• HOME
 • »
 • NEWS
 • »
 • life
 • »
 • മാംസാഹാരം കഴിക്കുമ്പോൾ ശ്രദ്ധിക്കുക; നന്നായി വേവിച്ചില്ലെങ്കിൽ മസ്തിഷ്ക അർബുദത്തിന് സാധ്യത

മാംസാഹാരം കഴിക്കുമ്പോൾ ശ്രദ്ധിക്കുക; നന്നായി വേവിച്ചില്ലെങ്കിൽ മസ്തിഷ്ക അർബുദത്തിന് സാധ്യത

ഗവേഷകരുടെ അഭിപ്രായത്തിൽ, മാരകമായ മസ്തിഷ്ക ട്യൂമറുകളിൽ ഭൂരിഭാഗവും (80 ശതമാനം) ഗ്ലോയോമ ആണ്. ഈ അസുഖം പിടിപെടുന്നവരിൽ അതിജീവന നിരക്ക് വെറും അഞ്ചു ശതമാനം മാത്രമാണ്

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  മാംസാഹാരം ഇഷ്ടപ്പെടുന്നവരുടെ നമ്മുടെ സമൂഹത്തിൽ കൂടുതലാണ്. മാംസാഹാരം കഴിക്കുന്നത് കൊണ്ട് ആരോഗ്യപരമായി പല ഗുണങ്ങളുമുണ്ട്. എന്നാൽ മാംസാഹാരം നന്നായി വേവിക്കാതെ കഴിച്ചാൽ അത് അപകടകരമായിരിക്കും. ശരിയായി പാകം ചെയ്യാത്ത മാംസം കഴിക്കുന്നത് അപൂർവവും മാരകവുമായ മസ്തിഷ്ക കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ക്യാൻസറിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നു

  അമേരിക്കൻ കാൻസർ സൊസൈറ്റി, അറ്റ്ലാന്റയിലെ പോപ്പുലേഷൻ സയൻസ് വകുപ്പിൽ നിന്നുള്ള ജെയിംസ് എം. ഹോഡ്ജും സംഘവും ചേർന്ന് നടത്തിയ പഠനത്തിലാണ് ടോക്സോപ്ലാസ്മ ഗോണ്ടി (ടി. ഗോണ്ടി) അണുബാധയും മുതിർന്നവരിൽ അപൂർവമായ മസ്തിഷ്ക കാൻസറായ ഗ്ലോയോമയുടെ അപകടസാധ്യതയും തമ്മിവുള്ള ബന്ധം കണ്ടെത്തിയത്. ടി. ഗോണ്ടി ഒരു സാധാരണ പരാന്നഭോജിയാണ്. ഇത് തലച്ചോറിലെ മുഴകൾ രൂപപ്പെടുന്നതിലേക്ക് നയിച്ചേക്കാമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

  Also Read- Weight Loss | ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രിയിൽ ഇവ കഴിക്കാൻ പാടില്ല

  ക്യാൻസർ വിമുക്തമായ സമാനമായ ഒരു ഗ്രൂപ്പിനേക്കാൾ ഗ്ലോയോമ ഉള്ളവർക്ക് ടി. ഗോണ്ടി ആന്റിബോഡികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. ഗ്ലോയോമ രോഗികൾക്ക് മുമ്പത്തെ ടി. ഗോണ്ടി അണുബാധയുണ്ടായിരിക്കാമെന്ന് ഇത് സൂചിപ്പിക്കുന്നു. “ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് ടി. ഗോണ്ടി പരാന്നഭോജികളുമായി കൂടുതൽ സമ്പർക്കം പുലർത്തുന്ന വ്യക്തികളിൽ ഗ്ലോയോമ അഥവാ മസ്തിഷ്ക അർബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നതാണ്,” ഹോഡ്ജ് പറഞ്ഞു.

  ഗ്ലോയോമ താരതമ്യേന അപൂർവവും എന്നാൽ വളരെ മാരകമായതുമായ ക്യാൻസറാണ്. ഗവേഷകരുടെ അഭിപ്രായത്തിൽ, മാരകമായ മസ്തിഷ്ക ട്യൂമറുകളിൽ ഭൂരിഭാഗവും (80 ശതമാനം) ഗ്ലോയോമ ആണ്. ഈ അസുഖം പിടിപെടുന്നവരിൽ അതിജീവന നിരക്ക് വെറും അഞ്ചു ശതമാനം മാത്രമാണ്. എന്നിരുന്നാലും, ടി. ഗോണ്ടി എല്ലാ സാഹചര്യങ്ങളിലും ഗ്ലോയോമയ്ക്ക് കാരണമായേക്കില്ല. “ഗ്ലോയോമ ഉള്ള ചില ആളുകളിൽ ടി. ഗോണ്ടി ആന്റിബോഡികൾ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്,” ഹോഡ്ജ് കുറിച്ചു. ഇതേക്കുറിച്ച് കൂടുതൽ പേരിലും വിശാലവുമായ പഠനങ്ങൾ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  അസംസ്കൃതവും വേവിക്കാത്തതുമായ മാംസവും കോഴിയിറച്ചിയും ഒരാളുടെ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാം. ഇവയിൽ ശരീരത്തിന് ദോഷകരമായ അണുക്കൾ ഉണ്ടാകുമെന്നത് തന്നെ കാരണം. ക്യാമ്പിലോബോക്റ്റർ, ഇ.കോളി, സാൽമൊണെല്ല, ക്ലോസ്ട്രിഡിയം പെർഫ്രിംഗെൻസ്, യെർസീനിയ തുടങ്ങിയ രോഗങ്ങൾ മാംസം നന്നായി വേവിക്കാതെ കഴിക്കുന്നതു മൂലം ഉണ്ടാകാമെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) റിപ്പോർട്ട് ചെയ്യുന്നു. മലിനമായതോ കേടായതോ വിഷമുള്ളതോ ആയ ഭക്ഷണം കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. അണുബാധയുടെ ഉറവിടത്തെ ആശ്രയിച്ച് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ വ്യത്യാസപ്പെടാം, പക്ഷേ സാധാരണ ലക്ഷണങ്ങളിൽ ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, പനി എന്നിവ ഉൾപ്പെടുന്നു. മലിനമായ ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ നേരത്തെ തന്നെ രോഗലക്ഷണങ്ങൾ ആരംഭിക്കുകയും അണുബാധയുടെ ഉറവിടത്തെ ആശ്രയിച്ച് ദിവസങ്ങൾ നീണ്ടുനിൽക്കുകയും ചെയ്യും.
  Published by:Anuraj GR
  First published: