പതിനേഴുകാരിയുടെ ആത്മഹത്യ; പ്രതിക്ക് 18 വര്‍ഷം കഠിനതടവും പിഴയും
- Published by:Vishnupriya S
- news18-malayalam
Last Updated:
2020 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം
പതിനേഴുകാരി തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസിൽ പ്രതിക്ക് 18 വർഷം കഠിനതടവും 1,20,000 രൂപ പിഴയും. കങ്ങരപ്പടി പള്ളങ്ങാട്ടുമുകൾ പട്ടാശ്ശേരി വീട്ടിൽ സിബിയെയാണ് (23) എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ ശിക്ഷിച്ചത്. 2020 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. കൂട്ടുകാരിയോടൊപ്പം സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ കളമശ്ശേരി കങ്ങരപ്പടി ഭാഗത്തുവെച്ച് പ്രതി കയ്യിൽ കയറി പിടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു.
യൂണിഫോം കോട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന നോട്ട്സ് എഴുതിയ പേപ്പറുകൾ മറ്റുള്ളവർ കാണവേ ബലമായി എടുത്ത് കീറിക്കളഞ്ഞു. ഇതേത്തുടർന്നുണ്ടായ മനോവിഷമത്താലും പ്രതി പുറകെ വീട്ടിലെത്തി അപായപ്പെടുത്തുമെന്നുള്ള ഭയം കൊണ്ടും വൈകിട്ട് 7 മണിയോടെ കുട്ടി മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് സ്വയം തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി നാല് ദിവസത്തിനുശേഷം എറണാകുളത്ത് ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു.
advertisement
സംഭവത്തിന് സാക്ഷിയായ കൂട്ടുകാരിയുടെ മൊഴിയാണ് ഈ കേസിൽ നിർണായകമായത്. പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്കെതിരായിരുന്നു. അതിനാൽ പ്രതി യാതൊരുവിധത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിയിൽ വ്യക്തമാക്കി. അഞ്ചോളം വകുപ്പുകളിലായി 18 വർഷം കഠിനതടവും 1,20,000 പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
Location :
Kochi,Ernakulam,Kerala
First Published :
August 05, 2023 8:40 PM IST