കുട്ടികളുടെ വിദ്യാരംഭത്തിലെ ആദ്യാക്ഷരമന്ത്രം മതവിശ്വാസമനുസരിച്ച് തെരഞ്ഞെടുക്കാമെന്ന് ഹൈക്കോടതി
- Published by:Arun krishna
- news18-malayalam
Last Updated:
മട്ടന്നൂര്‍ നഗരസഭ ലൈബ്രറിയുടെ വിദ്യാരംഭ ചടങ്ങ് സനാതന ധര്‍മ്മത്തിന് എതിരാണെന്ന് കാട്ടി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.
വിദ്യാരംഭ ചടങ്ങില്‍ കുട്ടികള്‍ ഏത് അക്ഷരം ആദ്യം കുറിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി. രക്ഷിതാക്കള്‍ തെരഞ്ഞെടുക്കുന്ന ആദ്യാക്ഷര പ്രകാരം വിദ്യാരംഭം നടത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി. മട്ടന്നൂര്‍ നഗരസഭ ലൈബ്രറിയുടെ വിദ്യാരംഭ ചടങ്ങ് സനാതന ധര്‍മ്മത്തിന് എതിരാണെന്ന് കാട്ടി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.
കുട്ടികളെക്കൊണ്ട് അവരവരുടെ വിശ്വാസമനുസരിച്ചുള്ള പ്രാർഥനകൾ എഴുതിക്കാൻ മാതാപിതാക്കൾക്കു പൂർണ സ്വാതന്ത്ര്യമുണ്ടെന്നും ഇക്കാര്യം സംഘാടകരായ ലൈബ്രറി കമ്മിറ്റി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യുപി സ്കൂളിൽ 24ന് രാവിലെ നടക്കുന്ന വിദ്യാരംഭ ചടങ്ങിന്റെ നോട്ടിസ് ചോദ്യം ചെയ്ത് ഹൈന്ദവീയം ഫൗണ്ടേഷൻ കേരള ചാപ്റ്റർ കൺവീനർ കെ.ആർ. മഹാദേവൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം നിർദേശിച്ചത്.
2014 മുതൽ വിദ്യാരംഭ ചടങ്ങ് നടത്തുന്നതാണെന്നും ഇക്കാര്യത്തിൽ ഏതു പ്രാർഥന വേണമെന്നുള്ളത് മാതാപിതാക്കളുടെ ഇഷ്ടമാണെന്നായിരുന്നു മുനിസിപ്പാലിറ്റിയുടെ നിലപാട്. കുട്ടികൾക്ക് ‘ഹരിഃശ്രീ ഗണപതയേ നമഃ ’, ‘അല്ലാഹു അക്ബർ’, ‘യേശുവേ സ്തുതി’, അമ്മ, അച്ഛൻ, അ, ആ, ഇ, ഈ (അക്ഷരമാലകൾ), ഇംഗ്ലീഷ് അക്ഷരമാലകൾ എന്നിങ്ങനെ വിദ്യാരംഭം കുറിക്കാമെന്നാണ് അപേക്ഷ ഫോമിൽ പറഞ്ഞിരിക്കുന്നത്.
advertisement
നോട്ടീസ് ചില വിഭാഗങ്ങളെ ഹനിക്കുന്നതാണെന്നും മതപരമായ വിശ്വാസങ്ങളെ ബാധിക്കുന്നവിധം വിദ്യാരംഭം നടത്തരുതെന്നും ആചാരങ്ങൾ പാലിച്ചു നടത്താൻ നിർദേശിക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
ഹര്‍ജിയിലെ ആവശ്യം തള്ളിയ ഹൈക്കോടതി കുട്ടികൾ എഴുതേണ്ട പ്രാർഥന രക്ഷിതാക്കൾക്ക് തെരഞ്ഞെടുക്കാമെന്ന് വ്യക്തമാക്കി. മറിച്ച് രക്ഷിതാക്കളുടെ താൽപര്യത്തിന് വിരുദ്ധമായി എഴുതിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത് മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തെ ബാധിക്കും. മതനിരപേക്ഷമായ കാഴ്ചപ്പാടോടെ നിയമലംഘനമില്ലാതെ ചടങ്ങു നടത്തുന്നിടത്തോളം കോടതി ഇടപെടേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു.
Location :
Kochi,Ernakulam,Kerala
First Published :
October 21, 2023 1:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
കുട്ടികളുടെ വിദ്യാരംഭത്തിലെ ആദ്യാക്ഷരമന്ത്രം മതവിശ്വാസമനുസരിച്ച് തെരഞ്ഞെടുക്കാമെന്ന് ഹൈക്കോടതി