തിരുവനന്തപുരം: മയക്കുമരുന്നു കേസിന്റെ തൊണ്ടി മുതൽ മാറ്റിയ കേസിൽ മന്ത്രി ആന്‍റണി രാജുവിനെതിരെ കോടതി നടപടി തുടങ്ങി. ആന്‍റണി രാജുവിനെതിരായ കുറ്റപത്രം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസെടുത്തതിലെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് കേസ് റദ്ദാക്കിയതെങ്കിലും കോടതിക്ക് തുടർ നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
ഹൈക്കോടതി രജിസ്ട്രാർ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ നടപടികള്‍. തിരുവനന്തപുരം ജെഎഫ്എംസി -രണ്ടിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആൻറണി രാജുവും, തൊണ്ടി ക്ലർക്കായ ജോസും ചേർന്ന് രൂപം മാറ്റം വരുത്തിയെന്നായിരുന്നു കേസ്.
തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന കോടതിയോടാണ് സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് സിജെഎം ആവശ്യപ്പെട്ടത്. കോടതി നേരിട്ട് അന്വേഷണം നടത്തി റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും. തൊണ്ടിമുതൽ രൂപം മാറ്റം വരുത്തിയെന്ന ആരോപണം ഗുരുതരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ലഹരിമരുന്ന് കേസിൽ പ്രതിയായ വിദേശിയെ രക്ഷിച്ചെടുക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം നെടുമങ്ങാട് കോടതിയിൽ നിന്ന് മാറ്റിയെന്നതായിരുന്നു കേസ്. ആന്‍റണി രാജു, ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരെ പ്രതികളാക്കി 1994 ൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് നിയമപരമല്ല എന്നായിരുന്നു ആന്‍റണി രാജു ഹൈക്കോടതിയില്‍ വാദിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala news, Minister Antony Raju