• HOME
  • »
  • NEWS
  • »
  • life
  • »
  • Night sweats | രാത്രിയിൽ നിങ്ങൾ ധാരാളം വിയർക്കുന്നുണ്ടോ? എങ്കിൽ ഈ അസുഖങ്ങളുടെ ലക്ഷണമായിരിക്കും

Night sweats | രാത്രിയിൽ നിങ്ങൾ ധാരാളം വിയർക്കുന്നുണ്ടോ? എങ്കിൽ ഈ അസുഖങ്ങളുടെ ലക്ഷണമായിരിക്കും

രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നത് ലിംഫോമ പോലുള്ള ചില ക്യാന്‍സറുകളുടെ പ്രാരംഭ ലക്ഷണമാണ്

  • Share this:
    രാത്രിയില്‍ വിയര്‍ക്കുക (Night sweats) എന്നത് സാധരണ കാര്യമാണ് പക്ഷേ സ്ഥിരമായി രാത്രിയില്‍ വിയര്‍ക്കുന്നുണ്ട് എങ്കില്‍ ഈ അസുഖങ്ങളുടെ ലക്ഷണമായിരിക്കാം. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

    ക്യാന്‍സര്‍: രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നത് ലിംഫോമ പോലുള്ള ചില ക്യാന്‍സറുകളുടെ പ്രാരംഭ ലക്ഷണമാണ്. രാത്രിയില്‍ വിയര്‍ക്കുന്നത് കണ്ടുപിടിക്കപ്പെടാത്ത ക്യാന്‍സറിന്റെ പ്രാരംഭ ലക്ഷണം കൂടിയാണ്. തളര്‍ച്ചയും സ്ഥിരമായ ക്ഷീണവും ശരീരഭാരം കുറയുന്നതും  ലക്ഷണങ്ങളാണ്.

    ഇഡിയോപതിക് ഹൈപ്പര്‍ഹൈഡ്രോസിസ്: വൈദ്യശാസ്ത്രപരമായ കാരണങ്ങളില്ലാതെ ശരീരത്തിലെ അമിതമായ വിയര്‍പ്പ് മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

    മരുന്നുകള്‍ കാരണമാകാം: സ്ഥിരമായി നിങ്ങള്‍ എതെങ്കിലും മരുന്ന് കഴിക്കുന്നവരാണ് എങ്കില്‍ ആ മരുന്നിന്റെ  പാര്‍ശ്വഫലങ്ങള്‍ മൂലമാകാം. വിയര്‍ക്കുന്നത്. ആസ്പിരിന്‍, അസെറ്റാമിനോഫെന്‍ തുടങ്ങിയ പനി കുറയ്ക്കുന്ന മരുന്നുകള്‍ വിയര്‍ക്കുന്നതിന്  കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.

    സാംക്രമിക രോഗം: ക്ഷയരോഗമുള്ളവര്‍ രാത്രിയില്‍ നന്നായി വിയര്‍ക്കുന്നു. എന്‍ഡോകാര്‍ഡിറ്റിസ് (ഹൃദയ വാല്‍വുകളുടെ വീക്കം), ഓസ്റ്റിയോമെയിലൈറ്റിസ് (എല്ലുകളുടെ വീക്കം), പഴുപ്പ് തുടങ്ങിയ ബാക്ടീരിയ അണുബാധകള്‍ രാത്രിയില്‍ അമിതമായ വിയര്‍പ്പിന് കാരണമാകും.

    രക്തത്തിലെ പഞ്ചസാരയുടെ കുറവ്: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോള്‍ രാത്രി വിയര്‍പ്പ് വര്‍ദ്ധിപ്പിക്കുന്നു. പ്രമേഹം നിയന്ത്രിക്കാന്‍ കഴിക്കുന്ന മരുന്നുകളും വിയര്‍പ്പിന് കാരണമാകും അവ കഴിക്കുമ്പോള്‍  ശരീത്തിലെ പഞ്ചസാരയുടെ അളവ് സ്വഭാവികമായി കുറയുന്നു.

    ഹോര്‍മോണ്‍ പ്രശ്‌നം: കാര്‍സിനോയിഡ് സിന്‍ഡ്രോം, ഫിയോക്രോമോസൈറ്റോമ, ഹൈപ്പര്‍തൈറോയിഡിസം തുടങ്ങിയ ഹോര്‍മോണ്‍ തകരാറുകള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുകയാണെങ്കില്‍ രാത്രിയില്‍ അമിതമായ വിയര്‍പ്പ് ഉണ്ടാകാം.

    Excessive Sweating | തണുത്ത കാലാവസ്ഥയിലും അമിതമായി വിയർക്കാറുണ്ടോ? ഫലപ്രദമായ ചികിത്സയ്ക്ക് ബോട്ടോക്‌സ് കുത്തിവെയ്പ്പ്

    വളരെ നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല വിയർപ്പ്. ചൂടില്ലാത്തപ്പോൾ പോലും അമിതമായി വിയർക്കുന്ന (Excessive Sweat) ആളാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും നിങ്ങൾ ഉടൻ തന്നെ ഒരു വൈദ്യ പരിശോധനയ്ക്ക് തയ്യാറാകണം. കാരണം ചൂടില്ലാതെ തന്നെ നിങ്ങൾ അമിതമായി വിയർക്കുന്നുണ്ടെങ്കിൽ അതിന് കാരണം ഹൈപ്പർഹൈഡ്രോസിസ് (Hyperhydrosis) എന്ന രോഗാവസ്ഥയാകാം. തണുത്ത കാലാവസ്ഥയിൽ പോലും ആളുകൾ അസ്വാഭാവികമാം വിധം വിയർക്കുമ്പോഴാണ് ഹൈപ്പർഹൈഡ്രോസിസ് എന്ന രോഗാവസ്ഥ ഉണ്ടാകുന്നത്.

    അമിതമായി വിയർക്കുന്നത് ഒരു വ്യക്തിയുടെ വസ്ത്രങ്ങൾ നനയാനും ദുർഗന്ധം വമിക്കാനും കാരണമാകുന്നു. ഈ അവസ്ഥയിൽ ആന്റീഡിപ്രസന്റുകൾ മരുന്നുകൾ പോലും പലപ്പോഴും സഹായകമാകില്ല. പല അവസരങ്ങളിലും അമിതമായി ഉണ്ടാകുന്ന വിയർപ്പ് മൂലം ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെന്നുണ്ടെങ്കിൽ ഈ പ്രശ്നത്തിന് പരിഹാരമായി ബോട്ടോക്സ് ചികിത്സ തിരഞ്ഞെടുക്കാം. ബോട്ടോക്സ് ചികിത്സ എന്ന് കേൾക്കുമ്പോൾ നിങ്ങൾ ഒരു പക്ഷെ ആശ്ചര്യപ്പെട്ടേക്കാം.

    കാരണം വാർദ്ധക്യം തടയുന്നതിനും ചുളിവുകൾ നീക്കം ചെയ്യുന്നതിനുമുള്ള ഒരു ചികിത്സയായാണ് പൊതുവെ ഈ ചികത്സ അറിയപ്പെടുന്നത്. എന്നാൽ ബോട്ടോക്‌സ് ചികിത്സ വാർദ്ധക്യം തടയുന്നത്തിനു വേണ്ടി മാത്രമുള്ളതല്ല. മൈഗ്രേൻ, പേശീവലിവ് മുതലായ നിരവധി രോഗാവസ്ഥകൾ ഭേദമാക്കാൻ വൈദ്യശാസ്ത്രം ഇന്ന് ബോട്ടോക്സ് ചികിത്സ പിന്തുടരുന്നു.

    Also Read- paracetamol | ദിവസവും പാരസറ്റമോൾ കഴിക്കുന്നത് ബിപി കൂട്ടും; ഹൃദയാഘാതത്തിനും സാധ്യത കൂടുതൽ: പഠനം

    എന്താണ് ബോട്ടോക്‌സ് ചികിത്സ എന്നറിയാം. സാധാരണയായി ബോട്ടോക്സ് ചികിത്സയുടെ ഭാഗമായി കുത്തിവെയ്പ്പ് എടുത്ത് കഴിഞ്ഞാൽ ഇവ ഒരു പ്രത്യേക നാഡിയെ തളർത്തുകയും അതിന്റെ പ്രവർത്തനം നിർത്തുകയും ചെയ്യും. സൗന്ദര്യവർദ്ധക ചികിത്സകളിൽ വാർദ്ധക്യം തടയുന്നതിനും ചുളിവുകൾ നീക്കം ചെയ്യുന്നതിനും ചുളിവുകൾ സൃഷ്ടിക്കുന്ന നാഡിയെ ബോട്ടോക്സ് കുത്തിവയ്പ്പിലൂടെ തളർത്തുന്നു. ഇതേപോലെയാണ് വിയർപ്പ് നിയന്ത്രിക്കുന്ന കാര്യത്തിലും ബോട്ടോക്സ് ചികിത്സ സഹായിക്കുക.
    Published by:Jayashankar Av
    First published: