Health Tips | വെറും വയറ്റില്‍ കാര്‍ഡിയോ വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമോ?

Last Updated:

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നത് മുതല്‍ ശരീരഭാരം കുറയ്ക്കുന്നത് വരെയുള്ള കാര്യങ്ങളില്‍ കാര്‍ഡിയോവാസ്‌കുലാര്‍ വ്യായാമങ്ങള്‍ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്

വ്യായാമത്തെക്കുറിച്ചും ശരീരത്തിന്റെ ആരോഗ്യത്തെക്കുറിച്ചും സംസാരിക്കുമ്പോള്‍ ഹൃദയാരോഗ്യം മിക്കവരും കൂടുതൽ ശ്രദ്ധ നൽകുന്ന കാര്യമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നത് മുതല്‍ ശരീരഭാരം കുറയ്ക്കുന്നത് വരെയുള്ള കാര്യങ്ങളില്‍ കാര്‍ഡിയോവാസ്‌കുലാര്‍ വ്യായാമങ്ങള്‍ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. നിങ്ങളുടെ ഹൃദയവും ശ്വാസകോശവും രക്തചംക്രമണ സംവിധാനവും ആരോഗ്യത്തോടെ ഇരിക്കുന്നതിന് അത് സഹായിക്കുകയും ചെയ്യുന്നു.
ഇതിന്റെ ഗുണങ്ങള്‍ കൂടാതെ, കാര്‍ഡിയോ വാസ്‌കുലാര്‍ വ്യായാമവുമായി ബന്ധപ്പെട്ട് ധാരാളം മിഥ്യാധാരണകളും നിലനില്‍ക്കുന്നുണ്ട്. ഇവ പലരെയും വ്യായാമം ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. കൂടാതെ, വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ഫലപ്രാപ്തി കുറയ്ക്കുകയും ചെയ്യുന്നു. കാര്‍ഡിയോ വാസ്‌കുലാര്‍ വ്യായാമങ്ങളുമായി ബന്ധപ്പെട്ട മിഥ്യാധാരണകളെക്കുറിച്ചും അവ തിരുത്തേണ്ടതിനെക്കുറിച്ചുമാണ് ഇവിടെ സംസാരിക്കുന്നത്.
1. കാര്‍ഡിയോ ട്രെയിനിംഗില്‍ മാത്രം ശ്രദ്ധിക്കുക
ശരീരഭാരം കുറയ്ക്കുന്നതിന് ധാരാളമാളുകള്‍ കാര്‍ഡിയോ വ്യായാമം മാത്രം ചെയ്യുന്നുണ്ട്. എന്നാല്‍, കാര്‍ഡിയോവാസ്‌കുലാര്‍ വ്യായാമത്തിന് പുറമെ വെയ്റ്റ്‌ലിഫ്റ്റിങ് പോലുള്ള ശരീരബലം കൂട്ടുന്നതിനുള്ള വ്യായാമങ്ങളും ശരീരഭാരം കുറയ്ക്കുന്നതില്‍ തുല്യപ്രാധാന്യം അര്‍ഹിക്കുന്നു. ശരീരബലം കൂട്ടുന്നതിനുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് വളരെ വേഗത്തില്‍ കുറയ്ക്കാനും സാധിക്കും. ആഴ്ചയില്‍ 45 മിനിറ്റ് മുതല്‍ 60 മിനിറ്റ് വരെ വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്നത് നിങ്ങള്‍ വെറുതെയിരിക്കുമ്പോള്‍ പോലും കലോറി കുറയ്ക്കുന്നതിനും മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിനും സഹായിക്കും.
advertisement
2. വെയ്റ്റ്‌ലിഫ്റ്റിങ്ങിന് മുമ്പ് കാര്‍ഡിയോ വ്യായാമം ചെയ്യുക
ട്രെഡ്മില്‍ വ്യായാമത്തിന് ശേഷം ശരീരബലം കൂട്ടുന്നതിനുള്ള വ്യായാമം ചെയ്യുന്നത് അപകടകാരണമായേക്കാം. കഠിനമായ കാര്‍ഡിയോ വ്യായാമത്തിന് ശേഷം ശരീരം ഏറെക്കുറെ ക്ഷീണിച്ചിട്ടുണ്ടാകുന്നത് മൂലമാണിത്. തൊട്ട് പിന്നാലെ വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്നത് ഒരുപക്ഷേ ശരിയായ രീതിയിലായിക്കൊള്ളണമെന്നില്ല. ഇത് നിങ്ങള്‍ക്ക് അപകടം സംഭവിക്കാന്‍ ഇടയാക്കിയേക്കാം. ഒന്നിടവിട്ട ദിവസങ്ങളില്‍ കാര്‍ഡിയോ, ശരീരബലം കൂട്ടുന്നതിനുള്ള പരിശീലനം എന്നിവ ഉൾപ്പെടുന്ന വര്‍ക്കൗട്ട് പ്ലാന്‍ തയ്യാറാക്കുന്നത് ഇതിന് സഹായിക്കും. എന്നാല്‍, ഇവ രണ്ടും ഒന്നിച്ച് ചെയ്യാനാണ് താത്പര്യമെങ്കില്‍ ശരീരബലം കൂട്ടുന്നതിനുള്ള വ്യായാമം ചെയ്തതിന് ശേഷം കാര്‍ഡിയോ വ്യായാമം ചെയ്യാം.
advertisement
3. വെറുംവയറ്റില്‍ കാര്‍ഡിയോ വ്യായാമം ചെയ്യുന്നത് കൂടുതല്‍ കലോറി കുറയ്ക്കാന്‍ സഹായിക്കും
ഒട്ടുമിക്കയാളുകളും തെറ്റിദ്ധരിച്ചുവെച്ചിരിക്കുന്ന ഒന്നാണ് ഇക്കാര്യം. സന്തുലിതമായ ഒരു ആഹാരക്രമമില്ലാതെ നിങ്ങളുടെ ശരീരത്തിന് കൂടുതല്‍നേരം പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ശരിയായ രീതിയില്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വര്‍ക്കൗട്ട് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. രാവിലെ ദീര്‍ഘനേരത്തേക്ക് ഭക്ഷണം കഴിക്കാതെയിരിക്കുന്നത് മെറ്റബോളിസം മന്ദഗതിയിലാക്കും. വേഗത്തില്‍ നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. ആരോഗ്യപ്രദവും മികച്ചതുമായ പ്രഭാതഭക്ഷണം കഴിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നതായിരിക്കും ഉചിതം.
4. കാര്‍ഡിയോ വ്യായാമം രാവിലെ ചെയ്യുന്നതാണ് രാത്രിയിലേക്കാള്‍ മെച്ചം
വ്യായാമം ചെയ്യുന്നതിന് തെറ്റായത്, അല്ലെങ്കില്‍ ശരിയായ സമയം എന്നൊന്നില്ല. എന്നാല്‍, സ്ഥിരമായി ഇവ ചെയ്യുന്നുവെന്നതാണ് പ്രധാനം. എങ്കില്‍ മാത്രമേ നിങ്ങളാഗ്രഹിക്കുന്ന രീതിയിലുള്ള ഫലം വ്യായാമത്തിലൂടെ നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ.
advertisement
5. മണിക്കൂറുകള്‍ നീളുന്ന ശരീരഭാരം കുറയ്ക്കുന്ന വ്യായാമങ്ങളേക്കാള്‍ നല്ലത് 10 മിനിറ്റ് കാര്‍ഡിയോ വ്യായാമം ചെയ്യുന്നതാണ്
നിങ്ങള്‍ ഒരു മണിക്കൂര്‍ ഓടുന്നതും 10 മുതല്‍ 20 മിനിറ്റ് നേരത്തേക്ക് കടുപ്പമേറിയ വ്യായാമങ്ങൾ ചെയ്യുന്നതും കലോറി കുറയ്ക്കാന്‍ തന്നെയാണ് സഹായിക്കുന്നത്. എന്നാല്‍, കഠിനമായ വ്യായാമമുറകളിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ കഴിയുകയുള്ളൂ എന്നാണ് മിക്കയാളുകളും ധരിച്ച് വെച്ചിരിക്കുന്നത്. ഇതൊരു മിഥ്യാധാരണമാത്രമാണ്.
ഇവയൊക്കെയാണ് കാര്‍ഡിയോ വ്യായാമവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പൊതുവെയുള്ള മിഥ്യാധാരണകള്‍. ഇവയെല്ലാം മാറ്റിവെച്ച് ആരോഗ്യമുള്ള ശരീരം സ്വന്തമാക്കാന്‍ തയ്യാറെടുക്കാം.
advertisement
(തയ്യാറാക്കിയത്‌: ഡോ. സഞ്ജയ് ഭട്ട്, ബെംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റലിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Tips | വെറും വയറ്റില്‍ കാര്‍ഡിയോ വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമോ?
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement