'സിനിമ റിലീസ് ചെയ്യുന്ന ദിവസം വ്ലോഗർമാരുടെ റിവ്യൂ ബോംബിങ്ങിനു തുല്യം': ഹൈക്കോടതി അമിക്കസ് ക്യൂറി
- Published by:Anuraj GR
- news18-malayalam
Last Updated:
നൂറുകണക്കിന് കലാകാരന്മാരുടെ കഠിനാധ്വാനവും ജീവിത സമർപ്പണവുമാണ് സിനിമയെന്ന വസ്തുത മറക്കരുതെന്ന് കോടതി നിരീക്ഷിച്ചു
കൊച്ചി: റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ച് വ്ലോഗർമാർ റിവ്യൂ ബോംബിങ് നടത്തുന്നുവെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. വെള്ളിയാഴ്ച റിലീസ് ചെയ്ത ‘ആരോമലിന്‍റെ ആദ്യത്തെ പ്രണയ’ത്തിന്‍റെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജിയിലാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയത്.
അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിശോധിച്ചു. ഇത്തരം പ്രവണത നിയന്ത്രിക്കാൻ സ്വീകരിക്കാവുന്ന നടപടികൾ എന്തൊക്കെയെന്ന് വിശദീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നിർദേശം നൽകി.
നൂറുകണക്കിന് കലാകാരന്മാരുടെ കഠിനാധ്വാനവും ജീവിത സമർപ്പണവുമാണ് സിനിമയെന്ന വസ്തുത മറക്കരുതെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം പരാതി ലഭിച്ചാൽ പൊലീസ് നടപടിയെടുക്കുകയും പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമാക്കി വെക്കുകയും വേണമെന്നും കോടതി നിർദേശിച്ചു.
ഇതേത്തുടർന്ന് ഡിജിപിയെ കേസിൽ ഹൈക്കോടതി കക്ഷി ചേർത്തു. സിനിമ കാണാതെതന്നെ നിരൂപണം നടത്തി വ്ലോഗർമാർ നെഗറ്റീവ് പ്രചാരണം നടത്തുന്നത് സിനിമയുടെ വിജയത്തെ ഉൾപ്പടെ സാരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
advertisement
News Summary- Amicus curiae appointed by High Court that vloggers are bombarding reviews of movies being released
Location :
Kochi,Ernakulam,Kerala
First Published :
October 07, 2023 9:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
'സിനിമ റിലീസ് ചെയ്യുന്ന ദിവസം വ്ലോഗർമാരുടെ റിവ്യൂ ബോംബിങ്ങിനു തുല്യം': ഹൈക്കോടതി അമിക്കസ് ക്യൂറി