പതിവായി ഊതി ഊതി ചായ കുടിക്കുന്നവരാണോ...? ഈ ശീലം ഉത്കണ്ഠയും വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നു

Last Updated:

പതിവായി ചായ കുടിക്കുന്ന ശീലം ഉണ്ടാക്കുന്ന ആരോഗ്യപരമായ അപകടത്തെ കുറിച്ച് വ്യക്തമാക്കുന്ന ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോഴത്തെ ചര്‍ച്ച

News18
News18
ഇന്ത്യയില്‍ ചായ കുടിക്കുന്നത് ഒരു ദൈനംദിന ആചാരം പോലെയാണ്. ഒരു ചായ കുടിച്ചാണ് ആളുകള്‍ തങ്ങളുടെ ദിവസം ആരംഭിക്കുന്നതു തന്നെ. വീട്ടില്‍ മാത്രമല്ല ജോലിസ്ഥലത്തും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങള്‍ക്കൊപ്പവും ആളുകൾ ചായ കുടിക്കുന്നത് ആസ്വദിക്കുന്നു. ചിലര്‍ക്ക് ഒരു നല്ല ചായ ആണ് അവരുടെ ദിവസത്തെ തന്നെ മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാല്‍ പതിവായി ചായ കുടിക്കുന്ന ശീലം ഉണ്ടാക്കുന്ന ആരോഗ്യപരമായ അപകടത്തെ കുറിച്ച് വ്യക്തമാക്കുന്ന ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോഴത്തെ ചര്‍ച്ച.
പതിവായി പാല്‍ ചായ കുടിക്കുന്നത് ഉത്കണ്ഠയും വിഷാദവുമായും ബന്ധപ്പെട്ടിരിക്കാമെന്ന് പോസ്റ്റില്‍ പറയുന്നു. പാല്‍ ചായ കുടിക്കുന്ന ശീലം ആഗോള ഇഷ്ടം മാത്രമല്ല ഇത് മാനസികാരോഗ്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. പതിവായി പാല്‍ ചായ കുടിക്കുന്നത് ഉത്കണ്ഠ, വിഷാദം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഈ പോസ്റ്റ് വളരെ പെട്ടെന്ന് ആളുകളുടെ ശ്രദ്ദപിടിച്ചുപറ്റി. കാരണം ദശലക്ഷകണക്കിന് ആളുകളുടെ പതിവ് ദിനചര്യയുടെ ഭാഗമാണ് ഈ ചായകുടി.
പാല്‍ ചായ ഒരാളുടെ ആരോഗ്യത്തില്‍ ചെലുത്തുന്ന സ്വാധീനം പഠിക്കുന്നതിനായി സിങ്ഹുവ സര്‍വകലാശാലയിലെയും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഫിനാന്‍സ് ആന്‍ഡ് ഇക്കണോമിക്‌സിലെയും ഗവേഷകരുടെ ഒരു സംഘം ബീജിംഗിലെ 5,281 യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളില്‍ സര്‍വേ നടത്തി. ഉയര്‍ന്ന തോതില്‍ പാല്‍ ചായ കുടിക്കുന്നത് മാനസികാരോഗ്യ വെല്ലുവിളികളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ജേണല്‍ ഓഫ് അഫക്ടീവ് ഡിസോഡേഴ്‌സില്‍ പ്രസിദ്ധീകരിച്ച അവരുടെ പഠനത്തില്‍ കണ്ടെത്താനായി.
advertisement
സര്‍വേയുടെ ഭാഗമായ ആളുകളില്‍ ഏകദേശം 77 ശതമാനം പേരും കുറഞ്ഞത് 6-11 കപ്പ് പാല്‍ ചായ കുടിക്കുന്നവരായിരുന്നുവെന്ന് പഠനം പറയുന്നു. യുവാക്കളില്‍ ഉയര്‍ന്ന തലത്തില്‍ പാല്‍ ചായയോടുള്ള ആസക്തി ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ ചിന്ത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.
എന്നാല്‍ പോസ്റ്റില്‍ ചായ ശീലമാക്കുന്നതിന്റെ അപകടസാധ്യതയെ കുറിച്ചുള്ള വ്യക്തമായ മുന്നറിയിപ്പ് ഉണ്ടായിട്ടും ആളുകള്‍ ഇതിനെ അത്ര ഗൗരവമായി എടുത്തിട്ടില്ല. കമന്റ് വിഭാഗത്തില്‍ പോസ്റ്റിനോട് വളരെ രസകരമായിട്ടുള്ള പ്രതികരണങ്ങളാണ് ചായ പ്രേമികള്‍ പങ്കുവെച്ചത്. തങ്ങളുടെ ചായയെ കുറിച്ചുള്ള വൈകാരിക അനുഭവങ്ങളും ആളുകള്‍ പങ്കുവെച്ചു.
advertisement
തങ്ങളുടെ ചായ ശീലം ശുദ്ധമായ സന്തോഷമാണെന്ന് ഒരാള്‍ കുറിച്ചു. കുടുംബത്തോടൊപ്പമിരുന്ന് ചായ കുടിക്കുമ്പോള്‍ എന്ത് വിഷാദം എന്നായിരുന്നു ഒരു പ്രതികരണം. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന പ്രധാന കാര്യം ചായയാണെന്ന് മറ്റൊരാള്‍ എഴുതി. അതേസമയം ചായ കിട്ടിയില്ലെങ്കില്‍ വിഷാദവും ഉത്കണ്ഠയും ഉണ്ടാകുമെന്നായിരുന്നു ഒരാളുടെ മറുപടി.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
പതിവായി ഊതി ഊതി ചായ കുടിക്കുന്നവരാണോ...? ഈ ശീലം ഉത്കണ്ഠയും വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നു
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement