യോഗ മുതൽ വാട്ടർ തെറാപ്പി വരെ; ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാൻ പത്ത് വഴികൾ

Last Updated:

തിരക്കേറിയ ജീവിത യാത്രയിൽ ഇടയ്ക്കെങ്കിലും തിരക്കുകൾ ഒഴിവാക്കി ഒന്ന് വിശ്രമിക്കണം എന്ന ആഗ്രഹിക്കാത്തവരുണ്ടോ?

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരക്കേറിയ ജീവിത യാത്രയിൽ ഇടയ്ക്കിടെ എങ്കിലും തിരക്കുകൾ ഒഴിവാക്കി ഒന്ന് വിശ്രമിക്കണം എന്ന ആഗ്രഹം നമുക്ക് ഓരോരുത്തർക്കും ഉണ്ടായിട്ടുണ്ടാകും. എല്ലാ തിരക്കുകളിൽ നിന്നും മാറി ഒറ്റയ്ക്ക് പ്രകൃതിയുടെ വിസ്മയങ്ങൾ ആസ്വദിക്കുന്നത് മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കാൻ സഹായിക്കും. പ്രകൃതിയെ അറിഞ്ഞും കണ്ടും അതിൽ അലിഞ്ഞും ജീവിക്കുന്നതിലൂടെ മനുഷ്യന്റെ ഉത്കണ്ഠയും, സമ്മർദ്ദവുമെല്ലാം കുറയുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത്തരത്തിൽ പ്രകൃതിയോട് ചേർന്ന് ജീവിക്കാൻ ഇതാ പത്ത് വഴികൾ.
1. നടക്കുക
ആർക്കും സാധിക്കുന്ന ലളിതമായ ഒരു പ്രവർത്തിയാണ് നടത്തം. അടുത്തുള്ള പാർക്കിലോ, കുന്നുകളിലൂടെയോ കടൽത്തീരത്ത് കൂടിയോ ഉള്ള നടത്തം ജീവിതത്തിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. ഇതിലൂടെ മനുഷ്യന്റെ മാനസിക നില മെച്ചപ്പെടുകയും, സർഗ്ഗാത്മകത വർധിക്കുകയും ചെയ്യും.
2. ക്യാമ്പിങ്ങും വാന നിരീക്ഷണവും
രാത്രിയിൽ വിശാലമായ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയിരിക്കുന്നത് പ്രപഞ്ചവുമായി അടുക്കാനുള്ള ഒരു വഴിയാണ്. കൂടാതെ ക്യാമ്പിങ്ങും പ്രകൃതിയെ അടുത്ത് അറിയാനുള്ള ഒരു വഴിയായി ആളുകൾ ഉപയോഗിക്കുന്നു.
3. പൂന്തോട്ട പരിപാലനം
നിങ്ങളുടെ ചുറ്റുപാടും ചെടികൾ നടുകയും അവയെ പരിപാലിക്കുകയും ചെയ്യുന്നത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും വിഷാദത്തിന്റെ ലക്ഷണങ്ങളെ കുറയ്ക്കുകയും ചെയ്യും. ചെറിയ ഒരു പൂന്തോട്ടം പോലും നിങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും.
advertisement
4. യോഗയും മെഡിറ്റേഷനും
വീടിന് പുറത്ത് വച്ചുള്ള യോഗയും മെഡിറ്റേഷനും ഉത്കണ്ഠയും, സമ്മർദ്ദവും കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്‌ട്രെച്ചിങ് (Stretching ), ബ്രീതിങ് (Breathing ) തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുത്തേണ്ടത്
5. വന്യജീവി നിരീക്ഷണം
വന്യജീവികളെ അവരുടെ തന്നെ ചുറ്റുപാടിൽ കാണാനായി യാത്രകൾ പോകുന്നത് മാനസികോല്ലാസത്തിനുള്ള ഒരു ഉപാധിയാണ്. പക്ഷി നിരീക്ഷണവും, കടൽ യാത്രകളും, ചിത്രശലഭ പാർക്കുകളുടെ സന്ദർശനവും എല്ലാം ഇതിൽ ഉൾപ്പെടും.
6. ഫോട്ടോഗ്രഫി
നേച്ചർ ജേണലിങ് (Nature Journaling), ഫോട്ടോഗ്രഫി ( Photography ) തുടങ്ങിയ പ്രവർത്തനങ്ങൾ മനുഷ്യന്റെ മാനസികാരോഗ്യം വർദ്ധിപ്പിക്കാറുണ്ട്. പ്രകൃതിയെ നിരീക്ഷിക്കുന്ന പ്രവർത്തനങ്ങളെല്ലാം മെച്ചപ്പെട്ട ഒരു ജീവിതം നമുക്ക് സമ്മാനിക്കും.
advertisement
7. ഇക്കോതറാപ്പി ( Ecotherapy )
പ്രകൃതിയുമായി ബന്ധപ്പെട്ട പദ്ധതികളുടെയോ പ്രവർത്തനങ്ങളുടെയോ ഭാഗമാകുന്നതിലൂടെയും അത്തരം പരിപാടികളിൽ പങ്കെടുക്കുകയോ ചെയ്യുന്നതിലൂടെയും ജീവിതത്തിൽ ഒരു പുത്തനുണർവ് കൈവരും.
8. വാട്ടർ തറാപ്പി
ഒഴുകുന്ന ജലത്തിന്റെ ശബ്ദം, തിരമാലകളുടെ ശബ്ദം, മഴയുടെ ശബ്ദം എന്നിവയ്ക്ക് കാതോർക്കുമ്പോൾ മനസും ശരീരവും ഒരുപോലെ വിശ്രമം അനുഭവിക്കുകയും മനസ്സിന് സമാധാനം അനുഭവപ്പെടുകയും ചെയ്യും.
9. ഷിൻറിൻ-യോകു (Shinrin-Yoku)
ഫോറസ്റ്റ് ബാത്ത് ( Forest Bathing ) അഥവാ ഷിൻ റിൻ - യോകു എന്ന സമ്പ്രദായം ജപ്പാനിൽ നിന്നും ഉത്ഭവിച്ചതാണ്. ശരീരികമായല്ലാതെ മാനസികമായി പ്രകൃതിയെ ഒരാൾ തന്നിലേക്ക് ആഗിരണം ചെയ്യുന്ന രീതിയാണിത്. വനങ്ങളിൽ ഇങ്ങനെ സമയം ചെലവഴിക്കുന്നത് ശരീരത്തിൽ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും രക്ത സമ്മർദ്ദം കുറയ്ക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.
advertisement
10. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ
പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ സ്വയം ഒരു ലക്ഷ്യ ബോധം കൈവരാനുള്ള സാധ്യതയുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ സാമൂഹികമായ പല നേട്ടങ്ങളുണ്ടാവുകയും മാനസിക നില മെച്ചപ്പെടുകയും ചെയ്യും.
മലയാളം വാർത്തകൾ/ വാർത്ത/Health/
യോഗ മുതൽ വാട്ടർ തെറാപ്പി വരെ; ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാൻ പത്ത് വഴികൾ
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement