ഡെപ്യൂട്ടി തഹസീൽദാരെ കയ്യേറ്റം ചെയ്ത മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് ഉൾപ്പെടെ 4 പേർക്ക് 15 മാസം തടവുശിക്ഷ

Last Updated:

ഒരുവര്‍ഷവും മൂന്ന് മാസവും തടവും 20,000 രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി

എ.കെ.എം. അഷ്റഫ്
എ.കെ.എം. അഷ്റഫ്
കാസര്‍ഗോഡ്: മഞ്ചേശ്വരം എം.എൽ എ ഉള്‍പ്പെടെ നാലുപേര്‍ക്ക് ഒരു വര്‍ഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ച് കോടതി. ഇലക്ഷന്‍ ഹിയറിംഗിനിടെ ഡെപ്യൂട്ടി തഹസില്‍ദാരെ കയ്യേറ്റം ചെയ്യുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസിലാണ് ശിക്ഷ. എ.കെ.എം അഷ്റഫിനെ കൂടാതെ ബഷീര്‍, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കാണ് കാസര്‍ഗോഡ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി വിവിധ വകുപ്പുകള്‍ പ്രകാരം ഒരുവര്‍ഷവും മൂന്ന് മാസവും തടവും 20,000 രൂപ പിഴയും വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
2015 നവംബര്‍ 25ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഇലക്ഷന്‍ ഹിയറിംഗ് നടക്കുന്നതിനിടെ ഒരു വോട്ടറുടെ അപേക്ഷ അപാകതയെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. അന്നത്തെ കാസര്‍ഗോഡ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ദാമോദരന്‍ അടക്കമുള്ള ഉദ്യോഗസ്ഥരാണ് ഇലക്ഷന്‍ ഡ്യൂട്ടിയുടെ ഭാഗമായി ഹിയറിംഗില്‍ ഏര്‍പ്പെട്ടിരുന്നത്. അപേക്ഷ മാറ്റിവെച്ചതിനെ ചൊല്ലി എ കെ എം അഷറഫ് അടക്കമുള്ളവരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ഡെപ്യൂട്ടി തഹസില്‍ദാരെ കയ്യേറ്റം ചെയ്യുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും കസേരകള്‍ വലിച്ചെറിയുകയും ചെയ്തെന്നാണ് കേസ്.
advertisement
Also Read- ഫേസ്ബുക്കിലോ എക്സിലോ അശ്ലീല പോസ്റ്റ് ലൈക്ക് ചെയ്യുന്നത് കുറ്റമല്ല; എന്നാല്‍ ഷെയര്‍ ചെയ്യുന്നത് കുറ്റകരമെന്ന് കോടതി
പേര് ചേർക്കാമെന്നും അറിയിച്ച് മുനവറിനെ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി തഹസിൽദാർ എ ദാമോദരൻ മടക്കിയയച്ചിരുന്നു. ഇതേത്തുടർന്ന് ദാമോദരനെ അന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്ന
എ കെ എം അഷ്റഫ്, പഞ്ചായത്തംഗമായിരുന്ന അബ്ദുല്ല, ബഷീർ കനില തുടങ്ങിവരുടെ നേതൃത്വത്തിൽ കസേരയിൽനിന്ന് തള്ളിയിട്ട് മർദിച്ചുവെന്നാണ് കേസ്.
മലയാളം വാർത്തകൾ/ വാർത്ത/Law/
ഡെപ്യൂട്ടി തഹസീൽദാരെ കയ്യേറ്റം ചെയ്ത മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് ഉൾപ്പെടെ 4 പേർക്ക് 15 മാസം തടവുശിക്ഷ
Next Article
advertisement
'സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തി'; നിയമനടപടിക്കൊരുങ്ങി കുടുംബം
'സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തി'; നിയമനടപടിക്കൊരുങ്ങി കുടുംബം
  • യുവതിയുടെ 18 സെക്കൻഡ് വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് ശേഷം ദീപക് ആത്മഹത്യ ചെയ്തു

  • ദീപക്കിന് നീതി കിട്ടാനായി കുടുംബവും സുഹൃത്തുക്കളും നിയമനടപടികൾക്ക് ഒരുങ്ങുന്നുവെന്ന് അറിയിച്ചു

  • സോഷ്യൽമീഡിയയിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തിയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു

View All
advertisement