Health Tips | അമ്മമാരിലും കുഞ്ഞുങ്ങളിലും ഉണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് എങ്ങനെ പ്രതിരോധിക്കാം?

Last Updated:

പ്രസവസമയത്തോ രോ​ഗം ബാധിച്ചവരിലൂടെയുള്ള അടുത്ത സമ്പർക്കത്തിലൂടെയോ ഹെപ്പറ്റൈറ്റിസ് ബി പകരുന്നതിനാൽ അമ്മമാരെയും കുട്ടികളെയും വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കരളിനെ ബാധിക്കുന്ന ഗുരുതരമായ വൈറൽ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് ബി (Hepatatis B). ഇത് വിട്ടുമാറാത്ത കരൾ രോഗങ്ങൾ, സിറോസിസ്, കരളിലെ കാൻസർ, മറ്റ് സങ്കീർണതകൾ എന്നിവയിലേക്കും നയിച്ചേക്കാം. പ്രസവസമയത്തോ രോ​ഗം ബാധിച്ചവരിലൂടെയുള്ള അടുത്ത സമ്പർക്കത്തിലൂടെയോ ഹെപ്പറ്റൈറ്റിസ് ബി പകരുന്നതിനാൽ അമ്മമാരെയും കുട്ടികളെയും വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. സമീപ വർഷങ്ങളിൽ, ഹെപ്പറ്റൈറ്റിസ് ബി തടയുന്നതിലും ചികിത്സിക്കുന്നതിലും ആരോഗ്യരം​ഗം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. പ്രതിരോധ നടപടികൾ, നേരത്തെയുള്ള രോഗനിർണയം, ചികിത്സ എന്നിവയിലൂടെ ഈ രോ​ഗത്തെ പ്രതിരോധിക്കാനാകും.
പ്രതിരോധ മാർ​ഗങ്ങൾ
1. വാക്സിനേഷൻ
ഹെപ്പറ്റൈറ്റിസ് ബി പകരുന്നത് തടയുന്നതിനുള്ള പ്രധാന മാർ​ഗമാണ് വാക്സിനേഷൻ. ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ വിശ്വസനീയവും എളുപ്പത്തിൽ ലഭിക്കുന്നതുമാണ്. നവജാതശിശുക്കൾക്കും കുട്ടികൾക്കും ഈ വാക്സിനേഷൻ ഉറപ്പാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.
2. നേരത്തെയുള്ള രോ​ഗനിർണയം
കുട്ടികൾ രോ​ഗ ലക്ഷണങ്ങൾ കാണിച്ചാൽ മാതാപിതാക്കൾ ഉടൻ ഒരു ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. കാരണം, എത്രയും നേരത്തെ തിരിച്ചറിഞ്ഞ് രോ​ഗം ചികിൽസിക്കുന്നുവോ അത്രയും എളുപ്പത്തിൽ സുഖപ്പെടും. ഗർഭിണികൾ ഹെപ്പറ്റൈറ്റിസ് ബി സർഫെയ്സ് ആന്റിജൻ (HBsAg) ടെസ്റ്റ് ചെയ്യുന്നതും നല്ലതാണ്. ഗർഭാവസ്ഥയിൽ ആൻറിവൈറൽ തെറാപ്പി നൽകുകയും നവജാതശിശുവിന് ജനിച്ച ആദ്യ 12 മണിക്കൂറുകൾക്കുള്ളിൽ വാക്സിനിൻറെ ആദ്യ ഡോസ് നൽകുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം.
advertisement
മഞ്ഞപ്പിത്തം, മൂത്രത്തില നിറം മാറ്റം, ക്ഷീണം, ഓക്കാനം, ഛർദ്ദി, വയറുവേദന, മലത്തിലെ നിറം മാറ്റം എന്നിവയെല്ലാമാണ് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച കുട്ടികൾ സാധാരണയായി പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ. നേരിയ ലക്ഷണങ്ങളുള്ള മിക്ക കുട്ടികളും വൈദ്യസഹായം ലഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ രോഗമുക്തരാകാറുണ്ട്. എന്നാൽ ചിലരുടെ കരളിനെ ദീർഘ കാലത്തേക്ക് ഇത് ബാധിച്ചേക്കാം. കരൾ രോഗങ്ങളുള്ള ഒരു വയസിന് താഴെയുള്ള കുട്ടികൾക്ക് ഗുരുതരമായ ചില സങ്കീർണതകൾ ഉണ്ടായേക്കാം. അത്തരം സന്ദർഭങ്ങളിൽ, അവർക്ക് വേണ്ടത്ര പരിചരണവും ചികിൽസയും ഉറപ്പാക്കേണ്ടതുണ്ട്. ചിലർക്ക് കരൾ മാറ്റിവെയ്ക്കേണ്ടതായും വന്നേക്കാം.
advertisement
3. ചികിത്സ: അമ്മമാർക്കും കുട്ടികൾക്കും ഇടയിൽ ഹെപ്പറ്റൈറ്റിസ് ബി ഇല്ലാതാക്കുന്നതിന്, എല്ലാവർക്കും താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്. ഓറൽ ന്യൂക്ലിയോസ് (ടി) ഐഡി അനലോഗ് പോലുള്ള ആൻറിവൈറൽ തെറാപ്പി ഈ രോഗത്തെ ചെറുക്കാൻ ഫലപ്രദമാണ്. ഇത് അമ്മയിൽ രോഗം വഷളാകാനുള്ള സാധ്യതയും നവജാതശിശുവിലേക്ക് പകരാനുള്ള സാധ്യതയും കുറയ്ക്കും. ഈ ചികിത്സകൾ എല്ലാവർക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
4. ബോധവത്കരണം
ഹെപ്പറ്റൈറ്റിസ് ബി ഇല്ലാതാക്കാൻ സമഗ്രമായ പൊതുജനാരോഗ്യ പദ്ധതികളും ബോധവത്കരണ പരിപാടികളും ആവിഷ്കരിക്കേണ്ടതുണ്ട്. ബോധവത്കരണ പരിപാടികൾ, പരിശോധന, വാക്സിനേഷൻ ക്യാംപെയ്‌നുകൾ എന്നിവ പ്രോത്സാഹിപ്പിക്കുക, നിലവിലുള്ള മാതൃ-ശിശു ആരോഗ്യ പരിപാടികളുടെ ഭാ​ഗമായി ഹെപ്പറ്റൈറ്റിസ് ബി സ്ക്രീനിംഗും ചികിത്സയും സമന്വയിപ്പിക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
advertisement
(ഡോ. അനുരാഗ് ഷെട്ടി, മെഡിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി, കെഎംസി ഹോസ്പിറ്റൽ, മംഗലാപുരം)
മലയാളം വാർത്തകൾ/ വാർത്ത/Life/
Health Tips | അമ്മമാരിലും കുഞ്ഞുങ്ങളിലും ഉണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് എങ്ങനെ പ്രതിരോധിക്കാം?
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement