വരനെ മുലയൂട്ടുന്നത് മുതല്‍ സഹോദരങ്ങള്‍ ഒരേ വധുവിനെ വിവാഹം കഴിക്കുന്നത് വരെ; വിചിത്രമായ വിവാഹാചാരങ്ങൾ

Last Updated:

ഇന്ത്യയിലെ വ്യത്യസ്ത മത-ജാതി സമൂഹങ്ങളിൽ ഓരോന്നും അവരുടേതായ വിചിത്രമായ വിവാഹാചാരങ്ങൾ ഇന്നും പിന്തുടരുന്നുണ്ട്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഒരു കുടുംബത്തിലെ സഹോദരങ്ങള്‍ ഒരേ വധുവിനെ വിവാഹം കഴിച്ചത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. ഒന്നിലധികം സഹോദരന്മാര്‍ ഒരേ വധുവിനെ വിവാഹം കഴിക്കുന്നത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന പരമ്പരാഗത ആചാരമാണ്. ഹിമാചല്‍ പ്രദേശിലെ ട്രാന്‍സ്-ഗിരി മേഖലയിലെ ഹട്ടി ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഈ ആചാരം ചരിത്രപരമായി പിന്തുടരുന്നു.
1. സപ്തപടി
ഹിന്ദു ബംഗാളി വിവാഹങ്ങളില്‍ സാധാരണ വധുവിന്റെയും വരന്റെയും അമ്മമാര്‍ വിവാഹചടങ്ങുകളിലോ സപ്തപടിയിലോ പങ്കെടുക്കാറില്ല. അവര്‍ വിവാഹത്തില്‍ പങ്കെടുക്കുന്നത് വധൂവരന്‍മാരുടെ ദാമ്പത്യജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിശ്വാസമാണ് ഇതിന് കാരണം.
2. തക്കാളി എറിയുക
ഉത്തര്‍പ്രദേശിലെ ഒരു ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ വരന്‍ വിവാഹ പന്തലിലേക്ക് എത്തുമ്പോള്‍ പൂക്കള്‍ വിതറിയല്ല മറിച്ച് തക്കാളി എറിഞ്ഞാണ് സ്വീകരിക്കുക. ദമ്പതികള്‍ക്കിടയില്‍ ആഴത്തിലുള്ള സ്‌നേഹവും വാത്സല്യവും വളരുമെന്ന വിശ്വാസം അടിസ്ഥാനമാക്കിയാണ് വിചിത്രമായ ഈ ആചാരം അവര്‍ പിന്തുടരുന്നത്.
3. വിവാഹഹാരം മാത്രം കൈമാറുക
വിവാഹത്തോട് അനുബന്ധിച്ച് വധുവിന്റെ കഴുത്തിൽ താലി അണിയിക്കുന്നതും സീമന്തരേഖയിൽ സിന്ദൂരം അണിയിക്കുന്നതുമെല്ലാം ഇന്ത്യൻ വിവാഹങ്ങളിലെ സർവസാധാരണമായ കാഴ്ചയാണ്. എന്നാൽ, ആസാമിലെ വിവാഹാഘോഷത്തില്‍ വരനും വധുവും പരസ്പരം വിവാഹഹാരം കൈമാറുന്നത് മാത്രമാണ് ചടങ്ങ്. ഇതോടുകൂടി അവര്‍ ഔദ്യോഗികമായി വിവാഹിതരായതായി കണക്കാക്കപ്പെടുന്നു. വലിയ വിരുന്നോടു കൂടി ചടങ്ങ് അവസാനിക്കും.
advertisement
4. കാശി യാത്ര
ദക്ഷിണേന്ത്യയിലെ ബ്രാഹ്‌മിൺ കുടുംബങ്ങളില്‍ നിലനില്‍ക്കുന്ന ആചാരമാണിത്. വിവാഹത്തിന്റെ മുഹൂര്‍ത്തത്തിന് തൊട്ടു മുമ്പ് വരന് വിവാഹിതനാകണമെന്ന തന്റെ തീരുമാനം പുനഃപരിശോധിക്കാനും സന്യാസനത്തിന് പോകാന്‍ അനുവദിക്കുന്നതുമായ ഒരു ആചാരമുണ്ട്. 'ഗൃഹസ്ഥാശ്രമത്തിലെ' വിവാഹ ജീവിതത്തിന്റെ പ്രധാന്യത്തെക്കുറിച്ചും അതിലെ ഉത്തരവാദിത്വങ്ങളെക്കുറിച്ചുമുള്ള വലിയൊരു ചര്‍ച്ചയ്ക്ക് ശേഷം വരന്‍ തന്റെ തീരുമാനം പുനഃപരിശോധിക്കുകയും ബലിപീഠത്തിനുമുന്നില്‍ വെച്ച് തന്റെ സ്ഥാനം ഏറ്റെടുക്കാന്‍ സമ്മതിക്കുകയും ചെയ്യുന്നു.
5. കുംഭ വിവാഹം
ഒരു വധുവിനെ വിവാഹിതയാണെന്ന് കണക്കാക്കണമെങ്കില്‍ അവൾ പുരുഷനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഒരു ആല്‍മരത്തെയോ നായയെയോ വിവാഹം കഴിക്കാന്‍ നിര്‍ദേശിക്കും. ഈ ചടങ്ങ് അനുഷ്ഠിച്ചില്ലെങ്കില്‍ അത് വധുവിന്റെയോ വിവാഹം കഴിക്കുന്ന പുരുഷന്റെയോ മരണത്തിലേക്ക് നയിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
advertisement
6.ന്ഗാ-തബാ
മണിപ്പൂരി വിവാഹച്ചടങ്ങിലെ ഒരു ആചാരമാണിത്. വരനും വധും ചേര്‍ന്ന് ഒരു ജോഡി മത്സ്യക്കുഞ്ഞുങ്ങളെ ഒരു കുളത്തിലേക്ക് ഇറക്കി വിടുന്നു. രണ്ടു മത്സ്യങ്ങളും ഒരേ ദിശയില്‍ സഞ്ചരിച്ചിൽ വിവാഹജീവിതം പ്രശ്‌നങ്ങളില്ലാതെ പോകുമെന്ന് വിശ്വസിക്കുന്നു.
7. വരനെ മൂലയൂട്ടുക
വിവാഹദിനത്തില്‍ വരനെ അമ്മ മുലയൂട്ടുന്നതാണ് ഈ ചടങ്ങ്. ഇത് ഒരു പ്രത്യേക സാംസ്‌കാരികപരമായ ചടങ്ങാണ്. എന്നാല്‍, മിക്ക വിവാഹങ്ങളിലും ഇത് സാധാരണ കാഴ്ചയല്ല. ചില രാജസ്ഥാനി വിവാഹ ചടങ്ങുകളിൽ ഇത് ഒരു പ്രതീകാത്മക ആചാരമായി നിലനില്‍ക്കുന്നു. വരന്റെ അമ്മ തന്റെ മകന്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അവസാനമായി മുലയൂട്ടുന്നതാണ് ഇത്.
മലയാളം വാർത്തകൾ/ വാർത്ത/Life/
വരനെ മുലയൂട്ടുന്നത് മുതല്‍ സഹോദരങ്ങള്‍ ഒരേ വധുവിനെ വിവാഹം കഴിക്കുന്നത് വരെ; വിചിത്രമായ വിവാഹാചാരങ്ങൾ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement