സർക്കാർ ഭൂമി പതിച്ചുനൽകിയ മുൻ തഹസിൽദാർക്ക് നാല് വർഷം കഠിനതടവ്
- Published by:Anuraj GR
- news18-malayalam
Last Updated:
ദേവികുളം തഹസീൽദാറായിരുന്ന രാമൻകുട്ടി കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽപ്പെട്ട സർക്കാർ വക 36 സെന്‍റ് ഭൂമി രണ്ട് സ്വകാര്യവ്യക്തികൾക്കായി പതിച്ചു നൽകിയെന്നാണ് കേസ്
ഇടുക്കി: സർക്കാർ ഭൂമി പതിച്ചുനൽകിയ കേസിൽ മുൻ തഹസീൽദാറിന് നാല് വർഷം കഠിനതവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. ദേവികുളം തഹസീൽദാറായിരുന്ന രാമൻകുട്ടിയെയാണ് തൊടുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്.
2001-2002 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഈ സമയം ദേവികുളം തഹസീൽദാറായിരുന്ന രാമൻകുട്ടി കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽപ്പെട്ട സർക്കാർ വക 36 സെന്‍റ് ഭൂമി രണ്ട് സ്വകാര്യവ്യക്തികൾക്കായി പതിച്ചു നൽകിയെന്നാണ് കോടതി കണ്ടെത്തിയത്. പട്ടയം പിടിച്ച് ഭൂമി പതിച്ചുനൽകിയതിലൂടെ സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നും കോടതി കണ്ടെത്തി.
ഇടുക്കി വിജൻലൻസ് യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. കേസിൽ വിചാരണയ്ക്കൊടുവിൽ രാമൻകുട്ടി കുറ്റക്കാരനാണെന്ന് കണ്ടെത്തി.
advertisement
ശിക്ഷ വിധിച്ചതോടെ പ്രതിയെ റിമാൻഡ് ചെയ്തു മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ സരിത വി എ ഹാജരായി.
Location :
Idukki,Kerala
First Published :
December 30, 2023 2:41 PM IST