'എക്സാലോജിക്കിനെതിരായ SFIO അന്വേഷണം നിയമപരം'; കര്‍ണാടക ഹൈക്കോടതി വിധി
- Published by:Arun krishna
- news18-malayalam
Last Updated:
അന്വേഷണം തടയാൻ വീണ വിജയൻ ഉന്നയിച്ച വാദങ്ങൾ നിലനിൽക്കില്ല. നിയമം പാലിച്ചു തന്നെയാണ് അന്വേഷണം നടക്കുന്നതെന്നും 46 പേജുള്ള വിധിന്യായത്തിൽ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ ടി.വീണയുടെ എക്സാലോജിക്ക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്.കമ്പനിക്കെതിരായ എസ്എഫ്ഐഓ അന്വേഷണം നിയമപരമെന്ന് കോടതി പറഞ്ഞു. അന്വേഷണം റദ്ദാക്കാനോ തടയാനോ കഴിയില്ല. അന്വേഷണം തടയാൻ വീണ വിജയൻ ഉന്നയിച്ച വാദങ്ങൾ നിലനിൽക്കില്ല. നിയമം പാലിച്ചു തന്നെയാണ് അന്വേഷണം നടക്കുന്നതെന്നും 46 പേജുള്ള വിധിന്യായത്തിൽ പറയുന്നു.
സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട മാസപ്പടി കേസിലാണ് എക്സാലോജിക്കിനെതിരെ എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ചത്. ഇതിൽ കേരള ഹൈക്കോടതിയിൽ വാദം നടക്കവെയാണ് അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് വീണ കർണാടക ഹൈക്കോടതിയെ സമീപിച്ചത്.
എക്സാലോജിക്കിനെതിരായ അന്വേഷണം ശൂന്യതയിൽ നിന്നുണ്ടായതല്ല. സിഎംആര്‍എല്‍- എക്സാലോജിക് ഇടപാടിൽ എട്ട് ക്രമക്കേടുകളുണ്ടെന്ന് കർണാടക ഹൈക്കോടതിയുടെ വിധി പകർപ്പിൽ വ്യക്തമാക്കുന്നു. ആര്‍ഒസി റിപ്പോർട്ടിന്റെ വിശദാംശങ്ങളും വിധി പകർപ്പിന്റെ ഭാഗമാക്കിയിട്ടുണ്ട്. അന്വേഷണം ഏത് ഘട്ടത്തിൽ ആണ് എസ്എഫ്ഐഒയ്ക്ക് കൈമാറേണ്ടത് എന്നത് കൃത്യമായി നിയമം അനുശാസിക്കുന്നുണ്ട്. നിലവിൽ എക്സാലോജിക്കിനെതിരെ പ്രഖ്യാപിച്ച അന്വേഷണം നിയമപരമായതിനാല്‍ ഹർജി തള്ളുന്നുവെന്നാണ് വിധിയിലുള്ളത്.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 17, 2024 4:51 PM IST