പോപ്പുലർഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയതിനെതിരായ പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി

Last Updated:

വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കിടക്കുന്ന പ്രതികൾ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച പുനഃ പരിശോധന ഹർജിയാണ് തള്ളിയത്

ഹൈക്കോടതി
ഹൈക്കോടതി
കൊച്ചി: ഹൈക്കോടതിയുടെ മുൻകാല ഉത്തരവുകൾക്ക് വിരുദ്ധമായി കൃത്യമായ നോട്ടീസ് നൽകാതെ ഹർത്താൽ നടത്തിയതിന് പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ കോടതിലക്ഷ കേസിൽ സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടിക്ക് എതിരായ പുനഃ പരിശോധന ഹർജി ഹൈക്കോടതി തള്ളി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കിടക്കുന്ന പ്രതികൾ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച പുനഃ പരിശോധന ഹർജിയാണ് തള്ളിയത്.
നേരത്തെ സുപ്രീംകോടതിയെ സ്പെഷ്യൽ ലീവ് ഹർജി മുഖേനെ സമർപ്പിച്ചതിന് ശേഷം അത് പിൻവലിച്ചാണ് സുപ്രീംകോടതി നിർദേശപ്രകാരം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെ പുനഃ പരിശോധന ഹർജി സമർപ്പിച്ചിരുന്നത്. റവന്യൂ റിക്കവറി നടപടിക്രമങ്ങൾ പാലിച്ച് ചട്ടപ്രകാരമാണ് കണ്ടുകെട്ടൽ നടപടികൾ നടത്തിയിരിക്കുന്നത് എന്നും പ്രതികളോട് അടയ്ക്കാൻ പറഞ്ഞിരിക്കുന്ന തുക ഒരു പ്രത്യേക അക്കൗണ്ടിലാണ് സൂക്ഷിക്കുന്നതെന്നും സംസ്ഥാന സർക്കാരിന്റെയും കെഎസ്ആർടിസിയുടെയും നഷ്ടത്തുക തീരുമാനമാക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മറ്റ് നടപടികൾ പൂർത്തീകരിക്കാനാണ് ഉത്തരവിട്ടിരുന്നതെന്നും ഹൈക്കോടതി ഓർമിപ്പിച്ചു
advertisement
ഏകദേശം മൊത്തം ഹർത്താൽ ദിനത്തിൽ ഉണ്ടായ നഷ്ടം അഞ്ചു കോടിയോളം രൂപയാണ് എന്നത് ഒരു വിലയിരുത്തൽ മാത്രമാണ്. അന്തിമ കണക്ക് സംസ്ഥാന സർക്കാരും കെഎസ്ആർടിസിയും കൂടി തിട്ടപ്പെടുത്തി തീരുമാനിക്കുന്നതേയുള്ളൂ. നഷ്ടത്തുക കണക്കാക്കാനുള്ള ക്ലെയിംസ് ട്രൈബ്യൂണൽ പ്രവർത്തനം പുരോഗമിച്ച് അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്ന ഈ സാഹചര്യത്തിൽ പുന പരിശോധന ഹർജി അനുവദിക്കാൻ കഴിയില്ല. ഹർജിക്കാർ ഉയർത്തിയ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.
advertisement
റിക്കവറി സംബന്ധിച്ച നോട്ടീസ് വീട്ടിലെ വിലാസത്തിൽ തന്നില്ല എന്ന് പറയുമ്പോഴും ജയിൽ സൂപ്രണ്ട് മുഖേനെ പ്രതികൾക്ക് എല്ലാം തന്നെ നോട്ടീസ് നൽകിയിട്ടുണ്ട് എന്നും ഇന്നത്തെ ഉത്തരവിൽ പറയുന്നു. ജസ്റ്റിസ് എകെ ജയശങ്കർ നമ്പ്യാർ മുഹമ്മദ് നിയാസ് എന്നിവരുടെ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് പുനഃ പരിശോധന ഹർജികൾ തള്ളിയത്. ഇതേസമയം കേസിലെ പതിമൂന്നാം എതിർകക്ഷിയായ ജയിലിൽ കഴിയുന്ന വ്യക്തിയുടെ വീട്ടുകാരെ വസ്തുവിൽ നിന്ന് കുടിയിറക്കിയ നടപടി തെറ്റാണെന്നും അവർക്ക് തിരികെ വസ്തുവിന്റെ കൈവശം കൊടുക്കണമെന്നും ഉത്തരവിൽ എടുത്തു പറയുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Law/
പോപ്പുലർഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയതിനെതിരായ പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി
Next Article
advertisement
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
  • കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അമ്മ പ്രസീത.

  • മുറിവുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി ജീവനക്കാർ ഓയിന്‍മെന്റ് പുരട്ടിയതോടെ കൈ മുറിച്ചുമാറ്റി.

  • കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നും, നീതി ലഭിക്കണമെന്നുമാണ് അമ്മ പ്രസീതയുടെ ആവശ്യം.

View All
advertisement