നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ഇതാ 10 വാക്കുകൾ, അറബി ഭാഷ ഇഷ്ടമാകാൻ

  ഇതാ 10 വാക്കുകൾ, അറബി ഭാഷ ഇഷ്ടമാകാൻ

  • Last Updated :
  • Share this:
   ലോകത്തേറ്റവുമധികം ആളുകൾ സംസാരിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് അറബി. അറേബ്യൻ ലോകത്ത് ഉത്ഭവിച്ച അറബി ഭാഷ മധ്യ കിഴക്കനേഷ്യയിലും ആഫ്രിക്കയിലുമുള്ള ജനങ്ങളാണ് കൂടുതലായും സംസാരിക്കുന്നത്. സാഹിത്യം, കല, സംഗീതം, സിനിമ തുടങ്ങി വിവിധ മേഖലകളിലായാണ് അറബി ഭാഷയുടെ സൌന്ദര്യം ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. ഇവിടെയിതാ, അറബി ഭാഷയോട് ഇഷ്ടം തോന്നുന്ന 10 വാക്കുകൾ ചുവടെ...

   1. നുർ(nur)- light

   അറബിയിൽ സാധാരണയായി ഉപയോഗിക്കുന്ന നുർ എന്ന വാക്കിന് ലൈറ്റ് അഥവാ പ്രകാശം എന്നാണ് അർഥം. മറ്റ് വാക്കുകൾക്കൊപ്പമാണ് നുർ എന്ന വാക്ക് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് നുർ അള്ളാ(ലൈറ്റ് ഓഫ് ഗോഡ്), നുർ അൽ-ദിൻ(ലൈറ്റ് ഓഫ് റിലീജിയൻ).

   2. ഇഷ്ഖ്(Ishq)- passion

   ഒരു കാര്യത്തിനോട് കൂടുതലായി തോന്നുന്ന ഇഷ്ടം അഥവാ അഭിനിവേശമാണ് ഇഷ്ഖ് എന്ന വാക്കിന് അർഥം. അസാഖ് എന്ന വാക്കിൽനിന്നാണ് ഇഷ്ഖ് എന്ന വാക്ക് ഉത്ഭവിച്ചത്.

   3. ഔം(oum)- mother

   അറബ് സംസ്ക്കാരത്തിൽ മാതാവിന് വിശേഷപ്പെട്ട സ്ഥാനമാണുള്ളത്. മറ്റ് വാക്കുകൾക്കൊപ്പവും ഔം എന്ന വാക്ക് ഉപയോഗിക്കും.

   4. ഹബീബി(ha-beeb-i/ti)- my love

   സ്നേഹം എന്ന് അർഥം വരുന്ന ഹബ്ബ് എന്ന വാക്കിൽനിന്നാണ് ഹബീബി എന്ന വാക്ക് ഉണ്ടായത്. ഔദ്യോഗികവും അനൌദ്യോഗികവുമായ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന ഈ വാക്ക് അറബി ഗാനങ്ങളിലും സാധാരണമാണ്.

   5. ഖുവാ(qu-wa)- power

   ഒരാളുടെ ശക്തിയും കരുത്തും അറിയിക്കാൻ ഉപയോഗിക്കുന്ന സാധാരണ വാക്കാണിത്. ഇസ്ലാമിൽ ആരും ദൈവത്തേക്കാൾ അതീതരല്ല എന്ന് പറയുന്നതിനും ഖുവാ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.

   6. ഖമർ(qa-mar)- moon

   ഇസ്ലാമിൽ ഏറ്റവും പ്രധാനപ്പെട്ട വാക്കാണിത്. ഖുറാനിൽ വിധിന്യായദിനവും ഇസ്ലാമിക് കലണ്ടറുമായി ബന്ധപ്പെട്ട വാക്കാണ് ഖമർ.

   7. ഖൽബ്(Qalb)- heart

   ഒരാൾക്ക് മറ്റൊരാൾ ഏറ്റവും വേണ്ടപ്പെട്ടവരാകുമ്പോൾ ഖൽബാണ് എന്ന് പറയാറുണ്ട്. ഈ വാക്ക് കേരളത്തിലും മലയാളത്തിലുമൊക്കെ സാധാരണയായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഖൽബിലെ ഖയ്ക്ക് പകരം 'ക' എന്ന് ഉച്ചരിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൽബ് എന്നാൽ അറബിയിൽ നായ എന്നാണ് അർഥം.

   8. ഷംസ്(Shams)- sun

   അറബി ഭാഷയിൽ വിവിധ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന വാക്കാണിത്. സ്ഥലങ്ങളുടെയും തെരുവുകളുടെയുമൊക്കെ സാധാരണയായി ഉപയോഗിക്കുന്ന പേരിനൊപ്പം ഷംസ് എന്ന വാക്കുണ്ടാകും. അതുപോലെ മതപരമായ സ്ഥലങ്ങളെ വിവരിക്കാനും അറബിയിൽ ഷംസ് എന്ന വാക്ക് പൊതുവെ ഉപയോഗിക്കാറുണ്ട്.

   9. സലാം(sa-laam)- peace

   ഏറ്റവും ലളിതവും അർഥംകൊണ്ട് കരുത്തുള്ളതുമായ അറബി വാക്കാണിത്. മറ്റുള്ളവരെ അഭിസംബോധന ചെയ്യാനും ഈ വാക്ക് സാധാരണയായി ഉപയോഗിക്കാറുണ്ട്.

   10. സഹാ(sa-ha)- health

   നല്ല ആരോഗ്യത്തോടെയിരിക്കട്ടെയെന്ന് ആശംസിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്.

   കടപ്പാട്- ദ കൾച്ചർ ട്രിപ്പ്
   First published:
   )}