First period | ആദ്യത്തെ ആര്‍ത്തവം: ലക്ഷണങ്ങളും മുന്‍കരുതലുകളും; അറിയേണ്ടതെല്ലാം
- Published by:Naseeba TC
- news18-malayalam
Last Updated:
മിക്ക സ്ത്രീകളിലും 12നും 13നും ഇടയിലാണ് ആര്‍ത്തവം ആരംഭിക്കുന്നത്. എന്നാല്‍, ചിലരില്‍ ആര്‍ത്തവം അല്‍പം നേരത്തെയോ വൈകിയോ ഉണ്ടാകുന്നതും സാധാരണമാണ്.
സ്ത്രീ ശരീരത്തില്‍ പ്രത്യുല്‍പ്പാദനത്തിന്റെ ഭാഗമായി നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം. സ്തനങ്ങളുടെ വലിപ്പം, പ്യുബിക് രോമവളര്‍ച്ച എന്നിവയാണ് ആദ്യത്തെ ആര്‍ത്തവത്തിന്റെ (first period) ലക്ഷണങ്ങള്‍. ആര്‍ത്തവചക്രം ആരംഭിക്കുമ്പോള്‍ ഈസ്ട്രജന്റെ (estrogen) അളവ് വര്‍ധിക്കുകയും ഇത് ഗര്‍ഭപാത്രത്തിന്റെ (uterus) പാളി കട്ടിയാക്കുകയും ചെയ്യുന്നു. ഈ കട്ടിയേറിയ പാളിയാണ് ബീജസങ്കലം നടക്കാൻ അണ്ഡത്തിന് സഹായകരമാകുന്നതും ഗര്‍ഭധാരണത്തിലേക്ക് നയിക്കുന്നതും. ബീജസങ്കലം നടന്നില്ലെങ്കിൽ ഗര്‍ഭാശയത്തില്‍ നിന്ന് രക്തം പുറന്തള്ളുന്നു. ഇതാണ് ആര്‍ത്തവം (menstrual period).
ആദ്യ ആര്‍ത്തവത്തിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കുന്നത് ചെറുപ്പക്കാരായ സ്ത്രീകളെയും അവരെ പരിചരിക്കുന്നവരെയും മാനസികമായും ശാരീരികമായും അതിനായി തയ്യാറെടുക്കുന്നതിനായി സഹായിക്കും. മിക്ക സ്ത്രീകളിലും 12നും 13നും ഇടയിലാണ് ആര്‍ത്തവം ആരംഭിക്കുന്നത്. എന്നാല്‍, ചിലരില്‍ ആര്‍ത്തവം അല്‍പം നേരത്തെയോ വൈകിയോ ഉണ്ടാകുന്നതും സാധാരണമാണ്. ആദ്യ ആര്‍ത്തവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ചില സ്ത്രീകള്‍ക്ക് അടിവസ്ത്രങ്ങളില്‍ സ്‌പോട്ടിംഗോ വയറുവേദനയോ അനുഭവപ്പെടാം. ചിലര്‍ക്ക് മുഖക്കുരു ഉണ്ടാകാനും സാധ്യതയുണ്ട്. ചില സ്ത്രീകള്‍ക്ക് ആര്‍ത്തവത്തിന് മുമ്പുള്ള ദിവസങ്ങളില്‍ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം (പിഎംഎസ്) അനുഭവപ്പെടാറുണ്ട്.
advertisement
ആദ്യ ആര്‍ത്തവത്തിന്റെ ലക്ഷണങ്ങള്‍ അറിയാം:
- മുഖക്കുരു
- ഗ്യാസ്
- പുറംവേദന
- മലബന്ധം
- വയറിളക്കം
- ക്ഷീണം
- അമിതമായുള്ള പ്രകോപനം
- ഭക്ഷണത്തോടുള്ള ആസക്തി (പ്രത്യേകിച്ച് മധുരപലഹാരങ്ങളോട്)
- വെള്ളപോക്ക്
advertisement
ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്:
- ഒരു അബ്‌സോര്‍ബന്റ് ഉപയോഗിക്കുക: ആര്‍ത്തവം അനുഭവപ്പെടുമ്പോള്‍ പുറത്തേക്ക് വരുന്ന രക്തം ആഗിരണം ചെയ്യാനുള്ള വഴി കണ്ടെത്തേണ്ടതുണ്ട്. അതിനായി നിങ്ങള്‍ക്ക് സുഹൃത്തിനോട് വീട്ടിലോ ആരോടെങ്കിലുമോ ഒരു സാനിറ്ററി നാപ്കിനോ ടാംപണോ ആവശ്യപ്പെടാം.
- ഇവ രണ്ടും ലഭ്യമല്ലെങ്കില്‍ അടിവസ്ത്രത്തില്‍ ടോയ്‌ലറ്റ് പേപ്പറോ വൃത്തിയുള്ള തുണിയോ ഉപയോഗിക്കുക.
- ഒരു പിരീഡ് കിറ്റ് തയ്യാറാക്കുക: നിങ്ങളുടെ ആദ്യ ആര്‍ത്തവത്തിന് മുമ്പ് ഒരു പിരീഡ് കിറ്റ് ഒരുക്കുന്നത് സഹായകരമാകും.
advertisement
പിരീഡ് കിറ്റില്‍ ഉള്‍പ്പെടുത്താവുന്ന സാധനങ്ങള്‍:
- ഒരു ജോഡി അടിവസ്ത്രം
- ടാംപണുകളും സാനിറ്ററി നാപ്കിനുകളും
- ബേബി വൈപ്പറുകള്‍
നിങ്ങളുടെ ആദ്യ ആര്‍ത്തവത്തിനു ശേഷം ചിലപ്പോള്‍ ആര്‍ത്തവം ക്രമരഹിതമായി കാണപ്പെട്ടേക്കാം, എന്നാല്‍ കാലക്രമേണ, അവ കൃത്യമായി മാറും. ആര്‍ത്തവവുമായി പൊരുത്തപ്പെടാന്‍ പലര്‍ക്കും സമയമെടുത്തേക്കാം. അവ ചിലപ്പോള്‍ അസ്വസ്ഥതയുണ്ടാക്കാം. അത് ജീവിതത്തിന്റെ ഒരു ഭാഗമാണ്. ആര്‍ത്തവ വേദന അനുഭപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ താഴെപ്പറയുന്നവയാണ്:
- അസഹ്യമായ വേദന ഉണ്ടെങ്കിൽ അസറ്റാമിനോഫെന്‍ (ടൈലനോള്‍) പോലെയുള്ള വേദന സംഹാരികൾ കഴിക്കുക
advertisement
- ഹീറ്റ് പാഡുകള്‍ ഉപയോഗിക്കുക
- ചൂടുവെള്ളത്തില്‍ കുളിക്കുക
- നടത്തം അല്ലെങ്കില്‍ യോഗ പോലുള്ള ചില വ്യായാമങ്ങള്‍ ചെയ്യുക.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 21, 2022 12:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
First period | ആദ്യത്തെ ആര്‍ത്തവം: ലക്ഷണങ്ങളും മുന്‍കരുതലുകളും; അറിയേണ്ടതെല്ലാം







