Anant-Radhika Wedding | 'നിങ്ങളുടെ ദാമ്പത്യജീവിതം സന്തോഷവും ചിരിയുംകൊണ്ട് നിറയട്ടെ'; ആനന്ദിനും രാധികയ്ക്കും ആശംസകളുമായി ധോണി
- Published by:Sarika KP
- news18-malayalam
Last Updated:
മനോഹരമായൊരു കുറിപ്പോട് കൂടി രാധികയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.
കോടികൾ ചെലവഴിച്ച വിവാഹമായിരുന്നു മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയം രാധിക മെർച്ചന്റിന്റെയും. കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ നിറയെ ഇരുവരുടെയും വിവാഹ വിശേഷങ്ങളാണ്. ഇതുവരെ കണ്ടിട്ടില്ലാത്തത്ര ആർഭാടപൂർവ്വമായാണ് വിവാഹ ആഘോങ്ങൾ നടന്നത്. ചടങ്ങിൽ നിരവധി താരങ്ങളാണ് എത്തിയത്. ഇപ്പോഴിതാ വിവാഹത്തിനെത്തിയ ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ വൈറലായി മാറുന്നത്.
സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത താരമാണ് ധോണി. ഈ വര്‍ഷം ഇതുവരെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് വിജയത്തില്‍ അഭിനന്ദിച്ചുള്ള കുറിപ്പാണ്. അതുകൊണ്ട് തന്നെ താരം പങ്കുവച്ച പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് ആരാധകർക്കിടയിൽ വൈറലായി മാറിയത്. ആനന്ദിനും രാധികയ്ക്കും ആശംസകള്‍ അറിയിച്ച് കൊണ്ടുള്ള പോസ്റ്റാണ് ധോണി പങ്കുവച്ചിരിക്കുന്നത്. മനോഹരമായൊരു കുറിപ്പോട് കൂടി രാധികയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. അരികില്‍ ആനന്ദിനേയും സാക്ഷിയേയും കാണാം.
advertisement
advertisement
'രാധിക, നിങ്ങളുടെ പ്രസന്നമായ പുഞ്ചിരി ഒരിക്കലും മായാതിരിക്കട്ടെ! ആനന്ദ്, നിങ്ങളുടെ ചുറ്റുമുള്ള എല്ലാവരോടും നിങ്ങള്‍ കാണിക്കുന്ന അതേ സ്‌നേഹത്തോടും ദയയോടും കൂടി രാധികയെ വിലമതിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് തുടരുക. നിങ്ങളുടെ ദാമ്പത്യജീവിതം സന്തോഷവും ചിരിയുംകൊണ്ട് നിറയട്ടെ. അഭിനന്ദനങ്ങള്‍, വീണ്ടും കാണാം!' -ധോനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 14, 2024 7:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Anant-Radhika Wedding | 'നിങ്ങളുടെ ദാമ്പത്യജീവിതം സന്തോഷവും ചിരിയുംകൊണ്ട് നിറയട്ടെ'; ആനന്ദിനും രാധികയ്ക്കും ആശംസകളുമായി ധോണി