ഇന്ത്യയിൽ മുത്തച്ഛന്റെ സ്വത്തിൽ പേരക്കുട്ടികൾക്ക് അവകാശമുണ്ടോ?

Last Updated:

നിയമപോരാട്ടം നടക്കുന്നതിനാല്‍ ഒട്ടേറെപ്പേര്‍ക്ക് തങ്ങളുടെ സ്വത്തും അവകാശങ്ങളും കൈയ്യില്‍ വെക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കാലതാമസമുണ്ടാകുന്നുണ്ട്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
സ്വത്ത് ഭാഗം വെക്കുന്നത് സംബന്ധിച്ച് ഇന്ത്യയില്‍ വ്യക്തമായ നിയമങ്ങളുണ്ട്. എന്നാല്‍, ഭൂരിഭാഗം ആളുകള്‍ക്കും സ്വത്തിന്റെ അവകാശത്തെ സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് ശരിയായ അറിവും ധാരണയും ഇല്ല. അതിനാല്‍തന്നെ, വസ്തുഭാഗം വെക്കുന്നത് സംബന്ധിച്ച് വലിയ കോലാഹലങ്ങളാണ് മിക്ക വീടുകളിലും നടക്കുന്നത്. നിയമപോരാട്ടം നടക്കുന്നതിനാല്‍ ഒട്ടേറെപ്പേര്‍ക്ക് തങ്ങളുടെ സ്വത്തും അവകാശങ്ങളും കൈയ്യില്‍ വെക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കാലതാമസമുണ്ടാകുന്നുണ്ട്.
തര്‍ക്കങ്ങള്‍ ഒഴിവാക്കാനും സ്വത്ത് വേഗത്തിലും കൃത്യമായും വിഭജിക്കുന്നതിനും, നിലവിലുള്ള നിയമങ്ങളെക്കുറിച്ച് വിശദമായ അറിവുണ്ടായിരിക്കണം. മുത്തച്ഛന്റെ സ്വത്ത് ആര്‍ക്കൊക്കെ, എപ്പോള്‍, എത്ര കിട്ടുമെന്ന് പലര്‍ക്കും അറിയില്ല. പേരക്കുട്ടികള്‍ക്ക് അവരുടെ മുത്തച്ഛന്റെ ഭൂമിയിലോ സ്വത്തിലോ അവകാശമുണ്ടോ എന്ന് പരിശോധിക്കാം. ഒരു വ്യക്തി വില്‍പത്രം തയ്യാറാക്കി വെക്കാത്ത സാഹചര്യത്തിലാണ് ഈ ചോദ്യം മിക്കപ്പോഴും ഉയര്‍ന്നു വരാറ്.
നിയമമനുസരിച്ച്, ഒരു കൊച്ചുമകന് തന്റെ മുത്തച്ഛൻ സ്വയം സമ്പാദിച്ച സ്വത്തില്‍ ജന്മാവകാശമില്ല. അതേസമയം, പൂര്‍വിക സ്വത്തില്‍ പേരക്കുട്ടിക്ക് ജന്മാവകാശമുണ്ട്. അതായത് ഒരു കുട്ടി ജനിച്ചയുടന്‍ തന്നെ മുത്തച്ഛന് പൂര്‍വികരില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച സ്വത്തില്‍ അവന്റെ പങ്ക് സ്ഥിരീകരിക്കപ്പെടുന്നു. പക്ഷേ, മുത്തച്ഛന്‍ മരിച്ചയുടന്‍ അദ്ദേഹത്തിന്റെ സ്വത്ത് പേരക്കുട്ടിക്ക് ലഭിക്കില്ല. മുത്തച്ഛന്‍ സ്വന്തം നിലയ്ക്ക് വാങ്ങിയ സ്വത്ത് ആണെങ്കില്‍ അത് അദ്ദേഹത്തിന് ആര്‍ക്കും നല്‍കാന്‍ കഴിയും. പേരക്കുട്ടിക്ക് അതില്‍ അവകാശമുന്നയിക്കാന്‍ കഴിയില്ലെന്ന് സാരം.
advertisement
ഒരു വ്യക്തി വില്‍പത്രം തയ്യാറാക്കാതെ മരിക്കുകയാണെങ്കില്‍, അയാൾ സ്വന്തമായി സമ്പാദിച്ച സ്വത്ത്, അനന്തരാവകാശികളായ ഭാര്യക്കും മക്കള്‍ക്കും ലഭിക്കും. ആ സ്വത്തില്‍ മറ്റാര്‍ക്കും വിഹിതം അവകാശപ്പെടാന്‍ അവകാശമില്ല. പേരക്കുട്ടിക്ക് ഈ വിഹിതം ലഭിക്കുകയേ ഇല്ല. മരണപ്പെട്ടയാളുടെ ഭാര്യക്കും ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും പാരമ്പര്യമായി ലഭിച്ച സ്വത്ത് അവരുടെ സ്വകാര്യ സ്വത്തായി കണക്കാക്കും.
മുത്തച്ഛന്റെ മരണത്തിന് മുമ്പ് അദ്ദേഹത്തിന്റെ ആണ്‍മക്കളോ പെണ്‍മക്കളോ മരണപ്പെട്ടാല്‍, മരിച്ച മകന്റെയോ മകളുടെയോ നിയമപരമായ അവകാശിക്ക് വിഹിതം ലഭിക്കും.
അതായത്, ഒരു വ്യക്തിയുടെ മുത്തച്ഛന്‍ മരിച്ചാല്‍, അദ്ദേഹത്തിന്റെ മുത്തച്ഛന്റെ സ്വത്ത് ആദ്യം അവന്റെ പിതാവിനായിരിക്കും ലഭിക്കുക. ഇതിനുശേഷം അച്ഛന്റെ വിഹിതം കിട്ടും. എന്നാല്‍ ഒരു വ്യക്തിയുടെ പിതാവ് അവന്റെ മുത്തച്ഛന്റെ മരണത്തിന് മുമ്പ് മരിച്ചാല്‍, അയാള്‍ക്ക് മുത്തച്ഛന്റെ സ്വത്തില്‍ നേരിട്ട് ഒരു പങ്ക് ലഭിക്കും.
advertisement
പേരക്കുട്ടിക്ക് പൂര്‍വിക സ്വത്തില്‍ ജന്മാവകാശമുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ സിവില്‍ കോടതിയെ സമീപിക്കാം. പിതാവിനോ മുത്തച്ഛനോ തന്റെ പൂര്‍വ്വികരില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച പൂര്‍വ്വിക സ്വത്തിന് അവകാശമുള്ളതുപോലെ ഈ സ്വത്തിന് അയാള്‍ക്ക് അവകാശമുണ്ട്. പക്ഷേ, മുത്തച്ഛന്‍ മരണപ്പെട്ടാല്‍ പൂര്‍വ്വിക സ്വത്ത് പേരക്കുട്ടിക്ക് ലഭിക്കില്ല, മറിച്ച് അവന്റെ പിതാവിന് ലഭിക്കും. അവന്റെ വിഹിതം അവന്റെ പിതാവില്‍ നിന്ന് മാത്രമേ ലഭിക്കൂ. പൂര്‍വിക സ്വത്തില്‍ വിഹിതം നല്‍കാന്‍ പിതാവ് വിസമ്മതിച്ചാല്‍ കോടതിയെ സമീപിക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Law/
ഇന്ത്യയിൽ മുത്തച്ഛന്റെ സ്വത്തിൽ പേരക്കുട്ടികൾക്ക് അവകാശമുണ്ടോ?
Next Article
advertisement
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
  • കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അമ്മ പ്രസീത.

  • മുറിവുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി ജീവനക്കാർ ഓയിന്‍മെന്റ് പുരട്ടിയതോടെ കൈ മുറിച്ചുമാറ്റി.

  • കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നും, നീതി ലഭിക്കണമെന്നുമാണ് അമ്മ പ്രസീതയുടെ ആവശ്യം.

View All
advertisement