ഹലോ, ആ എ.സി. ഒന്ന് ഓൺ ആക്കൂ; വേനൽ കടുക്കുമ്പോൾ മൃഗങ്ങൾക്കായ് മൃഗശാലയിൽ എസിയും ഫാനും

Last Updated:

നിലവിൽ പത്ത് ആനകളാണ് ഉള്ളതെങ്കിലും 34 ഓളം ആനകൾ മൃഗശാലയിൽ മുൻപ് ഉണ്ടായിരുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നതിനിടെ മൈസൂരു മൃഗശാലയിലെ മൃഗങ്ങൾക്കായി എസി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കി അധികൃതർ. മൃഗങ്ങളുടെ കൂടുകളിൽ വെള്ളം എത്തിക്കാനുള്ള നോസിലുകളും കൂടാതെ ആനകൾക്കും, മാനുകൾക്കും മറ്റും പ്രത്യേക കുളങ്ങളും നിർമ്മിച്ചിട്ടുണ്ട്. ഓലകൾ ഉപയോഗിച്ചുള്ള വിശ്രമ സ്ഥലങ്ങളും മൃഗങ്ങൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനം മുതൽ മൃഗശാലയിൽ സന്ദർശകരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ പറഞ്ഞു.
ഗൊറില്ലകൾ കൂടുതലായും തണുത്ത സ്ഥലങ്ങളിൽ വിശ്രമിക്കാൻ ആഗ്രഹിക്കുന്നതിനാൽ അവർക്കായി കൂടുകളിൽ എസിയും ഫാനുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് മൃഗശാലയിലെ ആർഎഫ്ഓയായ മുനിരാജു പറഞ്ഞു. ഇന്ത്യയിൽ തന്നെ ചിമ്പാൻസികൾ, ഗൊറില്ലകൾ, ഒറാങുട്ടാന്‍, വെളുത്ത കണ്ടാമൃഗം, ചീറ്റ എന്നിവയെ സംരക്ഷിക്കുന്ന ഏക മൃഗശാലകൂടിയാണിത്. കൂടാതെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആനകൾ ഉള്ള മൃഗശാലയും മൈസൂരു തന്നെയാണ്. നിലവിൽ പത്ത് ആനകളാണ് ഉള്ളതെങ്കിലും 34 ഓളം ആനകൾ മൃഗശാലയിൽ മുൻപ് ഉണ്ടായിരുന്നു. പിന്നീട് പലതിനെയും മറ്റ് മൃഗശാലകളിലേക്ക് മാറ്റി. കോളംബോയിൽ നിന്നും എത്തിച്ച അഞ്ച് പച്ച അനക്കോണ്ടകളും മൃഗശാലയിലുണ്ട്.
advertisement
1892ൽ ശ്രീ ചാമരാജേന്ദ്ര വോഡയാറാണ് മൈസൂരു മൃഗശാല സ്ഥാപിച്ചത്. ചുറ്റും പൂന്തോട്ടങ്ങളുള്ള ഒരു ആസൂത്രിത നഗരം സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഇന്നത്തെ മൃഗശാല. 250 ഏക്കറിലധികം പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന മൃഗശാലയിൽ രാജ കുടുംബത്തിൽ ഉൾപ്പെട്ടവർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. 1920 മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചത്. ഇന്ത്യ സ്വതന്ത്രമായപ്പോൾ മൈസൂർ രാജാവ് മൃഗശാല സംസ്ഥാന സർക്കാരിന് കൈമാറി.
മൈസൂരു നഗര ബസ്റ്റാൻഡിൽ നിന്നും ഏകദേശം 3 കിലോമീറ്ററും, മൈസൂർ പാലസിൽ നിന്നും 2 കിലോമീറ്ററുമാണ് മൃഗശാലയിലേക്കുള്ള ദൂരം. ബസിലോ അല്ലെങ്കിൽ പാലസിൽ നിന്നും ഓട്ടോറിക്ഷയിലോ കുതിരവണ്ടിയിലോ മൃഗശാലയിൽ എത്താൻ സാധിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Life/
ഹലോ, ആ എ.സി. ഒന്ന് ഓൺ ആക്കൂ; വേനൽ കടുക്കുമ്പോൾ മൃഗങ്ങൾക്കായ് മൃഗശാലയിൽ എസിയും ഫാനും
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement