വായിലെ കാൻസർ അകലും; പരിഹാരമായി വെർജിൻ വെളിച്ചെണ്ണയെന്ന് ഗവേഷകർ
- Published by:Sneha Reghu
Last Updated:
വായിലെ മുറിവുകൾ, കാൻസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും മുക്തി നേടാനും വെർജിൻ വെളിച്ചെണ്ണയ്ക്ക് സാധിക്കുമെന്നുമാണ് പഠനം.
മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് ഏറ്റവും പ്രയോജനകരമായ ഒന്നാണ് വെളിച്ചെണ്ണ. വൈവിധ്യമായ നിരവധി ഗുണങ്ങൾ ഉള്ളതിനാൽ ദിവസത്തിൽ ഒരിക്കലെങ്കിലും നമ്മളെല്ലാവരും വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്. എന്നാൽ, പുതിയൊരു പഠനത്തിലൂടെ വെർജിൻ വെളിച്ചെണ്ണയുടെ വ്യത്യസ്തമായ ചില ഗുണങ്ങളാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
പ്രാഥമിക ഘട്ടത്തിലെ രോഗബാധയെ നിയന്ത്രിക്കാൻ വെർജിൻ വെളിച്ചെണ്ണക്ക് കഴിയുമെന്ന് കഗവേഷകരുടെ കണ്ടെത്തൽ. വായിലെ മുറിവുകൾ, കാൻസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും മുക്തി നേടാനും വെർജിൻ വെളിച്ചെണ്ണയ്ക്ക് സാധിക്കുമെന്നുമാണ് പഠനം. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്.
വെർജിൻ വെളിച്ചെണ്ണ ഓയിൻമെന്റായി പുരട്ടാനുള്ള ഗവേഷണം പുരോഗമിക്കുകയാണ്. വായിലെ മുറിവുകൾക്കും ഒന്നും രണ്ടും ഘട്ടത്തിലുള്ള കാൻസർ അകലുന്നതിനായി വെർജിൻ വെളിച്ചെണ്ണ ഒരു കവിൾ കൊണ്ടാൽ മതിയെന്നുമാണ് പറയുന്നത്. എയിംസ് ഭുവനേശ്വറിലെ ആരോഗ്യപ്രവർത്തകരായ ഡോ. അമിത് ഘോഷ്, ഡോ. സി.പ്രീതം, ഡോ. സൗരവ് സർ ക്കാർ, ഡോ. അശോക് കുമാർ ജെന, ഡോ. സുവേന്ദു പുർകായ എന്നിവർ ചേർന്നാണ് ഗവേഷണം നടത്തിയത്.
advertisement
62 രോഗികളിൽ 12 ആഴ്ച നടത്തിയ പഠനത്തിലാണ് വെർജിൻ വെളിച്ചെണ്ണ രോഗനിയന്ത്രണത്തിന് ഉപയോിക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത്. കാൻസർ ബാധിതരും കാൻസറിന് കാരണമായ മുറിവുള്ളവരുമായ 62 പേരെ രണ്ട് വിഭാഗങ്ങളായി തിരിച്ചായിരുന്നു പഠനം. ദിവസം നാലു നേരമാണ് വെളിച്ചെണ്ണ കവിൾ കൊള്ളാൻ നൽകിയത്. ഇവരുടെ മുറിവ് വേഗത്തിൽ മാറി. കാൻസറിന്റെ പ്രാരംഭഘട്ടത്തിലുള്ളവർക്ക് രോഗവ്യാപനത്തിൽ നിന്നും കുറവുള്ളതായും പിന്നീടുള്ള പരിശോധനയിൽ വ്യക്തമായി.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi,Delhi,Delhi
First Published :
August 15, 2024 11:21 AM IST