സ്തനാർബുദം പ്രതിരോധിക്കാം; സ്ത്രീകൾ അറിയേണ്ട പ്രധാന കാര്യങ്ങൾ

Last Updated:

ചിട്ടയായ ജീവിതശൈലിയിലൂടെയും നല്ല ആരോ​ഗ്യശീലങ്ങളിലൂടെയുമൊക്കെ സ്തനാർബുദത്തെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും

Breast Cancer
Breast Cancer
സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ രോഗങ്ങളിലൊന്നാണ് സ്തനാർബുദം. നേരത്തേ തിരിച്ചറിയാനും ചികിത്സിക്കാനും സാധിച്ചാൽ പൂർണമായും ഭേദമാക്കാവുന്ന ഒന്നാണ് സ്തനാർബുദം. ചിട്ടയായ ജീവിതശൈലിയിലൂടെയും നല്ല ആരോ​ഗ്യശീലങ്ങളിലൂടെയുമൊക്കെ സ്തനാർബുദത്തെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും. ഇക്കാര്യത്തിൽ എല്ലാ സ്ത്രീകളും അറിഞ്ഞിരിക്കേണ്ടതും വിദ​ഗ്ധർ ഉപദേശിക്കുന്നതുമായ 27 കാര്യങ്ങളാണ് ചുവടെ.
1. പതിവായ വ്യായാമം: നിങ്ങളുടെ ദിനചര്യയിൽ പതിവായി വ്യായാമം ഉൾപ്പെടുത്തുകയും, അമിത വണ്ണം ഉണ്ടാകാതെ സൂക്ഷിക്കുകയും ചെയ്യുക.
2. 30 വയസിനു മുൻപേ പ്രസവം: 30 വയസിന് മുൻപ് ആദ്യത്തെ കുഞ്ഞിന് ജൻമം നൽകുന്നതാണ് നല്ലതെന്നും വിദ​ഗ്ധർ പറയുന്നു.
3. മുലയൂട്ടൽ: മുലയൂട്ടൽ കുഞ്ഞിനു മാത്രമല്ല, അമ്മയുടെ ആരോ​ഗ്യത്തിനും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സ്തനാരോഗ്യത്തിന് കുറഞ്ഞത് ആറുമാസമെങ്കിലും മുലയൂട്ടണം എന്നാണ് വി​ദ​ഗ്ധർ പറയുന്നത്.
advertisement
4. ദീർഘകാലം നീണ്ടുനിൽക്കുന്ന ഹോർമോൺ തെറാപ്പി ഒഴിവാക്കുക: ദീർഘകാലം ഹോർമോൺ തെറാപ്പി ചെയ്യുന്നത് സ്താനോരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. ഇതിനു പകരം മറ്റെന്തെങ്കിലും മാർ​ഗങ്ങൾ ഉണ്ടോ എന്ന കാര്യം വിദഗ്ധരുമായി കൂടിയാലോചിക്കുക.
5. ആരോഗ്യകരമായ ജീവിതശൈലി: ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക എന്നതാണ് സ്താനാർബദത്തെ പ്രതിരോധിക്കാൻ ചെയ്യേണ്ട മറ്റൊരു കാര്യം. പുകവലിയും അമിതമായ മദ്യപാനവും ഒഴിവാക്കുക. ഇത്തരം ശീലങ്ങൾ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കും.
6. കുടുംബാം​ഗങ്ങളുടെ മെഡിക്കൽ ഹിസ്റ്ററി അറിഞ്ഞിരിക്കുക: നിങ്ങളുടെ കുടുംബാം​ഗങ്ങളുടെ മെഡിക്കൽ ഹിസ്റ്ററി മനസിലാക്കുന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സ്തനാർബുദം വന്നവർ ആരെങ്കിലും കുടുംബത്തിൽ ഉണ്ടെങ്കിൽ, അതനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കാനും ശ്രമിക്കണം.
advertisement
7. സ്തന പരിശോധന: 30 വയസിന് ശേഷം പതിവായി സ്വയം സ്തനപരിശോധന നടത്തുന്ന ശീലം വളർത്തിയെടുക്കുക. അസാധാരണമായി എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ വിദ​ഗ്ധ പരിശോധന നടത്തുക.
8. മാമോഗ്രാം: 41നും 55നും ഇടയിൽ പ്രായമുള്ളവർ വർഷം തോറും മാമോഗ്രാം പരിശോധന നടത്തണമെന്നും വിദ​ഗ്ധർ ശുപാർശ ചെയ്യുന്നു.
9. അസാധാരണമായി എന്തെങ്കിലും കണ്ടാൽ അടിയന്തര നടപടി സ്വീകരിക്കുക: സ്തനങ്ങളിൽ മുഴയോ നീർവീക്കമോ മുലക്കണ്ണുകളിൽ ഡിസ്ചാർജോ നിറംമാറ്റമോ ഒക്കെ കണ്ടാൽ അത് അവഗണിക്കരുത്. എന്തെങ്കിലും അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെട്ടാൽ വിദ​ഗ്ധോപദേശം തേടുക.
advertisement
10. നേരത്തെയുള്ള കണ്ടെത്തലും ചികിത്സയും: എല്ലാ മുഴകളും അർബുദമല്ലെന്നും മിക്ക സ്തനാർബുദവും നേരത്തെ കണ്ടെത്തിയാൽ ഭേദമാക്കാവുന്നതാണെന്നും മനസിലാക്കുക. പതിവായുള്ള സ്ക്രീനിംഗുകളും രോ​ഗം സ്ഥിരീകരിച്ചാൽ വേഗത്തിലുള്ള ചികിൽസയും ഉറപ്പാക്കുക.
11. സ്ട്രെസ് മാനേജ്മെന്റ്: അമിതമായ മാനസിക സമ്മർ​ദവും നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ധ്യാനമോ യോഗയോ പോലുള്ള സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകൾ ശീലിക്കുന്നതും സ്തനാർബുദത്തെ പ്രതിരോധിക്കാൻ ഉപകരിക്കും.
advertisement
12. നല്ല ഉറക്കം: ദിവസവും കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങുന്നുണ്ട് എന്ന് ഉറപ്പാക്കുക.
13. വിവാഹം വൈകിപ്പിക്കാതിരിക്കുക: നേരത്തെയുള്ള വിവാഹവും സ്തനാർബുദത്തെ ഒരു പരിധി വരെ പ്രതിരോധിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
14. ഈസ്ട്രജൻ അടങ്ങിയ ഗുളികകൾ ഒഴിവാക്കുക: ഈസ്ട്രജൻ അടങ്ങിയ ചില ഗർഭനിരോധന ഗുളികകൾ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കും.
15. ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) 20-നും 24-നും ഇടയിൽ നിലനിർത്തുക
മലയാളം വാർത്തകൾ/ വാർത്ത/Health/
സ്തനാർബുദം പ്രതിരോധിക്കാം; സ്ത്രീകൾ അറിയേണ്ട പ്രധാന കാര്യങ്ങൾ
Next Article
advertisement
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement