ഗ്രാമി അവാർഡ്: ആൽബം ഓഫ് ദി ഇയർ പുരസ്കാരം ടെയ്ലർ സ്വിഫ്റ്റിന്
- Published by:Rajesh V
- news18-malayalam
Last Updated:
മൂന്ന് തവണ ആൽബം ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന വനിതയായി ടെയ്ലർ സ്വിഫ്റ്റ് മാറി. ഫോക്ലോർ എന്ന ആൽബത്തിനാണ് അവാർഡ് ലഭിച്ചത്.
സംഗീത ലോകത്തെ പ്രതിഭകൾക്കായുള്ള 63-ാമത് ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചു. ലോസ് ഏഞ്ചൽസ് കൺവെൻഷൻ സെന്ററിൽ നടന്ന ഗ്രാമി അവാർഡ് ദാന ചടങ്ങിൽ ടെയ്‌ലർ സ്വിഫ്റ്റിന് ആൽബം ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചു. ഇതോടെ മൂന്ന് തവണ ആൽബം ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന വനിതയായി ടെയ്ലർ സ്വിഫ്റ്റ് മാറി. ഫോക്ലോർ എന്ന ആൽബത്തിനാണ് അവാർഡ് ലഭിച്ചത്. പോസ്റ്റ് മലോൺ (ഹോളിവുഡ് ബ്ലീഡിംഗ്), ഡുവാ ലിപ (ഫ്യൂച്ചർ നൊസ്റ്റാൾജിയ), ജേക്കബ് കോലിയർ (വുമൺ ഇൻ മ്യൂസിക്ക്) എന്നിവരാണ് നോമിഷനിലുണ്ടായിരുന്ന മറ്റ് താരങ്ങൾ.
മികച്ച ഗായികയായി പോപ്പ് സ്റ്റാർ ബിയോൺസിനെ തിരഞ്ഞെടുത്തു. ഒമ്പത് നാമനിർദ്ദേശങ്ങളുമായി ഏറ്റവും മുന്നിലായിരുന്നു ബിയോൺസ്. കരിയറിലെ 28-ാമത്തെ ഗ്രാമി പുരസ്ക്കാരമാണ് ഇത്തവണ ബിയോൺസ് സ്വന്തമാക്കിയത്. ഈ വർഷത്തെ നാമനിർദ്ദേശത്തിലൂടെ അവാർഡ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ നാമനിർദ്ദേശം ചെയ്യപ്പെട്ട രണ്ടാമത്തെ കലാകാരിയായി ബിയോൺസ് മാറി.
ആറ് നോമിനേഷനുകൾ വീതമുള്ള ടെയ്‌ലർ സ്വിഫ്റ്റ്, റോഡി റിച്ച്, ഡുവാ ലിപ എന്നിവരാണ് ബിയോൺസിന് തൊട്ടുപിന്നിലുള്ളത്. ബില്ലി എലിഷ് നാല് വിഭാഗങ്ങളിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടു. ദി ഡെയ്‌ലി ഷോയുടെ അവതാരകനായ ട്രെവർ നോഹയാണ് ഗ്രാമി പുരസ്കാര ദാന ചടങ്ങിലെയും അവതാരകൻ.
advertisement
വിജയികളുടെ പട്ടിക ഇതാ:
- ആൽബം ഓഫ് ദി ഇയർ: ഫോക്ലോർ - ടെയ്‌ലർ സ്വിഫ്റ്റ്
- റെക്കോർഡ് ഓഫ് ദി ഇയർ: എവരിത്തിംഗ് ഐ വാണ്ടിട് - ബില്ലി എലിഷ്
- സോങ് ഓഫ് ദി ഇയർ: ആ കാന്റ് ബ്രീത്ത് - ഡെർണസ്റ്റ് എമിലി II, എച്ച്.ഇ.ആർ, ടിയാര തോമസ്
- ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ്: മേഗൻ തീ സ്റ്റാലിയൻ
- ബെസ്റ്റ് പോപ്പ് സോളോ പെർഫോമൻസ്: "വാട്ടർമെലൺ ഷുഗർ" - ഹാരി സ്റ്റൈൽസ്
- ബെസ്റ്റ് പോപ്പ് ഡ്യുവോ / ഗ്രൂപ്പ് പെർഫോമൻസ്:: "റെയിൻ ഓൺ മി" - അരിയാന ഗ്രാൻഡിനൊപ്പം ലേഡി ഗാഗ
- ബെസ്റ്റ് ട്രെഡീഷണൽ പോപ്പ് വോക്കൽ ആൽബം: അമേരിക്കൻ സ്റ്റാൻഡേർഡ് - ജെയിംസ് ടെയ്‌ലർ
- ബെസ്റ്റ് റോക്ക് പെർഫോമൻസ്: "ഷമൈക" - ഫിയോണ ആപ്പിൾ
- ബെസ്റ്റ് റോക്ക് സോങ്: "സ്റ്റേ ഹൈ" - ബ്രിട്ടാനി ഹോവാർഡ്, ഗാനരചയിതാവ് (ബ്രിട്ടാനി ഹോവാർഡ്)
- 'ബെസ്റ്റ് മെറ്റൽ പെർഫോമൻസ്: "ബം-റഷ്" - ബോഡി കൗണ്ട്
- ബെസ്റ്റ് ആർ & ബി ആൽബം: "ബിഗർ ലവ്" - ജോൺ ലെജൻഡ്
- ബെസ്റ്റ് റാപ്പ് ആൽബം: കിംഗ്‌സ് ഡിസീസ് - നാസ്
- ബെസ്റ്റ് റാപ്പ് പെർഫോമൻസ്: "സാവേജ്"
- ബെസ്റ്റ് റാപ്പ് ഗാനം: "സാവേജ്"
- ബെസ്റ്റ് ആർ & ബി പെർഫോമൻസ്: "എനിത്തിംഗ് ഫോർ യൂ"- ലെഡിസി
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 15, 2021 5:33 PM IST


