ല. തുടർന്നാണ് 30000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
advertisement
പിന്നീട് കമ്മീഷനിൽ കേസ് സ്വയം വാദിച്ച യുവാവ് ബിരിയാണിയുടെ ഫോട്ടോ തന്റെ പക്കലുണ്ടെന്നും ബിരിയാണിയിൽ ചിക്കനില്ലാത്തതിനെ തുടർന്ന് ഭാര്യ കടുത്ത മാനസിക വേദന അനുഭവിച്ചെന്നും അന്നേ ദിവസം മറ്റൊന്നും പാചകം ചെയ്യാനായില്ലെന്നും കൃഷ്ണപ്പ പറഞ്ഞു. ഇത് ശരിയാണെന്ന് മനസ്സിലാക്കിയ കോടതി നഷ്ടപരിഹാരമായി 1000 രൂപയും ബിരിയാണിയുടെ വിലയായ 150 രൂപയും ഹോട്ടൽ തിരികെ നൽകണമെന്നും ഉത്തരവിട്ടു.
Location :
Bangalore,Bangalore,Karnataka
First Published :
December 04, 2023 5:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
പാഴ്സലായി വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചിക്കനില്ല; യുവതിക്ക് മാനസിക വേദനയ്ക്ക് നഷ്ടപരിഹാരം നൽകാൻ കോടതി