'വൈക്കം ക്ഷേത്രത്തിലെ പശുക്കളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കണം'; തിരുവിതാംകൂർ ദേവസ്വത്തിന് ഹൈക്കോടതിയുടെ നിർദേശം

Last Updated:

വൈക്കം ക്ഷേത്രത്തിലെ ഗോശാലയിലെ 4 കാളകളെയും 3 പശുക്കളെയും ശരിയായ വായുസഞ്ചാരമില്ലാത്തതും ഡ്രെയിനേജ് കുറഞ്ഞ സ്ഥലത്തുമാണ് പാർപ്പിച്ചിരിക്കുന്നതെന്ന് കോടതി നിയോഗിച്ച വെറ്റിനറി ഡോക്ടർ റിപ്പോർട്ട് നൽകി

കൊച്ചി: വൈക്കം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഗോശാലയിലെ പശുക്കളുടെയും കാളകളുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നൽകി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, പി.ജി. അജിത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ക്ഷേത്രത്തിലെ ഗോശാലയിൽ പശുക്കളെ വേണ്ടരീതിയിൽ പരിപാലിക്കുന്നില്ലെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ ആരംഭിച്ച നടപടികൾ പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം.
വൈക്കം ക്ഷേത്രത്തിലെ ഗോശാലയിലെ 4 കാളകളെയും 3 പശുക്കളെയും ശരിയായ വായുസഞ്ചാരമില്ലാത്തതും ഡ്രെയിനേജ് കുറഞ്ഞ സ്ഥലത്തുമാണ് പാർപ്പിച്ചിരിക്കുന്നതെന്ന് കോടതി നിയോഗിച്ച വെറ്റിനറി ഡോക്ടർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ഇത് ക്ഷേത്രത്തിലെ മാലിന്യം തള്ളുന്ന സ്ഥലത്തിന് സമീപമാണെന്നും സീനിയർ വെറ്ററിനറി സർജൻ കോടതിയെ അറിയിച്ചു. നിലവിലുള്ള ഷെഡ് പരിഷ്കരിക്കുകയോ പുതിയ ഷെഡ് നിർമ്മിക്കുകയോ ചെയ്യണമെന്നും സീനിയർ വെറ്റിനറി സർജന്‍റെ റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോടതി ദേവസ്വംബോർഡിന് നിർദ്ദേശം നൽകിയത്.
സീനിയർ വെറ്ററിനറി സർജന്റെ 07.06.2023 ലെ റിപ്പോർട്ടും ഈ വിഷയത്തെക്കുറിച്ച് പഠിച്ച സീനിയർ ഗവൺമെന്റ് പ്ലീഡർ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്റ്റാൻഡിംഗ് കമ്മീഷണർ, അഡ്വക്കേറ്റ് കമ്മീഷണർ എന്നിവരുടെ റിപ്പോർട്ടുകളും പരിഗണിച്ചാണ് ദേവസ്വം ബോർഡ് ഉടൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയത്. ഗോശാലയിലെ കാളകളുടെയും പശുക്കളുടെയും ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനും ഗോശാല പരിസരത്തിന്‍റെ വൃത്തിയും വെടിപ്പും നിലനിർത്തുന്നതിനും ആനുകാലിക ശുചീകരണം നടത്താനും നടപടികൾ സ്വീകരിക്കണം,” കോടതി ഉത്തരവിട്ടു.
advertisement
ക്ഷേത്രക്കുളത്തിലേക്ക് മലിനജലം ഒഴുക്കിവിടുന്നത് സംബന്ധിച്ച വിഷയവും ഈ കേസിൽ കോടതി പരിഗണിച്ചു. കോടതിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടപ്പോൾ, ഗോശാലയിൽ നിന്നും ഭക്ഷണശാലയിൽനിന്നുമുള്ള ഡ്രെയിനേജ് ക്ഷേത്രക്കുളത്തിലേക്ക് ഒഴുകുന്നതിന് ഇടയാക്കുന്നുണ്ടെന്ന് വ്യക്തമാകുന്നുണ്ട്. ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കോടതി നിർദ്ദേശം നൽകി.
News Summary- High Court directs Travancore Devaswom Board to take immediate action to improve health condition of cows and bulls in Goshala of Vaikom Sri Mahadeva Temple
മലയാളം വാർത്തകൾ/ വാർത്ത/Law/
'വൈക്കം ക്ഷേത്രത്തിലെ പശുക്കളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കണം'; തിരുവിതാംകൂർ ദേവസ്വത്തിന് ഹൈക്കോടതിയുടെ നിർദേശം
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement