രണ്ട് ആണ്‍മക്കളെ നഷ്ടമായ മലയാളി ദമ്പതികൾക്ക് റിസോര്‍ട്ടിനെതിരായ നിയമയുദ്ധത്തില്‍ വിജയം; 1.99 കോടി നഷ്ടപരിഹാരം

Last Updated:

മൂന്ന് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ എറണാകുളം ആമ്പല്ലൂര്‍ സ്വദേശികളായ ദമ്പതിമാര്‍ക്ക് വിജയം

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
മക്കളുടെ മരണത്തിന് ശേഷം മൂന്ന് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ എറണാകുളം ആമ്പല്ലൂര്‍ സ്വദേശികളായ ദമ്പതിമാര്‍ക്ക് വിജയം. മൂന്ന് വര്‍ഷം മുമ്പാണ് വിപി പ്രകാശന്‍, ഭാര്യ വനജ പ്രകാശന്‍ എന്നിവരുടെ മക്കള്‍ പൂനെയിലെ ഒരു റിസോര്‍ട്ടിലെ കുളത്തില്‍ മുങ്ങി മരിച്ചത്. മിഥുന്‍ പ്രകാശ് (30), നിധിന്‍ പ്രകാശ് (24) എന്നിവരാണ് മരിച്ചത്. ഇവരുടെ മരണത്തിന് ഉത്തരവാദിത്വം റിസോര്‍ട്ടിന്റെ അനാസ്ഥയാണെന്ന് മനസ്സിലാക്കിയതിനെതുടര്‍ന്ന് ദമ്പതിമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ വിധിയില്‍ റിസോര്‍ട്ട് അധികൃതര്‍ ദമ്പതിമാര്‍ക്ക് 1.99 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ഉത്തരവിട്ടു. ''മക്കളുടെ മരണത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ആകെ തകര്‍ന്നുപോയി. റിസോര്‍ട്ട് അധികൃതരുടെ കയ്യില്‍നിന്ന് പീഡനം നേരിടേണ്ടി വന്നപ്പോള്‍ അവര്‍ക്കെതിരേ നിയമപരമായി പോരാടാന്‍ തീരുമാനിക്കുകയായിരുന്നു,'' പ്രകാശനെ ഉദ്ധരിച്ച് ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ഓപ്പണ്‍ ഡൈജസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.
advertisement
മക്കളുടെ മരണം മൂലമുണ്ടായ നഷ്ടം നികത്താല്‍ ഒരു നഷ്ടപരിഹാരത്തിനും കഴിയില്ലെങ്കിലും ഇത്തരമൊരു സംഭവം സമൂഹത്തില്‍ മറ്റൊരാള്‍ക്കും സംഭവിക്കാന്‍ ഇടയാകരുതെന്ന് കരുതി നിയമത്തിന്റെ വഴി സ്വീകരിക്കുകയായിരുന്നു. യുവാക്കളെ ആകര്‍ഷിക്കുന്നതിനായി ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് ഇത്തരം സ്ഥാപനങ്ങള്‍ അവകാശപ്പെടുന്നതെന്നത്.
2020 ഒക്ടോബര്‍ 24-നാണ് മിഥുനും നിധിനും മറ്റ് 22 പേരും ചേര്‍ന്ന് പൂനെയിലുള്ള കരണ്ടി വാലി അഡ്വഞ്ചര്‍ ആന്‍ഡ് അഗ്രോ ടൂറിസം റിസോര്‍ട്ടില്‍ എത്തിച്ചേര്‍ന്നത്. തൊട്ടടുത്ത ദിവസം റിസോര്‍ട്ടിലെ ഒരു കുളത്തിലാണ് ഇവർ മുങ്ങിമരിച്ചത്. തങ്ങളുടെ മക്കള്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കുന്നതില്‍ റിസോര്‍ട്ട് അധികൃതര്‍ വീഴ്ച വരുത്തിയെന്ന് കാട്ടിയാണ് പ്രകാശനും വനജയും കോടതിയെ സമീപിച്ചത്.
advertisement
അടിസ്ഥാനപരമായ സുരക്ഷാ സംവിധാനം ഒരുക്കുന്നതിലും ജീവന്‍ രക്ഷാ സേവനങ്ങള്‍ നല്‍കുന്നതിലും റിസോര്‍ട്ട് പരാജയപ്പെട്ടതായി അവര്‍ ആരോപിച്ചു. ഉപഭോക്തൃ തര്‍ക്കപരിഹാര സമിതി പ്രസിഡന്റ് ഡിബി ബിനു അധ്യക്ഷനായ ബെഞ്ചില്‍ വി രാമചന്ദ്രന്‍, ശ്രീവിധിയ ടിഎന്‍ എന്നിവരായിരുന്നു അംഗങ്ങള്‍. തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച സമിതി ദമ്പതിമാരുടെ ആവശ്യം പരിഗണിക്കുകയും മതിയായ സുരക്ഷയൊരുക്കുന്നതില്‍ റിസോര്‍ട്ട് അധികൃതര്‍ പരാജയപ്പെട്ടതായി കണ്ടെത്തുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Law/
രണ്ട് ആണ്‍മക്കളെ നഷ്ടമായ മലയാളി ദമ്പതികൾക്ക് റിസോര്‍ട്ടിനെതിരായ നിയമയുദ്ധത്തില്‍ വിജയം; 1.99 കോടി നഷ്ടപരിഹാരം
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement