മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത പിതാവിന് 150 വർഷം തടവ്
- Published by:Sarika KP
- news18-malayalam
Last Updated:
നാല് ലക്ഷം രൂപ പിഴയായും നൽകണം
മലപ്പുറം: പ്രായപൂർത്തിയാവാത്ത മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിന് വിവിധ വകുപ്പുകൾ പ്രകാരം 150 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം പെരിന്തൽമണ്ണ പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ തുകയിൽ നിന്ന് 2 ലക്ഷം രൂപ അതിജീവിതക്ക് നൽകാനും കോടതി നിർദേശിച്ചു.
2022 ലാണ് കേസിന് ആസ്പദമായ സംഭവം. മാതാവിൻറെ വീട്ടിൽ കഴിയുകയായിരുന്ന കുട്ടിയെ രണ്ട് തവണയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത് .
Location :
Malappuram,Malappuram,Kerala
First Published :
January 25, 2024 6:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത പിതാവിന് 150 വർഷം തടവ്