• HOME
 • »
 • NEWS
 • »
 • life
 • »
 • ലോക ചോക്ലേറ്റ് ദിനം | ചോക്ലേറ്റുകളെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില രഹസ്യങ്ങൾ

ലോക ചോക്ലേറ്റ് ദിനം | ചോക്ലേറ്റുകളെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില രഹസ്യങ്ങൾ

പാചകം ഇഷ്ടപ്പെടുന്നവ‍ർക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് ചോക്ലേറ്റ്. നിലക്കടല, ചോക്ലേറ്റ് ഐസ്ക്രീം, മിൽക്ക് ചോക്ലേറ്റ്, പീനട്ട് ബട്ട‍ർ എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ചോക്ലേറ്റ് പീനട്ട് ബട്ടർ ഫഡ്ജ് സൺ‌ഡേ ലോകത്തിലെ ഏറ്റവും മികച്ച ഷെഫുമാരിൽ ഒരാളായ നിഗെല്ല ലോസന്റെ പ്രിയ വിഭവമാണ്.

chocolate

chocolate

 • Share this:
  ഇന്ത്യക്കാർക്ക് ചോക്ലേറ്റ് വളരെ പ്രിയപ്പെട്ടതാണെന്ന് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ മിന്റൽ കണ്ടെത്തി. ഇത് വ്യക്തമാക്കുന്ന കണക്കുകളും മിന്റൽ പുറത്തു വിട്ടു. 2019ൽ ഇന്ത്യക്കാർ 250 ആയിരം ടൺ ചോക്ലേറ്റ് കഴിച്ചു. 2011നെ അപേക്ഷിച്ച് 60% വർധനവാണ് ചോക്ലേറ്റ് ഉപഭോഗത്തിൽ ഉണ്ടായിരിക്കുന്നത്. ലോക ചോക്ലേറ്റ് ദിനത്തിൽ ചോക്ലേറ്റുകളെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ പങ്കു വയ്ക്കാം.

  ഇന്ത്യയിൽ ലഭിക്കുന്ന ചില മികച്ച ചോക്ലേറ്റ് ബ്രാൻഡുകളെ പരിചയപ്പെടാം

  പോൾ ആൻഡ് മൈക്ക്

  അന്താരാഷ്ട്ര തലത്തിൽ മികച്ച ചോക്ലേറ്റിനുള്ള അവാർഡ് കരസ്ഥമാക്കിയ ചോക്ലേറ്റ് ബ്രാൻഡാണ് പോൾ ആൻഡ് മൈക്ക്. എന്നാൽ, ചോക്ലേറ്റ് എവിടെയാണ് തയ്യാറാക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമോ? കേരളത്തിലെ കടയിരുപ്പ് എന്ന ഗ്രാമത്തിലാണ് പോൾ ആൻഡ് മൈക്കിന്റെ ഉത്ഭവം. സ്വന്തം ഫാമിൽ ഉണ്ടാകുന്ന കൊക്കോ ബീൻസ് ഉപയോഗിച്ചാണ് ചോക്ലേറ്റ് തയ്യാറാക്കുന്നത്. വികാസ് തെമാനിയാണ് ഈ ബ്രാൻഡ് സ്ഥാപിച്ചത്. തെക്കേ അമേരിക്കയിൽ നിന്ന് കൊക്കോ വളർത്തൽ, ചോക്ലേറ്റ് നിർമ്മാണം എന്നിവ പഠിച്ചതിന് ശേഷമാണ് വികാസ് ഈ മേഖലയിൽ ചുവടുറപ്പിച്ചത്. ഏഷ്യാ പസഫിക് ഇന്റർനാഷണൽ ചോക്ലേറ്റ് അവാർഡിന് 2019ൽ ബ്രാൻഡ് അർഹത നേടിയിരുന്നു.

  ലാ ഫോളി 3D ചോക്ലേറ്റ് ബാർ

  വൈവിധ്യമാർന്ന രുചി വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് ഈ ചോക്ലേറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബ്രാൻഡിംഗ് ഡിസൈൻ സ്ഥാപനമായ ഷാർപെനെറിൻക്, പ്രൊഡക്റ്റ് ഡിസൈനർ ശ്വേത കൗശിക് എന്നിവരുമായി സഹകരിച്ചാണ് ചോക്ലേറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബൊളീവിയ, വെനിസ്വേല, ഇക്വഡോർ എന്നിവിടങ്ങളിൽ നിന്നാണ് ചോക്ലേറ്റ് തയ്യാറാക്കുന്നതിന് ആവശ്യമായ കൊക്കോ ബീൻസ് ഇറക്കുമതി ചെയ്യുന്നത്. 3 ഡി പ്രിന്റിംഗിലുള്ള അച്ചുകളാണ് ചോക്ലേറ്റ് തയ്യാറാക്കാൻ ഉപയോ​ഗിക്കുന്നത്.

  ഓൾ തിംഗ്സ്

  ജയ്പൂർ ആസ്ഥാനമായുള്ള ചോക്ലേറ്റ് ബ്രാൻഡാണ് ഓൾ തിംഗ്സ്. ബെൽജിയത്തിലെ വിതരണക്കാരിൽ നിന്ന് ലഭിക്കുന്ന കൊക്കോ ബീൻസ് ഉപയോഗിച്ചാണ് ചോക്ലേറ്റ് തയ്യാറാക്കുന്നത്. ഓരോ ചോക്ലേറ്റിന്റെയും കഥ വിവരിക്കുന്ന മനോഹരമായി രൂപകൽപ്പന ചെയ്ത പാക്കേജുകളിലാണ് ബാറുകൾ പൊതിഞ്ഞ് വരുന്നത്.

  ഹെർഷെയ്സ് ചോക്കോനട്ട് കലകണ്ട് - ഇന്ത്യൻ സെലി​ബ്രിറ്റി ഷെഫ് രൺവീർ ബ്രാറിന്റെ പാചകക്കുറിപ്പ് പുതിയ ഫ്ലേവർ നൽകുമ്പോൾ യഥാർത്ഥ വിഭവത്തിന്റെ പവിത്രത നിലനിർത്തുന്നതിൽ ഷെഫ് രൺവീർ ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. രൺവീർ ബ്രാണ്ടിന്റെ സ്പെഷ്യൽ ചോക്ലേറ്റ് വിഭവം തയ്യറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

  ചേരുവകൾ

  1 കപ്പ് കണ്ടെൻസ്ഡ് മിൽക്ക്

  1 കപ്പ് പനീർ

  ¼ ടീസ്പൂൺ ഏലയ്ക്ക പൊടി

  ¼ കപ്പ് പിസ്ത, ബദാം, നട്ട്സ് എന്നിവ നുറുക്കിയത്

  ¼ കപ്പ് ഹെർഷെയ്സ് ചോക്ലേറ്റ്-ഫ്ലേവർഡ് സിറപ്പ്

  തയ്യാറാക്കുന്ന വിധം

  ഇടത്തരം തീയിൽ കട്ടിയുള്ള പാൻ ചൂടാക്കുക. കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് ചൂടാകുന്നതു വരെ ഇളക്കുക. പനീർ, ഏലയ്ക്കാപ്പൊടി, ഹെർഷെയ്സ് ചോക്ലേറ്റ് - ഫ്ലേവർഡ് സിറപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. തുട‍ർച്ചയായി ഇളക്കി കൊണ്ടിരിക്കുക. മിശ്രിതം കട്ടിയായി മാറുമ്പോൾ തീ അണയ്ക്കുക. ഒരു ട്രേ എടുത്ത് അതിൽ മുക്കാൽ ഇഞ്ച് കനത്തിൽ കലകണ്ട് പരത്തുക. മുകളിൽ നുറുക്കി വച്ചിരിക്കുന്ന പിസ്ത, ബദാം, നട്ട്സ് എന്നിവ വിതറുക. തുട‍ർന്ന് രണ്ട് മൂന്ന് മണിക്കൂർ കലകണ്ട് തണുപ്പിക്കാൻ വയ്ക്കുക. അതിന് ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ഉപയോ​ഗിക്കാം.

  ബാബ്ക

  ഒരു ഇസ്രായേലി ചോക്ലേറ്റ് വിഭവമാണിത്. പോളണ്ടിലെയും ഉക്രെയ്നിലെയും ജൂത വിഭാ​ഗക്കാ‍ർക്കിടയിൽ പ്രശസ്തമാണ് ഈ വിഭവം. ചിലപ്പോൾ മദ്യത്തിൽ കുതി‍ർത്തും ഇത് ഉപയോ​ഗിക്കാറുണ്ട്. ബാബ്‌സിയ എന്ന പോളിഷ് പദത്തിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. തണുത്ത മൺസൂൺ ദിവസങ്ങളിൽ ബാബ്ക കഴിക്കുന്നതാണ് പൊതുവെയുള്ള രീതി. മുംബൈ ആസ്ഥാനമായുള്ള ബ്രൺ & ബാബ്ക എന്ന ബ്രാൻഡാണ് ഇന്ത്യയിൽ ബാബ്ക ചോക്ലേറ്റുകൾ തയ്യാറാക്കുന്നത്. ഷെഫ് ഹീന പുൻവാനിയാണ് ഇത് തയ്യാറാക്കുന്നത്.

  സ്‌കോച്ച് വിസ്‌കിയും ചോക്ലേറ്റും

  ചോക്ലേറ്റും വിസ്കിയും മികച്ച കോമ്പിനേഷൻ ആണത്രേ. വാനില, മാമ്പഴം, ആപ്പിൾ, ഓറഞ്ച് ഫ്ലേവറുകളിലുള്ള ചോക്ലേറ്റുകൾ ഇത്തരത്തിൽ സ്കോച്ച് വിസ്കിയ്ക്കൊപ്പം കഴിക്കാം. www.whiskyexchange.comൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. ഇന്ത്യയിൽ, ദി മക്കല്ലൻ, കട്ടി സാർക്ക്, ബൂട്ട്സ് ഡാർക്ക് ജമൈക്ക റം തുടങ്ങിയ ബ്രാൻഡുകളുള്ള ആൽക്കോബെവ് കമ്പനിയായ കിൻഡാൽ ഗ്രൂപ്പ് മദ്യം ചോക്ലേറ്റുമായി ചേ‍ർത്ത് കഴിക്കുന്നതിനുള്ള അവസരം വാഗ്ദാനം ചെയ്യുന്നുണ്ട്. ഡാർക്ക് ചോക്ലേറ്റിന്റെ നീണ്ടു നിൽക്കുന്ന കയ്പ്പ് വിസ്കിയുടെ മാധുര്യവുമായി യോജിച്ച് പോകുമെന്നാണ് പറയുന്നത്.

  ഇന്ന് ലോക ചോക്ലേറ്റ് ദിനം: ഈ മധുരദിനം ആഘോഷമാക്കാൻ ചില ആശയങ്ങൾ

  ചോക്ലേറ്റ് മധുരപലഹാരങ്ങൾ

  പാചകം ഇഷ്ടപ്പെടുന്നവ‍ർക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് ചോക്ലേറ്റ്. നിലക്കടല, ചോക്ലേറ്റ് ഐസ്ക്രീം, മിൽക്ക് ചോക്ലേറ്റ്, പീനട്ട് ബട്ട‍ർ എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ചോക്ലേറ്റ് പീനട്ട് ബട്ടർ ഫഡ്ജ് സൺ‌ഡേ ലോകത്തിലെ ഏറ്റവും മികച്ച ഷെഫുമാരിൽ ഒരാളായ നിഗെല്ല ലോസന്റെ പ്രിയ വിഭവമാണ്. ഷെഫ് മാർക്കോ പിയറി വൈറ്റിന്റെയും പ്രിയപ്പെട്ട പാചക വിഭവങ്ങളിൽ ഒന്നാണ് ചോക്ലേറ്റ് ഉപയോ​ഗിച്ചുണ്ടാക്കുന്ന മധുരപലഹാരങ്ങൾ. പ്ലെയിൻ ചോക്ലേറ്റ്, മുട്ട, പാൽ, ഐസിംഗ് ഷു​ഗ‌ർ എന്നിവ ചേ‍ർത്ത് മികച്ച പേസ്ട്രികൾ തയ്യാറാക്കാനാണ് ഇദ്ദേഹത്തിന് ഇഷ്ടം.

  കോപ്റ്റർ 7

  ഇന്ത്യയിലെ ഒരു പുതിയ ബിയർ, ചോക്ലേറ്റ് ബ്രാൻഡാണ് കോപ്റ്റർ 7. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം എസ് ധോണിയുടെ പ്രശസ്തമായ ഹെലികോപ്റ്റർ ഷോട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ബ്രാൻഡ് ചോക്ലേറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. ധോണി തന്നെയാണ് കോപ്റ്റർ 7ന്റെ ബ്രാൻഡ് അംബാസിഡ‍ർ. തെക്കേ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന കൊക്കോ ഉപയോഗിച്ചാണ് ചോക്ലേറ്റുകൾ തയ്യാറാക്കുന്നത്. മൊസാംബി, സ്ട്രോബെറി, കോഫി, പുതിന, മൾബറി തുടങ്ങിയ ഫ്ലേവറുകളിലുള്ള ചോക്ലേറ്റുകൾ ലഭ്യമാണ്.

  2050ഓടെ ചോക്ലേറ്റിന് വംശനാശം സംഭവിക്കുമോ?

  കാലാവസ്ഥാ വ്യതിയാനം കാരണം കൊക്കോ മരങ്ങൾക്ക് 2050ഓടെ വംശനാശം സംഭവിക്കുമെന്ന് കാലിഫോർണിയയിലെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനിലെ ശാസ്ത്രജ്ഞർ പ്രവചിച്ചിട്ടുണ്ട്. ഭൂമിയിലെ വർദ്ധിച്ചു വരുന്ന താപനിലയാണ് കൊക്കോ ഫാമുകൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
  Published by:Joys Joy
  First published: