ചീറയിൻകീഴ് ശാർക്കരക്ഷേത്ര പരിസരത്ത് ആർഎസ്എസ് ആയുധപരിശീലനത്തിനെതിരായ ഹർജി; ഹൈക്കോടതി പൊലീസിനോട് റിപ്പോർട്ട് തേടി
- Published by:Rajesh V
- news18-malayalam
Last Updated:
ചിറയിൻകീഴ് ശ്രീ ശാർക്കര ദേവി ക്ഷേത്രത്തിലെ രണ്ട് ഭക്തരാണ് ഹൈക്കോടതിയെ സമീപിച്ചത്
തിരുവനന്തപുരം: ശാർക്കര ക്ഷേത്ര പരിസരത്ത് ആർ എസ് എസിന്റെ ആയുധ പരിശീലനത്തിനെതിരായ ഹർജിയിൽ ഹൈക്കോടതി ചിറയിൻകീഴ് പൊലീസിനോട് റിപ്പോർട്ട് തേടി.
എല്ലാ ദിവസവും വൈകുന്നേരം ആർഎസ്എസുകാർ മാസ് ഡ്രില്ലും ആയുധ പരിശീലനവും നടത്തുന്നതിനെതിരെ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ശ്രീ ശാർക്കര ദേവി ക്ഷേത്രത്തിലെ രണ്ട് ഭക്തരാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇത് ക്ഷേത്രത്തിലെ തീർത്ഥാടകർക്കും ഭക്തർക്കും വേദനയും ബുദ്ധിമുട്ടും ഉണ്ടാക്കുന്നതായി ഹർജിക്കാർ പറയുന്നു.ക്ഷേത്രത്തിൽ സമാധാനപരവും ശാന്തവുമായ അന്തരീക്ഷം നിലനിർത്തേണ്ടതുണ്ടെന്നും ഉച്ചത്തിലുള്ള മുദ്രവാക്യം വിളി ഇതിനെതിരാണെന്നും ഹർജിക്കാർ പറയുന്നു.
advertisement
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രമാണിത്. ക്ഷേത്രപരിസരത്ത് ഇത്തരം പ്രവർത്തനങ്ങൾ പാടില്ലെന്നും നടപടിയെടുത്തില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും ബോർഡ് അടുത്തിടെ ഉത്തരവിറക്കിയിരുന്നു. ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ദേവസ്വം ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജി അടുത്താഴ്ച വീണ്ടും പരിഗണിക്കും.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 26, 2023 7:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
ചീറയിൻകീഴ് ശാർക്കരക്ഷേത്ര പരിസരത്ത് ആർഎസ്എസ് ആയുധപരിശീലനത്തിനെതിരായ ഹർജി; ഹൈക്കോടതി പൊലീസിനോട് റിപ്പോർട്ട് തേടി