അമ്മയുടെ അടുത്ത് നിന്ന് അച്ഛൻ കുട്ടിയെ കൊണ്ടുപോയാൽ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കാനാവില്ല: ബോംബെ ഹൈക്കോടതി

Last Updated:

ഐപിസി പ്രകാരം തട്ടിക്കൊണ്ടുപോയതിന് കേസെടുത്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം

(File Photo/PTI)
(File Photo/PTI)
അമ്മയുടെ അടുത്ത് നിന്ന് സ്വന്തം കുട്ടിയെ കൊണ്ടുപോയതിന് പിതാവിനുമേൽ തട്ടിക്കൊണ്ടുപോയതായി കുറ്റം ചുമത്താനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നിയമാനുസൃതമായി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അവകാശം പിതാവിനും മാതാവിനും തുല്യമാണെന്നും കോടതി പറഞ്ഞു. അതിനാൽ ഇത്തരം കേസുകളിൽ ഐപിസിയുടെ 361-ാം വകുപ്പ് പ്രകാരം പിതാവ് കുറ്റം ചെയ്തതായി പറയാൻ കഴിയില്ല എന്നും ക്രിമിനൽ നടപടികൾ ചട്ടത്തിലെ സെക്ഷൻ 363 പ്രകാരം ശിക്ഷാർഹമാണെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
ഐപിസി പ്രകാരം തട്ടിക്കൊണ്ടുപോയതിന് കേസെടുത്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് വിനയ് ജോഷിയും ജസ്റ്റിസ് വാൽമീകി മെനേസസും അടങ്ങുന്ന നാഗ്പൂരിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. ഈ വർഷം മാർച്ച് 29ന് പിതാവ് 3 വയസ്സുള്ള മകനെ ബലമായി പിടിച്ചുകൊണ്ടുപോയെന്നും അത് തട്ടിക്കൊണ്ടുപോകലാണ് എന്നുമാണ് കുട്ടിയുടെ മാതാവ് പരാതിയിൽ ആരോപിച്ചത്.
advertisement
എന്നാൽ ഇത് തട്ടിക്കൊണ്ടുപോകൽ അല്ലെന്നും ഈ കേസിന്റെ ആരോപണം ഐപിസി സെക്ഷൻ 363 പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നും പിതാവിന് വേണ്ടി ഹാജരായ അഭിഭാഷകൻ പഹൻ ദഹത്ത് വാദിച്ചു. കൂടാതെ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സ്വാഭാവിക രക്ഷാധികാരി എന്ന നിലയിൽ പിതാവിനെതിരെ മേൽപ്പറഞ്ഞ കുറ്റം ചുമത്തരുതെന്നും അദ്ദേഹം കോടതിയിൽ അഭ്യർത്ഥിച്ചു. കൂടാതെ 1956- ലെ ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻഷിപ്പ് നിയമപ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സ്വാഭാവിക രക്ഷാധികാരിയായി പിതാവിനെ കണക്കാക്കുന്നുവെന്നും കോടതിക്ക് ബോധ്യപ്പെട്ടു.
advertisement
അതോടൊപ്പം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ രക്ഷാധികാരി പദവിയിൽ നിന്ന് പിതാവിനെ പൂർണമായും നീക്കം ചെയ്തെങ്കിൽ മാത്രമേ ഇത് കുറ്റമായി പരിഗണിക്കാൻ കഴിയൂ എന്നും കോടതി പറഞ്ഞു. ഇതിനുപുറമേ കുട്ടിയുടെ ഉത്തരവാദിത്വവും സംരക്ഷണവും പൂർണ്ണമായും നിയമപരമായി അമ്മയെ മാത്രം ഏൽപ്പിച്ച കേസല്ല ഇതെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. അതിനാൽ സ്വന്തം കുട്ടിയെ തട്ടിക്കൊണ്ടുപോയ കുറ്റത്തിന് പിതാവിനെതിരെ കേസെടുക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.
Also Read- ശബരിമല മേൽശാന്തി നറുക്കെടുപ്പ്; ഹർജി ഫയലിൽ സ്വീകരിച്ചു; സ്പെഷൽ കമ്മീഷണർക്കും തിരുവിതാകൂർ ദേവസ്വത്തിനും നോട്ടീസ്
“,ഗാര്‍ഡിയന്‍സ് ആന്റ് വാര്‍ഡ്സ് ആക്ടിലെ സെക്ഷന്‍ 4(2) പ്രകാരമുള്ള ‘ഗാര്‍ഡിയന്‍’ എന്ന പദപ്രയോഗം, പ്രായപൂർത്തിയാകാത്ത ഒരാളുടെയോ അല്ലെങ്കിൽ അവന്റെ വസ്തുവകകളുടെ സംരക്ഷണം വഹിക്കുന്ന ഏതൊരു വ്യക്തിയെയും ഉൾക്കൊള്ളുന്നു. അതിനാൽ നിയമപരമായ വിലക്കിന്റെ അഭാവത്തിൽ, സ്വന്തം കുട്ടിയെ തട്ടിക്കൊണ്ടുപോയ കുറ്റത്തിന് ഒരു പിതാവിനെതിരെ കേസെടുക്കാൻ കഴിയില്ല,” എന്നാൽ ഉത്തരവിൽ പറഞ്ഞത്. കൂടാതെ തട്ടിക്കൊണ്ടുപോകലിന് ഇവിടെ നിയമ സാധുതയില്ലാത്തതിനാൽ പിതാവിനെതിരെ ചുമത്തിയ തട്ടിക്കൊണ്ടുപോകൽ കേസ് റദ്ദാക്കാനും കോടതി നിർദേശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Law/
അമ്മയുടെ അടുത്ത് നിന്ന് അച്ഛൻ കുട്ടിയെ കൊണ്ടുപോയാൽ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കാനാവില്ല: ബോംബെ ഹൈക്കോടതി
Next Article
advertisement
ശിവരാജ് പാട്ടീൽ അന്തരിച്ചു; മുംബൈ ഭീകരാക്രമണ സമയത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി
ശിവരാജ് പാട്ടീൽ അന്തരിച്ചു; മുംബൈ ഭീകരാക്രമണ സമയത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി
  • മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീൽ 90ാം വയസ്സിൽ ലാത്തൂരിലെ വസതിയിൽ അന്തരിച്ചു.

  • 2004 മുതൽ 2008വരെ യുപിഎ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്ന പാട്ടീൽ, 2008ൽ രാജിവച്ചു.

  • ലാത്തൂരിൽ നിന്ന് ഏഴു തവണ ലോക്സഭാംഗമായിരുന്ന പാട്ടീൽ, പഞ്ചാബ് ഗവർണറായും സേവനം അനുഷ്ഠിച്ചു.

View All
advertisement