നിങ്ങൾക്കും സംഭവിക്കാം! മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടിച്ചു; വില്ലനായത് ശരീരം സ്വയം മദ്യം ഉൽപാദിപ്പിക്കുന്ന ഓട്ടോ ബ്രൂവറി സിൻഡ്രോം

Last Updated:

മദ്യപിച്ചിട്ടില്ലെന്ന് ഇയാൾ ആണയിട്ട് പറഞ്ഞെങ്കിലും ആരും അത് വിശ്വസിക്കാൻ തയ്യാറായില്ല. രക്തത്തിലെ ആൽക്കഹോളിന്റെ അളവ് പരിശോധിച്ചപ്പോൾ നിശ്ചിത പരിധിയേക്കാൾ നാലിരട്ടിയിൽ അധികം മദ്യത്തിന്റെ സാന്നിധ്യവും കണ്ടെത്തി

മദ്യപിച്ച് വാഹനം ഓടിച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരും എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ മദ്യപിച്ച് വാഹനം ഓടിച്ച കേസിൽ പോലീസ് പിടിയിലായ ബ്രൂവറി ജീവനക്കാരനെ കോടതി വെറുതെ വിട്ട സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അതും പരിശോധനയിൽ ശരീരം സ്വയം മദ്യം ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ബെൽജിയം സ്വദേശിയായ 40 കാരനെ കോടതി കുറ്റവിമുക്തനാക്കിയത്. ഇയാള്‍ക്ക് ഓട്ടോ ബ്രൂവറി സിൻഡ്രോം എന്ന ഒരു അപൂർവ രോഗമാണെന്ന് കണ്ടെത്തുകയായിരുന്നു. താൻ മദ്യപിച്ചിട്ടില്ലെന്ന് ഇയാൾ ആണയിട്ട് പറഞ്ഞെങ്കിലും ആരും അത് വിശ്വസിക്കാൻ തയ്യാറായില്ല. പിന്നാലെ ഇയാളുടെ രക്തത്തിലെ ആൽക്കഹോളിന്റെ അളവ് പരിശോധിച്ചപ്പോൾ നിശ്ചിത പരിധിയേക്കാൾ നാലിരട്ടിയിൽ അധികം മദ്യത്തിന്റെ സാന്നിധ്യവും കണ്ടെത്തി. അങ്ങനെ നിയമകുരുക്കിലായ അദ്ദേഹം തന്റെ അപൂർവ അവസ്ഥയാണ് ഇതിന് കാരണം എന്ന് തെളിയിക്കുകയായിരുന്നു. മൂന്ന് വ്യത്യസ്ത ഡോക്ടർമാർ നടത്തിയ പരിശോധനയുടെ ഫലമായാണ് ഇദ്ദേഹത്തിന് ഈ രോഗാവസ്ഥയാണെന്ന് വ്യക്തമായത് .
അതേസമയം ഈ അവസ്ഥയെക്കുറിച്ച് തന്റെ ക്ലയിൻ്റിന് ആദ്യം ഒന്നും അറിയില്ലായിരുന്നു എന്നും അഭിഭാഷകനായ ആൻസെ ഗെസ്‌ക്വയർ പറഞ്ഞു. ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച്‌ പരിശോധിക്കുബോള്‍ 0.22 മില്ലീഗ്രാമില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ കണ്ടന്റ് കണ്ടെത്തുകയാണെങ്കില്‍ ആണ് ബെൽജിയത്തിലെ നിയമപ്രകാരം കേസ് എടുക്കുന്നത്. 2019 ലും സമാനമായ രീതിയിൽ ഇദ്ദേഹത്തെ പോലീസ് പിടികൂടിയിരുന്നു. അന്ന് 0.91 മില്ലീഗ്രാം ആൽക്കഹോൾ ആയിരുന്നു റീഡിംഗിൽ രേഖപ്പെടുത്തിയത്. തുടർന്ന് ഇയാളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. പിന്നീട് 2022 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.
advertisement
ലോകത്ത് വളരെ ചുരുക്കം പേരിൽ മാത്രം കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ഓട്ടോ ബ്രൂവറി സിൻഡ്രോം അഥവാ എബിഎസ്. ഇതിന് സമാനമായ മറ്റൊരു സംഭവം നേരത്തെ യുഎസിലെ ഒറിഗണിലും റിപ്പോർട്ട് ചെയ്തിരുന്നു. സാൽമൺ മത്സ്യങ്ങൾ കൊണ്ടുപോകുന്ന ഒരു വലിയ ടാങ്കർ വാഹനം ഹൈവേയിൽ വെച്ച് അപകടത്തിൽപ്പെടുകയും പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തുകയുമായിരുന്നു . എന്നാൽ പിന്നീടുള്ള പരിശോധനയിൽ ഇയാൾ മദ്യപിച്ചിട്ടില്ലെന്നും എബിഎസ് എന്ന രോഗാവസ്ഥയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
എന്താണ് ഓട്ടോ-ബ്രൂവറി സിൻഡ്രോം?
advertisement
കുടലിലെ ചില ഫംഗസുകളോ ബാക്ടീരിയകളോ അമിതമായ അളവിൽ എഥനോള്‍ ഉത്പാദിപ്പിക്കുകയും കാർബോഹൈഡ്രേറ്റുകളെ ഭക്ഷണത്തിൽ നിന്ന് ആൽക്കഹോളാക്കി ഒരാളുടെ ശരീരം സ്വയം ഉല്‍പാദിപ്പിക്കുന്നതുമാണ് ഈ അവസ്ഥയ്‌ക്ക് കാരണം. ഗട്ട് ഫെർമെൻ്റേഷൻ സിൻഡ്രോം എന്നും ഇത് അറിയപ്പെടുന്നു. ഇതുമൂലം ഒരാൾ മദ്യപിച്ചിട്ടില്ലെങ്കിൽ പോലും അയാളുടെ ശരീരത്തിൽ മദ്യപിച്ചതിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നു. കൂടാതെ ഓട്ടോ ബ്രൂവറി സിൻഡ്രോം സംഭവിക്കുന്നതിന്റെ യഥാർത്ഥ കാരണം ഇതുവരെയും കൃത്യമായി കണ്ടെത്താൻ സാധിച്ചിട്ടില്ല.
എങ്കിലും ആൻറിബയോട്ടിക്കിന്റെ ഉപയോഗം, ഭക്ഷണ ശീലങ്ങൾ, പ്രമേഹം, പൊണ്ണത്തടി പോലുള്ളവ എബിഎസിനുള്ള സാധ്യതയ്ക്ക് കാരണമാകാമെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു. പഞ്ചസാരയുടെ അളവ് കൂടുതലുള്ള ചില കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഈ രോഗാവസ്ഥയുള്ള ആളുകളിൽ കൂടുതൽ അളവിൽ എഥനോള്‍ ഉല്പാദിപ്പിക്കാം എന്നും പറയുന്നു. ഇത് ഒരു പരിധി വരെ തടയാൻ കുടലിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുകയും എഥനോള്‍ ഉൽപാദനം കുറയ്ക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഭക്ഷണക്രമം പാലിക്കേണ്ടതും പ്രധാനമാണ്. അതോടൊപ്പം കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതാണ്. കൂടാതെ എഥനോള്‍ ഉല്പാദിപ്പിക്കുന്ന ഫംഗസുകളെ ഇല്ലാതാക്കാൻ പ്രോബയോട്ടിക്സും ആൻ്റിഫംഗൽ മരുന്നുകളും ഡോക്ടർ നിർദ്ദേശിക്കാറുണ്ട്. വ്യായാമങ്ങളും സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മാർഗങ്ങളും ഉൾപ്പെടുത്തി ആരോഗ്യകരമായ ഒരു ജീവിതശൈലി നിലനിർത്തിക്കൊണ്ട് ഇതിന്റെ രോഗലക്ഷണങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്.
മലയാളം വാർത്തകൾ/ വാർത്ത/Health/
നിങ്ങൾക്കും സംഭവിക്കാം! മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടിച്ചു; വില്ലനായത് ശരീരം സ്വയം മദ്യം ഉൽപാദിപ്പിക്കുന്ന ഓട്ടോ ബ്രൂവറി സിൻഡ്രോം
Next Article
advertisement
'ശശി തരൂർ തലമറന്ന് എണ്ണ തേക്കുന്നു; അദ്വാനിയെ പുകഴ്ത്താൻ തരൂർ ഇകഴ്ത്തിയത് നെഹ്‌റുവിനെ': എം.എം ഹസൻ
'ശശി തരൂർ തലമറന്ന് എണ്ണ തേക്കുന്നു; അദ്വാനിയെ പുകഴ്ത്താൻ തരൂർ ഇകഴ്ത്തിയത് നെഹ്‌റുവിനെ': എം.എം ഹസൻ
  • ശശി തരൂർ തലമറന്ന് എണ്ണ തേക്കുകയാണെന്നും, കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽനിന്ന് ഒഴിയണമെന്നും ഹസൻ.

  • നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് തരൂർ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും ഹസൻ തുറന്നടിച്ചു.

  • തലമറന്ന് എണ്ണ തേക്കുന്ന പ്രവർത്തിയാണ് തരൂരിൽ നിന്നുണ്ടായതെന്നും എം.എം. ഹസൻ കൂട്ടിച്ചേർത്തു.

View All
advertisement