'ഭാര്യയേയും മക്കളേയുമെല്ലാം മറന്നു പോയേക്കാം'; അൽഷിമേഴ്സ് സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തി ഹോളിവുഡ് താരം ക്രിസ് ഹേംസ്‌വര്‍ത്ത്

Last Updated:

ഭാവിയിൽ വന്നേക്കാവുന്ന മറവിരോഗത്തെ കുറിച്ചാണ് തന്റെ ഏറ്റവും വലിയ പേടിയെന്നും താരം

ഭാവിയിൽ അൽഷിമേഴ്സ് രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി ഹോളിവുഡ് താരം ക്രിസ് ഹേംസ്‌വര്‍ത്ത്. വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിലാണ് തോർ താരം തന്റെ രോഗ സാധ്യതയെ കുറിച്ചും ആശങ്കയെ കുറിച്ചും വെളിപ്പെടുത്തിയത്. തന്റെ ജീനുകൾ അനുസരിച്ച് അൽഷിമേഴ്സ് പിടിപെടാൻ പത്തിൽ എട്ട് ശതമാനം സാധ്യതയുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. താനിപ്പോൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഭാവിയിൽ വന്നേക്കാവുന്ന മറവിരോഗത്തെ ഓർത്താണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഡിസ്നി+പ്ലസ് ഹോട്ട്സ്റ്റാറിൽ നവംബർ 16 ന് പുറത്തിറങ്ങിയ നാഷണൽ ജിയോഗ്രഫിക് ചാനലിലെ 'ലിമിറ്റ്ലെസ് വിത്ത് ക്രിസ് ഹേംസ്‌വര്‍ത്ത്' എന്ന പരിപാടിയുടെ പുതിയ എപ്പിസോഡിലും രോഗത്തെ കുറിച്ചുള്ള മുന്നറിയിപ്പിനെ കുറിച്ച് താരം പറയുന്നുണ്ട്. "നമ്മുടെ ഓർമകൾ എന്നും നിലനിൽക്കണം എന്നാണ് കരുതപ്പെടുന്നത്. ഓർമകളാണ് നമ്മെ രൂപപ്പെടുത്തുന്നതും നമ്മളെ നമ്മളാക്കുന്നതും. എന്റെ ഭാര്യയെ കുറിച്ചും മക്കളെ കുറിച്ചും ഓർക്കാൻ കഴിയാത്ത അവസ്ഥയായിരിക്കും എന്റെ ഏറ്റവും വലിയ പേടി". പരിപാടിയിൽ ക്രിസ് ഹേംസ്‌വര്‍ത്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു.
advertisement
advertisement
നാഷണൽ ജിയോഗ്രഫിക് ചാനൽ പരിപാടിക്കിടെ നടത്തിയ ജനിത പരിശോധനകളിലാണ് ക്രിസ് ഹേംസ്‌വര്‍ത്തിന്റെ അൽഷിമേഴ്സ് സാധ്യത വ്യക്തമായത്. താരത്തിന്റെ ഡിഎൻഎ ഘടനയിൽ APOE4 ജീനിന്റെ രണ്ട് പകർപ്പുകൾ കണ്ടെത്തി. ഒന്ന് അമ്മയിൽ നിന്നും മറ്റൊന്ന് പിതാവിൽ നിന്നും ലഭിക്കുന്നതാണിത്. ഇത് അൽഷിമേഴ്‌സ് രോഗത്തിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി നിരവധി പഠനങ്ങൾ പറയുന്നുണ്ട്. അൽഷിമേഴ്സ് രോഗസാധ്യത പത്തിൽ എട്ടാണെന്നാണ് താരത്തോട് ഡോക്ടർ വ്യക്തമാക്കിയത്.
advertisement
നിലവിൽ ചികിത്സയില്ലാത്തതും സാവധാനം മരണകാരണമാവുന്നതുമായ ഒരു രോഗമാണ് അൽഷിമേഴ്സ്. ജനിതകമായതും പാരിസ്ഥിതികവുമായ കാരണങ്ങളും അൽഷിമേഴ്സിന് കാരണമാകുന്നുവെന്നാണ് കരുതപ്പെടുന്നത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Health/
'ഭാര്യയേയും മക്കളേയുമെല്ലാം മറന്നു പോയേക്കാം'; അൽഷിമേഴ്സ് സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തി ഹോളിവുഡ് താരം ക്രിസ് ഹേംസ്‌വര്‍ത്ത്
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement