ഇന്റർഫേസ് /വാർത്ത /life / Health Tips | ആർത്തവ ക്രമക്കേട് സ്ത്രീകളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുമോ?

Health Tips | ആർത്തവ ക്രമക്കേട് സ്ത്രീകളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുമോ?

ക്രമരഹിതമായ ആർത്തവം സ്ത്രീകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത ഇരട്ടിയാക്കുന്നുണ്ട്.

ക്രമരഹിതമായ ആർത്തവം സ്ത്രീകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത ഇരട്ടിയാക്കുന്നുണ്ട്.

ക്രമരഹിതമായ ആർത്തവം സ്ത്രീകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത ഇരട്ടിയാക്കുന്നുണ്ട്.

  • Share this:

പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം എന്നത് ഇൻസുലിന്റെ അഭാവം, അധിക പുരുഷ ആൻഡ്രോജൻ ഹോർമോണുകളുടെ അളവ് എന്നിവ മൂലം ഉണ്ടാകുന്ന മെറ്റബോളിക് സിൻഡ്രോമിന്റെ ഒരു ഭാഗമാണ്. ഇത് പലപ്പോഴും ക്രമരഹിതമായ ആർത്തവം, ശരീരഭാരം കൂടുക, ശരീരത്തിൽ കൊഴുപ്പ് വർധിക്കുക, പ്രമേഹം എന്നിവയിലേക്ക് നയിക്കുന്നു. കൂടാതെ ഉദാസീനമായ ജീവിതശൈലി, വിഷാദം രക്തസമ്മർദ്ദം എന്നിവയുടെ ആരംഭം തുടങ്ങിയവയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലാകട്ടെ പ്രസവിക്കുന്ന പ്രായത്തിലുള്ള 25-30% സ്ത്രീകളിലും പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം (പിസിഒഎസ്) അല്ലെങ്കിൽ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (പിസിഒഡി) എന്ന അസുഖം കണ്ടുവരുന്നുണ്ട്. കൂടാതെ സ്ത്രീ വന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണമായും ഇതിനെ കണക്കാക്കുന്നു.

മാത്രമല്ല ക്രമരഹിതമായ ആർത്തവം സ്ത്രീകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത ഇരട്ടിയാക്കുന്നുണ്ട്. അതുകൊണ്ട് പിസിഒഎസിന്റെ ലക്ഷണങ്ങളെ നേരത്തെ തന്നെ കണ്ടെത്തി പരിഹരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിനായി ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ശരീരഭാരം കുറയ്ക്കുക, കൃത്യമായ ഭക്ഷണക്രമം, പതിവ് ശാരീരിക വ്യായാമം, പുകവലി ഉപക്ഷിക്കുക തുടങ്ങിയവയൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്, പിസിഒഎഎസ് സംബന്ധമായി ഒരു ഗൈനക്കോളജിസ്റ്റിന്റെ നിർദേശങ്ങൾ നിർബന്ധമായും പാലിക്കണം.

Also read-Health Tips | ഗര്‍ഭകാലത്തെ നെഞ്ചെരിച്ചില്‍ എങ്ങനെ തടയാം? ഇതാ ചില ടിപ്പുകള്‍

കൂടാതെ മെറ്റ്ഫോർമിൻ, എസിഇ/എആർബി ഇൻഹിബിറ്ററുകൾ, ആസ്പിരിൻ, സ്റ്റാറ്റിൻ തുടങ്ങിയ മരുന്നുകളുടെ ഉപയോഗം ഇത്തരം രോഗികളിൽ മെച്ചപ്പെട്ട ഹൃദയ സംബന്ധമായ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. അതേസമയം കാർഡിയാക് അല്ലെങ്കിൽ ന്യൂറോളജിക്കൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിൽ ആ വ്യക്തി മികച്ച എക്സ്പീരിയൻസ് ഉള്ള ഒരു ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റിനെ ബന്ധപ്പെടേണ്ടതാണ്.

(ഡോ രാജ്പാൽ സിംഗ്, ഡയറക്ടർ, ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്, ഫോർട്ടിസ് ഹോസ്പിറ്റൽ, റിച്ച്മണ്ട് റോഡ്, ബാംഗ്ലൂർ )

First published:

Tags: Heart disease, Periods