'കേരളത്തിൽ പെൻഷൻ കൊണ്ട് ജീവിക്കാമെന്ന് കരുതേണ്ട; മറ്റുമാർഗങ്ങൾ നോക്കണം': ഹൈക്കോടതി

Last Updated:

കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം വൈകരുതെന്ന ഉത്തരവ് സർക്കാർ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് തിരുവനന്തപുരം വക്കം സ്വദേശിയായ അശോക് കുമാർ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി

കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
കൊച്ചി: കേരളത്തിൽ പെൻഷൻ കൊണ്ട് ജീവിക്കാമെന്ന് അടുത്തെങ്ങും ആരും കരുതേണ്ടെന്നും മറ്റു മാർഗങ്ങൾ നോക്കണമെന്നും ഹൈക്കോടതി. കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം വൈകരുതെന്ന ഉത്തരവ് സർക്കാർ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് തിരുവനന്തപുരം വക്കം സ്വദേശിയായ അശോക് കുമാർ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
സർക്കാരിനോട് ചോദിച്ചാൽ കെഎസ്ആർടിസിയാണ് പണം നൽകേണ്ടതെന്ന് പറയും. അവരോട് ചോദിച്ചാൽ പണമില്ലെന്നാണ് മറുപടി. ആരുടെ പക്കലും പണമില്ല. പിന്നെ എന്തു ചെയ്യുമെന്നും സിംഗിൾ ബെഞ്ച് വാക്കാൽ ചോദിച്ചു.
സഹകരണ ബാങ്കുകളുടെ കൺസോർഷ്യവുമായി ധാരണാപത്രം ഒപ്പിടുന്ന മുറയ്ക്ക് കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് നേരത്തെ സർക്കാർ വിശദീകരിച്ചിരുന്നു. എന്നാൽ ധാരണാപത്രം ഒപ്പിടുന്നതു സംബന്ധിച്ച് ഇതുവരെ വിശദീകരണം നൽകിയിട്ടില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു.
കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ നവംബർ മുതൽ ഒരു വർഷത്തേക്കുള്ള പെൻഷൻ ബാങ്ക് കൺസോർഷ്യം വഴി വിതരണം ചെയ്യാൻ തീരുമാനമായെന്ന് സ‍ർക്കാർ നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ ധാരണാപത്രം ഒപ്പിടുന്നതു സംബന്ധിച്ച് ഇതുവരെ വിശദീകരണം നൽകിയിട്ടില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്. വിശദീകരണം നൽകാൻ സർക്കാരിന് കൂടുതൽ സമയം നൽകിയ കോടതി ഹർജി 20ന് പരിഗണിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Law/
'കേരളത്തിൽ പെൻഷൻ കൊണ്ട് ജീവിക്കാമെന്ന് കരുതേണ്ട; മറ്റുമാർഗങ്ങൾ നോക്കണം': ഹൈക്കോടതി
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement