Kerala Governor|'കയ്യേറ്റം ചെയ്യാൻ ഗൂഢാലോചന നടത്തി'; കണ്ണൂർ വൈസ് ചാൻസലർക്കെതിരെ ഗവർണർ വീണ്ടും
- Published by:Naseeba TC
- news18-malayalam
Last Updated:
കയ്യേറ്റത്തിന് ശ്രമിച്ച ചരിത്രകാരൻ ഇർഫാൻ ഹബീബിനെതിരെ സർക്കാർ ഒരു നടപടിയും എടുത്തില്ല
തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസലർക്കെതിരെ വീണ്ടും ഗവർണർ. തന്നെ കൈയേറ്റം ചെയ്യാൻ വി സി ഗൂഢാലോചന നടത്തിയെന്ന ആരോപണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ചു. വി സിയ്ക്ക് പുനർനിയമനം ലഭിച്ചത് ഇതിനു കൂട്ടുനിന്നതിനാലാണെന്നും ഗവർണർ.
കയ്യേറ്റത്തിന് ശ്രമിച്ച ചരിത്രകാരൻ ഇർഫാൻ ഹബീബിനെതിരെ സർക്കാർ ഒരു നടപടിയും എടുത്തില്ല. ഗൂഢാലോചന നടന്നു എന്നതിന്‍റെ തെളിവാണ് സർക്കാരിന്‍റെ മൗനം. കേരളത്തിൽ എന്തും നടക്കുമെന്ന് ഇർഫാൻ ഹബീബിന് അറിയാം. സർവകലാശാല ഭേദഗതി ബിൽ പിൻവാതിൽ നിയമനം ലക്ഷ്യമിട്ടാണെന്നും ഗവർണർ പറഞ്ഞു.
ഭരണഘടനയ്ക്കും സുപ്രീംകോടതി ഉത്തരവിനും വിരുദ്ധമായ ഒന്നിലും ഒപ്പു വയ്ക്കില്ല. കണ്ണൂർ ചരിത്ര കോൺഗ്രസിനിടെ തനിക്കെതിരെയുണ്ടായ പ്രതിഷേധം ആസൂത്രിതമാണ്. ഇർഫാൻ ഹബീബിന്റേത് സ്വാഭാവിക പ്രതിഷേധമായി കാണാനാവില്ല. അത് തെരുവു ഗുണ്ടയുടെ പണിയാണ്.
advertisement
ഗൂഡാലോചനയിൽ വിസിയും കൂട്ടുപ്രതിയാണ്. കറുത്ത ഷർട്ടിട്ടു നടന്നാൽ കേസ് എടുക്കുന്ന നാടായ കേരളത്തിൽ ഗവർണറെ ആക്രമിച്ചിട്ടും നടപടിയില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി.
അതേസമയം, വൈസ് ചാൻസലർ നിയമനങ്ങളിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന സർവകലാശാല ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും.
advertisement
നിയമനങ്ങളിൽ സർക്കാരിന് സ്വാധീനം ഉണ്ടാകുന്ന തരത്തിൽ സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ടുള്ള ഭേദഗതിയാണ് കൊണ്ടുവരുന്നത്. ബിൽ നിയമസഭ പാസാക്കിയാലും, ഗവർണറുടെ അംഗീകാരം വേണ്ടിവരും എന്നതിനാൽ നിയമം പ്രാബല്യത്തിൽ ആകുന്നത് വൈകാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 24, 2022 10:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Governor|'കയ്യേറ്റം ചെയ്യാൻ ഗൂഢാലോചന നടത്തി'; കണ്ണൂർ വൈസ് ചാൻസലർക്കെതിരെ ഗവർണർ വീണ്ടും