എനർജി ഡ്രിങ്കുകൾ ഹൃദയാഘാതത്തിന് കാരണമാകുമോ? പുതിയ പഠനം പറയുന്നത്

Last Updated:

ജിമ്മിൽ വ്യായാമം കഴിഞ്ഞിട്ടോ ഏതെങ്കിലും കായികവിനോദത്തിനു ശേഷമോ എപ്പോഴെങ്കിലും നിങ്ങൾ എനർജി ഡ്രിങ്ക് കുടിച്ചിട്ടുണ്ടോ?

ജിമ്മിൽ വ്യായാമം കഴിഞ്ഞിട്ടോ ഏതെങ്കിലും കായികവിനോദത്തിനു ശേഷമോ എപ്പോഴെങ്കിലും നിങ്ങൾ എനർജി ഡ്രിങ്ക് കുടിച്ചിട്ടുണ്ടോ? അപ്പോൾ നിങ്ങൾക്ക് വല്ലാത്തൊരു ഉണർവും ഉന്മേഷവും ഒക്കെ അനുഭവപ്പെട്ടിട്ടുണ്ടാകും. എങ്കിൽ നിങ്ങൾ സ്വന്തം ആരോഗ്യത്തിൽ അല്പം കൂടി ജാഗ്രത പുലർത്തണമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഈ പാനീയങ്ങൾ കുടിക്കുന്നവർക്കിടയിൽ പെട്ടെന്നുള്ള 'ഹൃദയാഘാതം' വർദ്ധിക്കുന്നതായി പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ഇത്തരം പാനീയങ്ങളെ 'എനർജി ഡ്രിങ്ക്സ്' എന്ന് ലേബൽ ചെയ്യരുതെന്ന് ഇന്ത്യൻ ഫുഡ് റെഗുലേറ്റർമാർ നേരത്തെ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു, ചേരുവകളിൽ മായം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. ശരീരത്തിന് പെട്ടെന്നൊരു ഉന്മേഷം നൽകുന്നുവെന്നു അവകാശപ്പെടുന്ന ഇത്തരം എനർജി ഡ്രിങ്കുകൾ ശ്രദ്ധക്കുറവ്, വിഷാദം, ഉത്കണ്ഠ തുടങ്ങിയ വിവിധ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
അവ പല്ലുകൾക്ക് കേടുപാടുകൾ ഉണ്ടാക്കുകയും കുട്ടികളിൽ ആത്മഹത്യാ ചിന്തകൾ വളർത്തുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ഇത്തരം പാനീയങ്ങളിൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതൽ ആയിരിക്കും. ഇതിലടങ്ങിയിരിയ്ക്കുന്ന ടോറിൻ, ഗ്വാരാന തുടങ്ങിയ ചേരുവകൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത് മൂലമുണ്ടാകുന്ന ക്രമരഹിതമായ ഹൃദയമിടിപ്പ് എന്ന അവസ്ഥയും ഹൃദയാഘാതസാധ്യത കൂട്ടുന്നു. മായോ ക്ലിനിക്കിലെ ഗവേഷകരുടെ നേതൃത്വത്തിൽ ഹൃദയാഘാതം ഉണ്ടായ 144 പേരിൽ നടത്തിയ പഠനത്തിൽ 7 പേരും അതിനു അല്പം മുമ്പ് എനർജി ഡ്രിങ്കുകൾ ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തി.
advertisement
ഇവ തമ്മിൽ ബന്ധമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇത് ഹൃദയാഘാതസാധ്യത വർധിപ്പിക്കുന്നു എന്ന വാദം തള്ളിക്കളയാനുമാകില്ല. ഒരു കപ്പ് കാപ്പിയിൽ 100 മില്ലിഗ്രാം കഫീൻ ആണ് അടങ്ങിയിരിക്കുന്നത്. എന്നാൽ, ഒരു എനർജി ഡ്രിങ്കിൽ അതിന്റെ അളവ് 80 മില്ലിഗ്രാം മുതൽ 300 മില്ലിഗ്രാം വരെയാണ്. ഉയർന്ന അളവിലുള്ള കഫീൻ ആരോഗ്യത്തിന് ഹാനികരമാണ്. കഫീൻ ഒരു മിതമായ അളവിലെടുക്കുന്നത് ടൈപ്പ് 2 പ്രമേഹവും അൽഷിമേഴ്സ് രോഗവും തടയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Health/
എനർജി ഡ്രിങ്കുകൾ ഹൃദയാഘാതത്തിന് കാരണമാകുമോ? പുതിയ പഠനം പറയുന്നത്
Next Article
advertisement
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP ക്ക് ഭരണം പിടിക്കാനായില്ല
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP ക്ക് ഭരണം പിടിക്കാനായില്ല
  • പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒന്നിച്ച് ബിജെപിയെ ഭരണം നഷ്ടപ്പെടുത്തി

  • 16 വാർഡുകളുള്ള പഞ്ചായത്തിൽ എൻഡിഎയ്ക്ക് 6, യുഡിഎഫ് 5, എൽഡിഎഫ് 2, സ്വതന്ത്രർ 3 സീറ്റുകൾ നേടി

  • ഇരുമുന്നണികളുടെ പിന്തുണയോടെ സ്വതന്ത്രനായ സുരേഷ് കുഴിവേൽ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

View All
advertisement