HOME /NEWS /life / Health Tips | എന്താണ് ടിന്നിറ്റസ് ? ഇതു മൂലം കേൾവിശക്തി കുറയുമോ?

Health Tips | എന്താണ് ടിന്നിറ്റസ് ? ഇതു മൂലം കേൾവിശക്തി കുറയുമോ?

(ഡോ. പ്രതീക് നായക്, കൺസൾട്ടന്റ് - ഇഎൻടി സർജറി, ആസ്റ്റർ സിഎംഐ ഹോസ്പിറ്റൽ, ബാംഗ്ലൂർ)

(ഡോ. പ്രതീക് നായക്, കൺസൾട്ടന്റ് - ഇഎൻടി സർജറി, ആസ്റ്റർ സിഎംഐ ഹോസ്പിറ്റൽ, ബാംഗ്ലൂർ)

(ഡോ. പ്രതീക് നായക്, കൺസൾട്ടന്റ് - ഇഎൻടി സർജറി, ആസ്റ്റർ സിഎംഐ ഹോസ്പിറ്റൽ, ബാംഗ്ലൂർ)

 • News18 Malayalam
 • 1-MIN READ
 • Last Updated :
 • Thiruvananthapuram [Trivandrum]
 • Share this:

  ചെവിയിൽ എന്തെങ്കിലും മുഴങ്ങുന്നതായോ ക്ലിക്ക് ചെയ്യുന്നതു പോലെയോ മൂളൽ പോലെയോ ഇടക്കിടെ അനുഭവപ്പെടുന്നതിനെയാണ് ടിന്നിറ്റസ് (Tinnitus) എന്നു വിളിക്കുന്നത്. ഈ ശബ്‌ദം പലപ്പോഴും മറ്റുള്ളവർക്ക് കേൾക്കാൻ കഴിയില്ല. തുടക്കത്തിൽ, ഈ അവസ്ഥ നിങ്ങളെ കാര്യമായി ബാധിച്ചേക്കില്ല, ചികിത്സിച്ചില്ലെങ്കിൽ അത് വഷളാകുകയും നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ തന്നെ ബാധിക്കുകയും ചെയ്യും.

  ഇടയ്ക്കിടെ ചെവിയിൽ മുഴങ്ങുന്ന ശബ്ദം അനുഭവപ്പെടുന്നത് സാധാരണമാണ്. ഇടക്കൊക്കെ നമ്മളിൽ ചിലർ ഇത്തരം ശബ്ദങ്ങൾ ചെവിക്കുള്ളിൽ മുഴങ്ങുന്നതായി തോന്നിയേക്കാം. എന്നാൽ ഇത് അസാധാരണമാം വിധം തോന്നുകയാണെങ്കിലോ പതിവായി ഉണ്ടാകുകയാണെങ്കിലോ നിങ്ങൾ ഉടൻ വൈദ്യസഹായം തേടണം.

  ടിന്നിറ്റസ് ഉണ്ടാകാനുള്ള കാരണങ്ങൾ

  ടിന്നിറ്റസ് ഒരു രോഗമല്ല, ശ്രവണ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിനു മുൻപുള്ള ഒരു ലക്ഷണമാണെന്ന കാര്യമാണ് ആദ്യം മനസിലാക്കേണ്ടത്. ശ്രവണവ്യവസ്ഥയിലെ ഏതെങ്കിലും അസാധാരണതകൾ ടിന്നിറ്റസ് ഉണ്ടാകാൻ കാരണമാകും. ടിന്നിറ്റസ് ഉണ്ടാകാനുള്ള മറ്റ് കാരണങ്ങൾ താഴെ പറയുന്നവയാണ്:

  പ്രായം: 65 വയസിനു മുകളിലുള്ളവരെയാണ് സാധാരണയായി ടിന്നിറ്റസ് ബാധിക്കുന്നത്. ചിലപ്പോൾ ഇയർവാക്സ് അധികമായി അടിഞ്ഞുകൂടുന്നത് ടിന്നിറ്റസിനും കേൾവി സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും.

  ചെവിയിൽ കുടുങ്ങിപ്പോകുന്ന സാധനങ്ങള്‌: പേനകൾ, തൊപ്പികൾ, പെൻസിൽ കഷണങ്ങൾ തുടങ്ങിയ വസ്തുക്കൾ കൊണ്ട് ചെവി വൃത്തിയാക്കുന്നതിനിടെ ഇവയിലെ ചെറിയ അംശങ്ങൾ ചെവിയിൽ കയറിയെന്നിരിക്കാം. ഈ വസ്തുക്കൾ ചെവിക്ക് കൂടുതൽ ദോഷമുണ്ടാക്കും. ഇതും ടിന്നിറ്റസിലേക്ക് നയിച്ചേക്കാം.

  Also Read-  സ്ത്രീകളിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് ആയുര്‍വേദ പരിഹാരം

  ഉച്ചത്തിലുള്ള ശബ്ദം: തുടർച്ചയായ അല്ലെങ്കിൽ പെട്ടെന്നുള്ള ഉച്ചത്തിലുള്ള ശബ്ദം, ചില സെൻസറി സെല്ലുകളെ നശിപ്പിക്കും. ഇത്തരം തകരാറുകൾ ഒടുവിൽ ടിന്നിറ്റസിന് കാരണമാകും. സാധാരണഗതിയിൽ, ഫാക്ടറികൾ, നിർമാണ സൈറ്റുകൾ തുടങ്ങിയ ശബ്ദായമാനമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്ന ആളുകളോ സംഗീതജ്ഞർ പോലുള്ളവരോ ശരിയായ സംരക്ഷണമില്ലാതെ പ്രവർത്തിക്കുകയാണെങ്കിൽ ഇവർക്ക് ടിന്നിറ്റസ് ഉണ്ടായേക്കാം.

  ടെമ്പറോമാണ്ടിബുലാർ ജോയിന്റ് (Temporomandibular joint (TMJ) ) ഡിസോർഡേഴ്സ്: സന്ധികളിലോ സന്ധികൾക്ക് ചുറ്റുമുള്ള പേശികളിലോ ഉണ്ടാകുന്ന ഏതെങ്കിലും വീക്കം ചെവിയിൽ തുടർച്ചയായ ശബ്ദങ്ങൾ ഉണ്ടാകാൻ കാരണമായേക്കാം.

  വാസ്കുലർ രോഗങ്ങൾ: തലയിലേക്കും കഴുത്തിലേക്കും രക്തം വിതരണം ചെയ്യുന്ന രക്തക്കുഴലുകളിലെ തകരാർ കാരണവും ചെവികളിൽ ഇത്തരം ശബ്ദങ്ങൾ അനുഭവപ്പെട്ടേക്കാം.

  അക്കോസ്റ്റിക് ന്യൂറോമ (Acoustic neuroma (vestibular schwannoma): ഇത് ക്യാൻസറിനു കാരണമാകാത്ത ഒരു തരം ട്യൂമറാണ്. ഇത് ചെവിയിലെ ഞരമ്പുകളെ ബാധിക്കുകയും ടിന്നിറ്റിസനും ബാലൻസിംഗ് പ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു.

  മരുന്നുകൾ: ചില മരുന്നുകൾക്ക് നിരവധി പാർശ്വഫലങ്ങൾ ഉണ്ട്. ഇവയിൽ ചിലതിന്റെ പാർശ്വഫലമായി ടിന്നിറ്റസ് ഉണ്ടാക്കാം.

  ടിന്നിറ്റസ് ഉണ്ടായാൽ കേൾവിശക്തി കുറയുമോ? ഒഴിവാക്കാൻ നിങ്ങൾക്ക് സ്വീകരിക്കാവുന്ന പ്രതിരോധ നടപടികൾ എന്തൊക്കെയാണ്

  ടിന്നിറ്റസ് ഒരു രോഗമല്ല, ശ്രവണ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിനു മുൻപുള്ള ഒരു ലക്ഷണമാണ്. ഒപ്പം പ്രായവുമായി ബന്ധപ്പെട്ട കേൾവിക്കുറവ്, ചെവിക്കേറ്റ പരിക്ക്, രക്തചംക്രമണ സംവിധാനത്തിലെ പ്രശ്‌നങ്ങൾ എന്നിവയെല്ലാം ടിന്നിറ്റസിന് കാരണമാകും. അതിനാൽ, ഈ അവസ്ഥ ഒഴിവാക്കാൻ, നിങ്ങൾക്ക് സ്വയം ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്. ഉച്ചത്തിലുള്ള ശബ്ദങ്ങൾ സ്ഥിരമായി കേൾക്കുന്നത് പരമാവധി ഒഴിവാക്കണം. എന്തെങ്കിലും മെഷീൻ വർക്ക് ചെയ്യുകയാണെങ്കിൽ ഇയർപ്ലഗുകൾ ധരിക്കാൻ ഓർ‌ക്കുക.

  First published:

  Tags: Health, Health and fitness