23000 അടി ഉയരത്തിൽ കോക്ക്പിറ്റിന്റെ ഗ്ലാസ് തകർന്നു; ജീവനക്കാർ പൈലറ്റിന്റെ ജീവൻ രക്ഷിച്ചതിങ്ങനെ

Last Updated:

വിമാനം 23,000 അടി ഉയരത്തിലെത്തി നിൽക്കുമ്പോഴായിരുന്നു അപകടം

1990 ജൂൺ 10 നാണ് ബർമിംഗ്ഹാമിൽ നിന്ന് മലാഗയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേയ്സ് ഫ്ലൈറ്റ് 5390ലെ കോക്ക് പിറ്റിന്റെ ജനൽ യാത്രാ മധ്യേ തകർന്നത്. വിമാനം 23,000 അടി ഉയരത്തിലെത്തി നിൽക്കുമ്പോഴായിരുന്നു അപകടം. വിമാനത്തിലെ ക്രൂ അംഗങ്ങളുടെയും സഹ പൈലറ്റിന്റെയും സമയോചിതമായ ഇടപെടലാണ് അന്ന് പൈലറ്റായ തിമോത്തി ലങ്കാസ്റ്ററിന്റെ ജീവൻ രക്ഷിച്ചത്.
ഓക്സ്‌ഫോർഡ്ഷെയറിലെ ഡിസ്‌കോട്ടിന് മുകളിലെത്തിയപ്പോഴാണ് നിർമ്മാണത്തിലെ പിഴവിനെത്തുടർന്ന് വിമാനത്തിന്റെ ജനൽ തകർന്നത്. ശക്തമായ കാറ്റിൽ വിമാനത്തിന് പുറത്തേക്ക് തെറിച്ച തിമോത്തിയുടെ കാലുകളിൽ അറ്റൻഡറായ നൈജൻ ഓഗ്ഡൻ കടന്നു പിടിച്ചിട്ടും, വേഗതയേറിയ കാറ്റും മഞ്ഞും കാരണം തിമോത്തിയെ പിടിച്ചു നിർത്താൻ നൈജലിന് ഒറ്റക്ക് സാധിച്ചില്ല. തുടർന്ന് മറ്റൊരു ക്രൂ അംഗം കൂടി കോക്ക് പിറ്റിലേക്ക് കയറിയാണ് തിമോത്തിയെ പിടിച്ചു നിർത്തിയത്.
സഹ പൈലറ്റായിരുന്ന അലിസ്റ്റർ ആച്ചിൻസൺ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് അടിയന്തിര ലാൻഡിംഗിന് ശ്രമിച്ചു. എന്നാൽ കനത്ത കാറ്റ് കാരണം റേഡിയോ നിർദ്ദേശങ്ങൾ ഒന്നും വ്യക്തമായിരുന്നുമില്ല. ഏറെ നേരത്തെ പരിശ്രമത്തിനോടുവിൽ ആളപായമില്ലാതെ വിമാനം സതാംപ്ടൺ വിമാനത്താവളത്തിൽ ഇറക്കാൻ അലിസ്റ്ററിന് കഴിഞ്ഞു. അലിസ്റ്റയർ ഏറ്റവും അത്ഭുതകരമായാണ് വിമാനത്തിന്റെ ലാൻഡിംഗ് നടത്തിയതെന്നും ക്യാപ്റ്റനെ പിന്നീട് സ്‌ട്രെച്ച്റിൽ കണ്ടപ്പോൾ "തനിക്ക് ഭക്ഷണം കഴിക്കണമെന്നാണ് അദ്ദേഹം ആദ്യമായി പറഞ്ഞതെന്നും നൈജൽ പറഞ്ഞു. അദ്ദേഹത്തിന് ജീവനുണ്ട് എന്ന് താൻ സന്തോഷം കൊണ്ട് ഉറക്കെ വിളിച്ച് പറഞ്ഞു നടന്നുവെന്നും നൈജൽ കൂട്ടിച്ചേർത്തു.
advertisement
അപകടത്തിൽ നൈജലിന് തോളെല്ലിനും മുഖത്തിനും പരിക്കുകൾ സംഭവിച്ചിരുന്നു. തിമോത്തിയുടെ കൈകൾക്കും വിരലുകൾക്കും സാരമായി പരിക്കേറ്റിരുന്നു. അഞ്ച് മാസങ്ങൾക്ക് ശേഷമാണ് തിമോത്തി ജോലിയിലേക്ക് തിരിച്ചെത്തിയത്. അതേസമയം പിടിഎസ്ഡിയെത്തുടർന്ന് ജോലി ഉപേക്ഷിച്ച നൈജൽ ഇപ്പോൾ സാൽവേഷൻ ആർമി ആശുപത്രിയിൽ ജീവനക്കാരനാണ്. അലസ്റ്റർ ആച്ചിസൺ, ക്രൂ അംഗങ്ങളായ സൂസൻ ഗിബിൻസ്, നൈജൽ ഓഗ്ഡൻ എന്നിവർക്ക് ബ്രിട്ടീഷ് രാഞ്ജിയുടെ പ്രശംസയും ലഭിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Life/
23000 അടി ഉയരത്തിൽ കോക്ക്പിറ്റിന്റെ ഗ്ലാസ് തകർന്നു; ജീവനക്കാർ പൈലറ്റിന്റെ ജീവൻ രക്ഷിച്ചതിങ്ങനെ
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement