ശ്രദ്ധിക്കണ്ടേ അംബാനേ! വിവാഹനിശ്ചയ ഫോട്ടോഷൂട്ടിനിടെ സുപ്രധാന കാര്യം കാണാതായി; നാട്ടുകാരും പോലീസുമായി വൻ തിരച്ചിൽ

Last Updated:

ഫോട്ടോഗ്രാഫര്‍ പറഞ്ഞപ്പോഴാണ് വധു അക്കാര്യം മനസ്സിലാക്കിയതും പിന്നീട് പോലീസ് വരെ എത്തിച്ചേർന്നതും

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഒന്നിച്ചുജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ പ്രണയം പരസ്പരം തുറന്നുപറയുന്ന നിമിഷത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ്. അത്തരത്തില്‍ നടത്തിയ ഒരു പ്രപ്പോസല്‍ ഫോട്ടോഷൂട്ടിനിടെ അവിചാരിതമായി സംഭവിച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാലിഫോര്‍ണിയ സ്വദേശികളായ ദമ്പതികളാണ് പ്രപ്പോസല്‍ ഫോട്ടോഷൂട്ട് നടത്തിയത്. പാര്‍ക്ക് സിറ്റിയിലാണ് തങ്ങളുടെ ഫോട്ടോഷൂട്ട് നടത്താന്‍ ഫില്‍ മുയി-കിം സോ ദമ്പതികള്‍ തീരുമാനിച്ചത്.
എന്നാല്‍ ഫോട്ടോഷൂട്ടിനിടെ ഫില്‍ അണിയിച്ച മോതിരം കിമ്മിന്റെ വിരലില്‍ കണ്ടില്ല. ഇത് ഫോട്ടോഗ്രാഫറുടെ ശ്രദ്ധയില്‍പ്പെട്ടു. മോതിരം അണിഞ്ഞ് ഫോട്ടോയെടുക്കണമെന്ന് ഫോട്ടോഗ്രാഫര്‍ പറഞ്ഞപ്പോഴാണ് തന്റെ കൈയ്യില്‍ നിന്ന് മോതിരം നഷ്ടപ്പെട്ട കാര്യം കിം മനസിലാക്കിയത്.
"ഫോട്ടോയെടുക്കാന്‍ തുടങ്ങി പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴാണ് മോതിരം നഷ്ടപ്പെട്ട കാര്യം ഞങ്ങള്‍ മനസിലാക്കിയത്. ശരിക്കും ഞങ്ങള്‍ ഭ്രാന്ത് പിടിച്ച അവസ്ഥയിലായി," എന്ന് ഫില്‍ പറഞ്ഞു.
ഇതോടെ മോതിരം കണ്ടെത്താനായി ദമ്പതികള്‍ ആ പ്രദേശം മുഴുവന്‍ അരിച്ചുപെറുക്കി. അതുവഴി കടന്നുപോയവരും ഇവരോടൊപ്പം തെരച്ചിലില്‍ പങ്കാളികളായി. പാര്‍ക് സിറ്റി സ്‌കീ പട്രോളിംഗിനെത്തിയ ഉദ്യോഗസ്ഥരും മോതിരം കണ്ടെത്താനായി ഇവരോടൊപ്പം കൂടി. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് ഇവര്‍ തെരച്ചില്‍ നടത്തിയത്.
advertisement
"വളരെ ചെറിയ പ്രദേശമായതിനാല്‍ മോതിരം വേഗം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങള്‍. അതുവഴി പോയ നാട്ടുകാരും ഞങ്ങളോടൊപ്പം മോതിരം കണ്ടെത്താനായി കൂടി. എന്നാല്‍ രണ്ട് മണിക്കൂര്‍ തെരഞ്ഞിട്ടും മോതിരം കിട്ടിയില്ല," ഫില്‍ മുയി പറഞ്ഞു.
ഒടുവില്‍ മോതിരം നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയ ദമ്പതികള്‍ തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. മഞ്ഞുകാലം കഴിഞ്ഞ് മോതിരം തിരയുന്നതാകും നല്ലതെന്ന് സ്‌കീ പട്രോളിംഗ് ഉദ്യോഗസ്ഥര്‍ തമാശരൂപേണ പറഞ്ഞു,'' ഫില്‍ പറഞ്ഞു.
എന്നാല്‍ അപ്പോഴാണ് മഞ്ഞുമൂടിയ പുല്ലുകള്‍ക്കിടയില്‍ സ്വര്‍ണ്ണത്തിലുള്ള ഒരു വസ്തു തിളങ്ങുന്നത് ഫിലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അടുത്ത് ചെന്ന് പരിശോധിച്ചപ്പോഴാണ് അത് താന്‍ കിമിനെ അണിയിച്ച മോതിരമാണെന്ന് ഫിലിന് മനസിലായത്.
advertisement
"മോതിരം കണ്ടെത്തിയ സന്തോഷത്തില്‍ തുള്ളിച്ചാടുകയായിരുന്നു ഫില്‍. മോതിരം തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തില്‍ ഞാന്‍ പെട്ടെന്ന് കരഞ്ഞുപോയി," കിം പറഞ്ഞു. മോതിരം തിരികെ കിട്ടിയ സന്തോഷത്തില്‍ ഫില്‍ മുട്ടുമടക്കി നിന്ന് കിമിനോട് വീണ്ടും തന്റെ പ്രണയം തുറന്ന് പറഞ്ഞു. ഫോട്ടോഗ്രാഫര്‍ ഈ രംഗം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Life/
ശ്രദ്ധിക്കണ്ടേ അംബാനേ! വിവാഹനിശ്ചയ ഫോട്ടോഷൂട്ടിനിടെ സുപ്രധാന കാര്യം കാണാതായി; നാട്ടുകാരും പോലീസുമായി വൻ തിരച്ചിൽ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement