സൈനിക സ്കൂൾ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം: ഉയർന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ഹൈക്കോടതി
- Published by:Rajesh V
- news18-malayalam
Last Updated:
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പി കെ ഉണ്ണികൃഷ്ണൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി
കൊച്ചി: കഴക്കൂട്ടം സൈനിക സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന തൃശൂർ തോളൂർ സ്വദേശി അശ്വിൻ കൃഷ്ണ ജീവനൊടുക്കിയ സംഭവം എസ്. പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി. ഇതിനായി ഉദ്യോഗസ്ഥനെ മൂന്നാഴ്ചക്കകം ചുമതലപ്പെടുത്തണമെന്ന് സംസ്ഥാന പൊലീസ് മോധാവിക്ക് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിർദേശം നൽകി. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പി കെ ഉണ്ണികൃഷ്ണൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
2017ൽ കഴക്കൂട്ടം സൈനിക സ്കൂളിൽ ഒമ്പതാം ക്ലാസിൽ ചേർന്ന അശ്വിൻ കൃഷ്ണയെ 2020 ജൂൺ ഒന്നിന് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂൾ അധികൃതരുടെ മാനസിക- ശാരീരിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ആരോപണമുയർന്നിരുന്നു.
Also Read- മന്ത്രി ആന്റണി രാജു പ്രതിയായ കേസ്; അടിവസ്ത്രം വിട്ടുകൊടുക്കാന്‍ ഉത്തരവുണ്ടായിരുന്നോ? സുപ്രീംകോടതി
advertisement
പേരാമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഫലപ്രദമായി അന്വേഷണത്തിന് സിബിഐ വേണമെന്നായിരുന്നു ആവശ്യം. ഇത്തരം കേസുകളിൽ നീതി നടപ്പാക്കിയെന്ന് ബോധ്യപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണത്തിന്റെ മേൽനോട്ടം എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന് നൽകാൻ ഉത്തരവിട്ടു.
Location :
Kochi,Ernakulam,Kerala
First Published :
September 30, 2023 6:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
സൈനിക സ്കൂൾ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം: ഉയർന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ഹൈക്കോടതി