സ്ത്രീകൾ സ്തനപരിശോധന പതിവാക്കേണ്ടത് എന്തുകൊണ്ട്? സ്വയം എങ്ങനെ പരിശോധിക്കാം?

Last Updated:

സ്തനങ്ങളിൽ മുഴകളോ ഏതെങ്കിലും തരത്തിലുള്ള അസാധാരണത്വങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കാൻ സ്ത്രീകൾ പതിവായി സ്തനപരിശോധന നടത്തണമെന്ന് വിദ​ഗ്ധർ ശുപാർശ ചെയ്യുന്നു

Breast Cancer
Breast Cancer
സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ രോഗങ്ങളിലൊന്നാണ് സ്തനാർബുദം. നേരത്തേ തിരിച്ചറിയാനും ചികിത്സിക്കാനും സാധിച്ചാൽ പൂർണമായും ഭേദമാക്കാവുന്ന രോഗമാണ് ഇത്. സ്തനങ്ങളിൽ മുഴകളോ ഏതെങ്കിലും തരത്തിലുള്ള അസാധാരണത്വങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കാൻ സ്ത്രീകൾ പതിവായി സ്തനപരിശോധന നടത്തണമെന്ന് വിദ​ഗ്ധർ ശുപാർശ ചെയ്യുന്നു. സ്തന പരിശോധനകളിലൊന്നായ മാമോഗ്രാഫി സ്ക്രീനിംഗ് എല്ലാ വർഷവും നടത്തുന്നത് നല്ലതാണെന്നും വിദ​ഗ്ധർ പറയുന്നു.
ആർത്തവചക്രത്തിന്റെ ആദ്യ ആറ് ദിവസത്തിനുള്ളിൽ സ്തനപരിശോധന നടത്തുന്നതാണ് മുഴകളും മറ്റും തിരിച്ചറിയാനും അവ അപകടകാരിയാണോ എന്ന് മനസിലാക്കാനും നല്ലത്. മുഴകളുടെ സ്വഭാവവും വലുപ്പവും സ്വയം മനസിലാക്കാനും തിരിച്ചറിയാനും സ്ത്രീകളെ സഹായിക്കുന്ന പല വീഡിയോകളും ഇന്ന് ലഭ്യമാണ്.
“ആർത്തവചക്രത്തിന്റെ ആദ്യത്തെ ആഴ്ചയിൽ സ്തനങ്ങൾ പരിശോധിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് കൃത്യമായി നടത്തുന്നതിന് സ്ത്രീകളെ സഹായിക്കാൻ നിരവധി വീഡിയോകളും നിർദേശങ്ങളും ഇന്ന് ലഭ്യമാണ്”, പൂനെയിലെ ഡെക്കാൻ ജിംഖാനയിലെ സഹ്യാദ്രി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും ഓങ്കോളജിസ്റ്റുമായ ഡോ. തുഷാർ പാട്ടീൽ ന്യൂസ് 18 നോട് പറഞ്ഞു. “സ്തനപരിശോധന ഒരു കണ്ണാടിക്ക് മുന്നിൽ നിന്നാണ് ചെയ്യേണ്ടത്.
advertisement
മുലക്കണ്ണുകളുടെ സ്ഥാനത്ത് എന്തെങ്കിലും മാറ്റം ഉണ്ടോ, സ്തനങ്ങൾക്ക് സാധാരണയിലും അധികം കട്ടി ഉണ്ടോ, ചുവന്നിരിപ്പുണ്ടോ, സ്തനത്തിലോ മുലക്കണ്ണിൻ്റെ ഭാഗത്തോ വേദന അനുഭവപ്പെടുന്നുണ്ടോ എന്നൊക്കെ പരിശോധിക്കുന്നതും തിരിച്ചറിയുന്നതുമാണ് ആദ്യത്തെ ഘട്ടം. സ്വന്തം കൈകൾ ഉപയോഗിച്ച് സ്തനങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നതാണ് രണ്ടാമത്തെ രീതി. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചുള്ള വീഡിയോകളും ലഭ്യമാണ്. ഈ പരിശോധന എല്ലാ മാസവും നടത്തുന്നത് നല്ലതാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
മാമോഗ്രഫി ചെയ്യാൻ പറ്റാത്ത സ്ത്രീകളുണ്ട്. 40 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് മാമോഗ്രാം ശുപാർശ ചെയ്യുന്നില്ല, ഇവർക്ക് ആദ്യം സ്വയം പരിശോധിക്കാവുന്നതാണ്. സ്വയം പരിശോധനയിൽ ലക്ഷണങ്ങൾ കണ്ടെത്താനുള്ള സാധ്യതയുണ്ടെങ്കിലും, മാമോഗ്രാഫിയാണ് ഇതിനായി അംഗീകരിക്കപ്പെട്ടിട്ടുള്ള രീതി. എന്നാൽ ഇത് എല്ലാവരിലും നടത്താൻ കഴിയില്ല. 40 വയസും അതിൽ കൂടുതലുമുള്ള സ്ത്രീകൾക്കാണ് സാധാരണയായി മാമോഗ്രഫി ശുപാർശ ചെയ്യപ്പെടുന്നത്. ഇത് വർഷം തോറും നടത്തണം. 20 നും 30 നും ഇടയിൽ പ്രായമുള്ളവർ സ്വയം സ്തനപരിശോധന നടത്തേണ്ടതും, ബോധവൽക്കരണം നേടേണ്ടതും പ്രധാനമാണ്.
advertisement
“എല്ലാ മാസവും ഒരേ സമയം സ്വയം പരിശോധന നടത്തുക. നിങ്ങളുടെ ആർത്തവം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം ആയിരിക്കണം ഇത് നടത്തേണ്ടത്. നിങ്ങൾ ആർത്തവ വിരാമം സംഭവിച്ചവർ ആണെങ്കിൽ, ഓരോ മാസവും ഒരു പ്രത്യേക തീയതി തിരഞ്ഞെടുക്കുക”, ഷാലിമാർ ബാഗിലെ മാക്‌സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാൻസർ കെയർ/ ഓങ്കോളജി വിഭാ​ഗം സീനിയർ ഡയറക്ടർ ഡോ. സജ്ജൻ രാജ്‌പുരോഹിത് പറഞ്ഞു.
സ്തനങ്ങളിൽ കാണപ്പെടുന്ന എല്ലാ മുഴകളും ക്യാൻസറല്ലെന്നും എന്നാൽ അസാധാരണമായ എന്തെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറെ സമീപിക്കേണ്ടത് അത്യാന്താപേക്ഷിതമാണെന്നും ഡോക്ടർമാർ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Health/
സ്ത്രീകൾ സ്തനപരിശോധന പതിവാക്കേണ്ടത് എന്തുകൊണ്ട്? സ്വയം എങ്ങനെ പരിശോധിക്കാം?
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement