മണ്‍സൂണ്‍കാല ആരോഗ്യ സംരക്ഷണം: മഴക്കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ 10 വഴികള്‍

Last Updated:

മഴക്കാലത്ത് ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. മറ്റ് രോഗങ്ങളുള്ളവര്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി നിലനിര്‍ത്തി രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കണം.

 മഴക്കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ
മഴക്കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ
മഴക്കാലം രോഗങ്ങളുടെ കൂടി കാലമാണ്. ചുമ, ജലദോഷം, വയറിളക്കം, ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ ഗുനിയ തുടങ്ങി നിരവധി രോഗങ്ങള്‍ ഇക്കാലത്ത് ശക്തിയാര്‍ജിക്കും.
അതിനാല്‍ മഴക്കാലത്ത് ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. മറ്റ് രോഗങ്ങളുള്ളവര്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി നിലനിര്‍ത്തി രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കണം. മഴക്കാലത്ത് പാലിക്കേണ്ട ചില ആരോഗ്യ ശീലങ്ങളെപ്പറ്റിയാണ് ഇനി പറയുന്നത്. ഐഎഎന്‍എസുമായുള്ള അഭിമുഖത്തില്‍ ഡോ. രോഹിണി പാട്ടീലാണ് ഇക്കാര്യത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. മഴക്കാലത്ത് ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ പറ്റിയ 10 ടിപ്‌സുകളെപ്പറ്റിയാണ് ഇനി പറയുന്നത്.
advertisement
നിര്‍ജ്ജലീകരണം ഒഴിവാക്കുക
മഴക്കാലത്ത് ധാരാളം വെള്ളം കുടിക്കണം. താപനില കുറവാണെങ്കിലും ശരീരത്തിന് ആവശ്യത്തിനുള്ള വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്.
ചെറിയ ചൂട് വെള്ളം കുടിക്കുക.
ഇഞ്ചി, ഹെര്‍ബല്‍ ടീ, സൂപ്പുകള്‍ പോലെയുള്ളവ മഴക്കാലത്ത് കുടിക്കുന്നത് നല്ലതാണ്. ഗ്രീന്‍ ടീ, കാമമൈൽ ടീ എന്നിവ പതിവാക്കുന്നതും ശരീരത്തിന് ഉത്തമമാണ്. ഇവ നിങ്ങളുടെ ശരീരത്തിന് ചൂടുപകരുക മാത്രമല്ല ചെയ്യുന്നത്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ളവയാണ് ഈ പാനീയങ്ങള്‍. ഇത് നിങ്ങളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും.
advertisement
പഴവര്‍ഗ്ഗങ്ങള്‍
മഴക്കാലത്ത് സുലഭമായി ലഭിക്കുന്ന പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ആപ്പിള്‍, മാതളം, ഓറഞ്ച്, എന്നിവയില്‍ ധാരാളം മിനറല്‍സും, വിറ്റാമിന്‍സും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ ശരീരത്തിന് പ്രതിരോധ ശേഷി പ്രദാനം ചെയ്യും. അണുബാധയോട് പൊരുതാന്‍ നിങ്ങളെ സഹായിക്കും.
വിറ്റാമിന്‍-സി അടങ്ങിയ ആഹാരം
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം പതിവാക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. നാരങ്ങ, ഓറഞ്ച്, മുന്തിരി, തുടങ്ങിയവയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെത്തുന്ന അന്യവസ്തുക്കളെ പ്രതിരോധിക്കുന്നത് ശ്വേതരക്താണുക്കളാണ്. ഈ ശ്വേതരക്താണുക്കളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ വിറ്റാമിന്‍ സി സഹായിക്കുന്നു.
advertisement
സമീകൃതാഹാരം
പച്ചക്കറികള്‍, പ്രോട്ടീന്‍, ധാന്യം എന്നിവയടങ്ങിയ ഭക്ഷണക്രമം പാലിക്കുന്നത് രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കും. ഓട്‌സ്, ക്വിനോവ, തവിട് കലര്‍ന്ന ധാന്യം, എന്നിവ സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍, ആന്റി ഓക്‌സിഡന്റ്, മിനറല്‍സ് എന്നിവ അടങ്ങിയ പച്ചക്കറികള്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
പ്രോബയോട്ടിക്‌സ്
യോഗര്‍ട്ട്, കെഫിര്‍ എന്നിവയില്‍ പ്രോബയോട്ടിക്കുകള്‍ ധാരാളമടങ്ങിയിരിക്കുന്നു. ഇവ നിങ്ങളുടെ പ്രതിരോധ ശേഷിയെ ത്വരിതപ്പെടുത്തുന്നു.
ഉള്ളി, വെളുത്തുള്ളി
ആന്റിബാക്ടീരിയല്‍, ആന്റിവൈറല്‍ ഗുണങ്ങളുള്ളവയാണ് ഉള്ളിയും വെളുത്തുള്ളിയും. ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാനും ഇവയ്ക്ക് സാധിക്കും.
advertisement
സൂപ്പുകള്‍
പച്ചക്കറികള്‍, മാംസം, ലെന്റില്‍സ് എന്നിവയുപയോഗിച്ച് സൂപ്പുണ്ടാക്കി കുടിക്കുന്നത് ശരീരത്തിന് ഉത്തമമാണ്. പ്രോട്ടീന്‍, ഫൈബര്‍ എന്നിവ ശരീരത്തിലേക്ക് എത്തിക്കാന്‍ ഇവയ്ക്ക് സാധിക്കുന്നു.
പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കുക
മഴക്കാലം ആയതുകൊണ്ട് തന്നെ പുറത്ത് നിന്നുള്ള ഭക്ഷണത്തില്‍ നിന്നും അണുബാധയേല്‍ക്കാനുള്ള സാധ്യതകള്‍ വളരെയേറെയാണ്. അതിനാല്‍ മണ്‍സൂണ്‍ കാലത്ത് പുറത്ത് നിന്നുള്ള ഭക്ഷണം പൂര്‍ണ്ണമായും ഒഴിവാക്കണം.
ഫുഡ് സ്റ്റോറേജ്
കഴിക്കാനുപയോഗിക്കുന്ന ഭക്ഷണ സാധനങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അവ ശരിയായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ വേഗം കേടുവരാന്‍ സാധ്യതയുണ്ട്. വൃത്തിയായി പാത്രങ്ങളില്‍ അടച്ചുവെച്ച ശേഷം മാത്രമേ ഭക്ഷണസാധനങ്ങള്‍ റഫ്രിജറേറ്ററിനുള്ളില്‍ വെയ്ക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ അപകടകരമായ ബാക്ടീരിയകള്‍ അവയില്‍ പറ്റിപ്പിടിക്കുന്നതാണ്.
മലയാളം വാർത്തകൾ/ വാർത്ത/Health/
മണ്‍സൂണ്‍കാല ആരോഗ്യ സംരക്ഷണം: മഴക്കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ 10 വഴികള്‍
Next Article
advertisement
വീണ്ടും 14 കാരന്റെ പവർ ഹിറ്റിംഗ്; ടി20യിൽ 32 പന്തിൽ സെഞ്ച്വറി നേടി വൈഭവ് സൂര്യവൻഷി
വീണ്ടും 14 കാരന്റെ പവർ ഹിറ്റിംഗ്; ടി20യിൽ 32 പന്തിൽ സെഞ്ച്വറി നേടി വൈഭവ് സൂര്യവൻഷി
  • 14 കാരനായ വൈഭവ് സൂര്യവൻഷി 32 പന്തിൽ സെഞ്ച്വറി നേടി.

  • വെറും 42 പന്തിൽ 144 റൺസ് നേടി സൂര്യവൻഷി.

  • 343 സ്ട്രൈക്ക് റേറ്റിൽ 11 ഫോറും 15 സിക്‌സറും അടിച്ചു.

View All
advertisement