നാല് കുപ്പി വിസ്‌കി നൂറ് രൂപ, അഞ്ച് കുപ്പി ബിയർ 300 രൂപ; 2007ലെ റെസ്റ്ററന്റ് ബില്ലുകള്‍ ചര്‍ച്ചയാകുന്നു

Last Updated:

പത്ത് സാധനങ്ങളാണ് ഇതില്‍ വാങ്ങിയതായി കാണിച്ചിരിക്കുന്നത്

അമ്പതും അറുപതും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കല്യാണ വീഡിയോകളും ക്ഷണക്കത്തുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇവ പലപ്പോഴും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളാണ്. അവയില്‍ ചിലതെല്ലാം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിധേയമാകാറുണ്ട്. ഇപ്പോഴിതാ ഇത്തരമൊരു റെസ്റ്ററന്റ് ബില്ലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്കിടയാക്കിയിരിക്കുന്നത്. 2007ലെ രണ്ട് ബില്ലുകളാണ് ചര്‍ച്ചകള്‍ക്ക് ആധാരം. സാമൂഹികമാധ്യമമായ റെഡ്ഡിറ്റിലാണ് ബില്ലുകളുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സാധനങ്ങളുടെ വിലയിലുണ്ടായ കുതിച്ചു ചാട്ടമാണ് ഭൂരിഭാഗം പേരും ചർച്ചയ്ക്കിടെ ചൂണ്ടിക്കാട്ടിയത്.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ ഫാക്ടറി എന്ന റെസ്റ്ററന്റിലെയാണ് ഇതില്‍ ഒരു ബില്ല്. പത്ത് സാധനങ്ങളാണ് ഇതില്‍ വാങ്ങിയതായി കാണിച്ചിരിക്കുന്നത്. ലഹോരി മുര്‍ഖ് തന്തൂരിയ്ക്ക് 180 രൂപയും നാല് കുപ്പി വിസ്‌കിയ്ക്കും അഞ്ച് കുപ്പി ബിയറിനും യഥാക്രമം 100, 300 രൂപയാണ് ബില്ലില്‍ വിലയിട്ടിരിക്കുന്നത്. പത്ത് സാധനങ്ങള്‍ക്കും കൂടി ആകെ 2522 രൂപയാണ് ഈടാക്കിയതായി കാണിച്ചിരിക്കുന്നത്.
advertisement
"ഡല്‍ഹിയില്‍നിന്നുള്ള 2007ലെ രണ്ട് ബില്ലുകളാണ് ഇത്. ഭക്ഷണത്തിന്റെയും മദ്യത്തിന്റെയും വില ഇത്രയധികം ഇപ്പോള്‍ വര്‍ധിച്ചുവെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല" എന്ന ക്യാപഷനോടെയാണ് ബില്ലുകള്‍ ഉപയോക്താവ് പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍, സമ്മിശ്രപ്രതികരണങ്ങളാണ് ബില്ലിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. 2007ല്‍ ഈ തുക മൂന്ന് ഗ്രാം സ്വര്‍ണത്തിന് തുല്യമായിരുന്നു. ഇന്ന് അതിന് 20000 രൂപയ്ക്ക് മുകളില്‍ മൂല്യമുണ്ട്. അതിനാല്‍, അതിനെ വിലകുറച്ച് കാണരുതെന്ന് ഒരാള്‍ പറഞ്ഞു. എന്നാല്‍, പണപ്പെരുപ്പം ഇത്ര കണ്ട് ഉയര്‍ന്നിട്ടും ഭൂരിഭാഗം ആളുകളുടെയും വേതനത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടില്ലെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
advertisement
2007 കഴിഞ്ഞിട്ട് 17 വര്‍ഷമായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും എനിക്ക് അത് ആറോ ഏഴോ വര്‍ഷം മുമ്പത്തെപോലെയാണ് തോന്നുന്നതെന്നും വേറൊരാള്‍ പറഞ്ഞു.
മുമ്പ് 1985ലെ ഒരു ബില്ലും ഇതുപോലെ വൈറലായിരുന്നു. ഒരു പ്ലേറ്റ് ഷാഹി പനീറിന് എട്ട് രൂപ, ധാല്‍ മഖാനിയ്ക്കും റെയ്ത്തയ്ക്കും അഞ്ച് രൂപ വീതം എന്നിങ്ങനെയാണ് അതില്‍ രേഖപ്പെടുത്തിയിരുന്നത്.
Summary: A restaurant bill from 2007 was widely shared in reddit showing how less the prices of food items were
മലയാളം വാർത്തകൾ/ വാർത്ത/Life/
നാല് കുപ്പി വിസ്‌കി നൂറ് രൂപ, അഞ്ച് കുപ്പി ബിയർ 300 രൂപ; 2007ലെ റെസ്റ്ററന്റ് ബില്ലുകള്‍ ചര്‍ച്ചയാകുന്നു
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement