advertisement

Sleeping | അമിതമായാൽ ഉറക്കവും പ്രശ്നക്കാരൻ; ഹൈപ്പർ ടെൻഷൻ സാധ്യത കൂട്ടുമെന്ന് പഠനം

Last Updated:

പകൽ സമയത്ത് അൽപം മയങ്ങുന്നത് നല്ലതാണെന്ന് നിങ്ങൾ കേട്ടിരിക്കാം. പക്ഷേ ദീർഘനേരമുള്ള ഉറക്കം അത്ര നല്ലതല്ല.

ഒരാൾ രാത്രിയിൽ കുറഞ്ഞത് 7 മുതൽ 8 മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് (Sleeping) വിദഗ്ധർ നിർദേശിക്കുന്നത്. എന്നാൽ ചിലരെങ്കിലും ക്ഷീണം തോന്നുമ്പോൾ ​ദീർഘനേരം ഉറങ്ങാറുണ്ട്. എന്നാൽ പകൽസമയത്ത് ദീർഘനേരം ഉറങ്ങുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ (Hypertension) സൂചനയാണെന്നും ഇത് പക്ഷാഘാതം (stroke) പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുമെന്നുമാണ് ഏറ്റവും പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.
ഇടയ്ക്കിടെയുള്ള ഉറക്കം ഹൈപ്പർടെൻഷന്റെ ലക്ഷണമാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ നല്ല ആരോഗ്യം നിലനിർത്താൻ ദിവസവും ശരിയായ ഉറക്കം ലഭിക്കണമെന്നും വിദഗ്ധർ പറയുന്നു.
പകൽ സമയത്ത് അൽപം മയങ്ങുന്നത് നല്ലതാണെന്ന് നിങ്ങൾ കേട്ടിരിക്കാം. പക്ഷേ ദീർഘനേരമുള്ള ഉറക്കം അത്ര നല്ലതല്ല. ഉയർന്ന രക്തസമ്മർദ്ദം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ രോഗങ്ങളിലേക്ക് ഈ നിയന്ത്രണം വിട്ട ഉറക്കം നയിച്ചേക്കാമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.
പകൽ സമയത്ത് ഇടയ്ക്കിടെ ഉറങ്ങുന്നതിനെക്കുറിച്ച് ചൈനയിൽ ഒരു പഠനം നടന്നിരുന്നു. ഇടയ്ക്കിടെയുള്ള ഉറക്കം ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാമെന്നും ഇവർക്ക് പക്ഷാഘാതം സാധ്യത കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
advertisement
5 ദശലക്ഷത്തിലധികം ആളുകളെയാണ് ഗവേഷകർ പഠനത്തിൽ ഉൾപ്പെടുത്തിയത്. പകൽ സമയത്ത് ഇടയ്ക്കിടെ ഉറങ്ങുന്ന വ്യക്തികൾക്ക് ഹൈപ്പർടെൻഷൻ ഉണ്ടാകാനുള്ള സാധ്യത 7 ശതമാനം ആണെന്നും, പക്ഷാഘാതം പിടിപെടാനുള്ള സാധ്യത 12 ശതമാനം ആണെന്നും, രക്തം കട്ടപിടിക്കുന്നത് മൂലമുണ്ടാകുന്ന ഇസ്കെമിക് സ്ട്രോക്കിനുള്ള (ischemic stroke) സാധ്യത 9 ശതമാനം ആണെന്നും കണ്ടെത്തി.
പകൽ ഒരുപാടു നേരം ഉറങ്ങുന്നവരിൽ ഹൈപ്പർടെൻഷൻ ഉണ്ടാനുള്ള സാധ്യത 12 ശതമാനം ആണെന്നും, പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത 24 ശതമാനം ആണെന്നും, രക്തം കട്ടപിടിക്കുന്നത് മൂലമുണ്ടാകുന്ന സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത 20 ശതമാനം ഈണെന്നും പഠനം കണ്ടെത്തി. ഇതിന് പിന്നിലെ കാരണം മനസിലാക്കാൻ കൂടുതൽ പഠനം ആവശ്യമാണെന്നും ​ഗവേഷകർ പറയുന്നു.
advertisement
ശരിയായ ഉറക്കം ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഘടകമാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ കണ്ടെത്തിയിരുന്നു. ഉറക്കത്തിനൊപ്പം ഭക്ഷണം, വ്യായാമം, ശരീരഭാരം, കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്ത സമ്മര്‍ദ്ദം, പുകയിലയുടെ ഉപയോഗം എന്നിവയാണ് ഹൃദയാരോഗ്യത്തെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങള്‍. 2019ല്‍ 17.9 മില്യണോളം ആളുകളാണ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് മരിച്ചത്. ലോകത്തെ ആകെ മരണത്തിന്റെ 32 ശതമാനത്തോളം വരും ഇത്. 17.9 മില്യണ്‍ ആളുകളില്‍ തന്നെ 85 ശതമാനവും ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ബാധിച്ചാണ് മരിച്ചിട്ടുള്ളത്. ശരിയായ ജീവിതശൈലികള്‍ കൊണ്ട് ഹൃദയ സംബന്ധമായ അസുഖങ്ങളെ 80 ശതമാനത്തോളം ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. നന്നായി ഉറങ്ങുന്നത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നാണ് കണ്ടെത്തല്‍. ശരീരഭാരം, രക്ത സമ്മര്‍ദ്ദം, ടൈപ്പ് 2 പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതിനും നല്ല ഉറക്കം അത്യാവശ്യമാണ്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Life/
Sleeping | അമിതമായാൽ ഉറക്കവും പ്രശ്നക്കാരൻ; ഹൈപ്പർ ടെൻഷൻ സാധ്യത കൂട്ടുമെന്ന് പഠനം
Next Article
advertisement
'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ
'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ
  • അടുത്ത കാലത്തെ ആഗോള പ്രതിസന്ധികൾ ഇന്ത്യയുടെ അതിജീവനശേഷിയെ ശക്തമായി പരീക്ഷിച്ചു

  • ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികൾ ഇന്ത്യ വിജയകരമായി മറികടന്നുവെന്ന് ജയശങ്കർ

  • ഇന്ത്യയുടെ മികച്ച പ്രകടനം വരും വർഷങ്ങളിലും ആത്മവിശ്വാസം നൽകുമെന്ന് മന്ത്രി എസ് ജയശങ്കർ

View All
advertisement