നെറ്റ്‌ഫ്ലിക്സ് സീരീസ് 'കില്ലർ സൂപ്പി'നെതിരെ 'കില്ലർ ജീൻസ്' ഹൈക്കോടതിയിൽ

Last Updated:

അവളുടെ ആഗ്രഹങ്ങളും അത് നേടാനുള്ള മോഹവും അവളിൽ ഒരു തീയായി മാറുന്നതും പ്രേക്ഷകനെ അതിശയിപ്പിക്കും.

കങ്കണ സെൻ ശർമ്മയും മനോജ്‌ ബാജ്പേയും പ്രധാന വേഷങ്ങളിലെത്തുന്ന നെറ്റ്‌ഫ്ലിക്സ് വെബ് സീരീസായ കില്ലർ സൂപ്പിനെതിരെ (Killer Soup) ബോംബെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് കില്ലർ ജീൻസ് (Killer Jeans) നിർമ്മാതാക്കളായ കേവൽ കിരൺ ക്ലോത്തിങ് ലിമിറ്റഡ് (Kewal Kiran Clothing Limited). തങ്ങളുടെ ട്രേഡ് മാർക്ക് ഉപയോഗിച്ചെന്ന് ആരോപിച്ചാണ് കമ്പനി കോടതിയെ സമീപിച്ചത്. കില്ലർ സൂപ്പിന്റെ നിർമ്മാതാക്കൾക്കൾക്കും മാക്ഗഫിൻ പിക്ച്ചേഴ്സ് എൽഎൽപിയ്ക്കും (Macguffin Pictures LLP) നെറ്റ്‌ഫ്ലിക്സ് എന്റർടൈൻമെന്റ് സർവീസ് ഇന്ത്യ എൽഎൽപിയ്ക്കുമെതിരെയാണ് (Netflix Entertainment Service India LLP) കേസ് ഫയൽ ചെയ്തിരിക്കുന്നത്.
കാഴ്ചക്കാരനെ ആവേശം കൊള്ളിക്കുന്ന ഈ വെബ് സീരീസിൽ ആക്‌സ്മികമായി സംഭവിക്കുന്ന കൊലപാതകം ഇതിന്റെ ഒരു ഭാഗം മാത്രമാണ്. ഓരോ കഥാപാത്രത്തിന്റെയും പശ്ചാത്തല കഥകളും അവരിലെ രഹസ്യങ്ങളും കാണിക്കളെ പിടിച്ചിരുത്താൻ ഉതകുന്നതാണ്. ദമ്പതികളായി കങ്കണ സെൻ ശർമ്മയും മനോജ്‌ ബാജ്പേയുമാണെത്തുന്നത്.
ഒരുപാട് ആഗ്രഹങ്ങളുള്ള സ്വാതി ഷെട്ടി എന്ന കഥാപാത്രത്തെയാണ് കങ്കണ സെൻ അവതരിപ്പിക്കുന്നത്. തന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ഏത് അറ്റം വരെയും പോകുന്ന ഒരു സ്ത്രീയുടെ ഈ യാത്ര ആരെയും ആകർഷിക്കും. കഥയിൽ പലപ്പോഴായി പായ സൂപ് (Paya Soup) ഉണ്ടാക്കാൻ ശ്രമിക്കുന്ന സ്വാതിക്ക് അതിന് പലപ്പോഴും കഴിയുന്നില്ല. അവളുടെ ആഗ്രഹങ്ങളും അത് നേടാനുള്ള മോഹവും അവളിൽ ഒരു തീയായി മാറുന്നതും പ്രേക്ഷകനെ അതിശയിപ്പിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Law/
നെറ്റ്‌ഫ്ലിക്സ് സീരീസ് 'കില്ലർ സൂപ്പി'നെതിരെ 'കില്ലർ ജീൻസ്' ഹൈക്കോടതിയിൽ
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement