ഹൃദയാഘാതവും കോവിഡ് വാക്സിനും തമ്മിലുള്ള ബന്ധം അവലോകനം ചെയ്യുകയാണെന്ന് ICMR; റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടും

Last Updated:

കോവിഡ് ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 14000 പേരില്‍ 600 പേര്‍ മരിച്ചെന്നും ഐസിഎംആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനും യുവാക്കളിലെ ഹൃദയാഘാതവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അവലോകനം ചെയ്ത് വരികയാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ICMR). പഠന റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തുവിടുമെന്നും ഐസിഎംആര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട പ്രാഥമിക അവലോകനം നടന്ന് വരികയാണെന്നും റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് തന്നെ പ്രസിദ്ധീകരിക്കുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബഹല്‍ അറിയിച്ചു. ഹൃദയാഘാതത്തിലെ വര്‍ധനവും കോവിഡ് വാക്‌സിനും തമ്മിലുള്ള ബന്ധം പരിശോധിക്കാന്‍ നാല് പഠനങ്ങളാണ് നിലവില്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണത്തിന്റെ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കുന്നതിലാണ് ആദ്യത്തെ പഠനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്വാഭാവിക കാരണങ്ങളാണോ അതോ മറ്റെന്തെങ്കിലുമാണോ മരണത്തിലേക്ക് നയിക്കുന്നതെന്ന കാര്യവും പഠനവിധേയമാക്കിയിരുന്നു.
advertisement
 ”ഡല്‍ഹി എയിംസിലാണ് മൃതദേഹത്തിന്റെ ഓട്ടോപ്‌സി നടക്കുന്നത്. സ്വഭാവിക കാരണങ്ങളാലാണോ മറ്റ് കാരണത്താലാണോ മരണം സംഭവിക്കുന്നത് എന്നറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്യണം,’ എന്നും രാജീവ് ബഹല്‍ പറഞ്ഞു.
വാക്‌സിനേഷനുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ പഠനം നടത്തിയത്. രോഗ തീവ്രതയും ഈ ഘട്ടത്തില്‍ പരിശോധിച്ചിരുന്നു. ”ആദ്യ പഠനത്തിന്റെ അവലോകന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അത് വിശദമായി പഠിച്ച് വരികയാണ്. അതിന് ശേഷം പ്രസിദ്ധീകരിക്കും,” രാജീവ് ബഹല്‍ പറഞ്ഞു.
പഠനത്തിന്റെ ഭാഗമായി കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരെ ഐസിഎംആര്‍ ഒരു വര്‍ഷത്തോളം നിരീക്ഷിച്ചിരുന്നു. 40 ആശുപത്രികളില്‍ നിന്ന് രോഗികളുടെ വിവരങ്ങളും ശേഖരിച്ചിരുന്നു.കോവിഡ് ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 14000 പേരില്‍ 600 പേര്‍ മരിച്ചെന്നും ഐസിഎംആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
” ഈ മരണങ്ങളില്‍ പലതും സ്വാഭാവിക കാരണങ്ങളായിരുന്നു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാലാണ് പലരും മരിച്ചത്. സ്വാഭാവിക കാരണങ്ങളല്ലാതെ മരിച്ച ആളുകളുടെ വിവരങ്ങളാണ് ഇപ്പോള്‍ ശേഖരിക്കുന്നത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് വാക്‌സിനെടുക്കുകയും തുടര്‍ന്ന് മരണപ്പെട്ടവരുടെയും വിവരങ്ങള്‍ പഠനത്തിനായി ശേഖരിക്കുകയാണ്. രോഗിയുടെ അവസ്ഥ എന്തായിരുന്നു? ഡിസ്ചാര്‍ജ് ചെയ്തശേഷം കോവിഡ് രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നോ? എന്നീ കാര്യങ്ങളാണ് പഠനവിധേയമാക്കുന്നത്. അതിലൂടെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട വസ്തുതകള്‍ അവലോകനം ചെയ്യാനാണ് ശ്രമിക്കുന്നത്,’ എന്നും ബഹല്‍ പറഞ്ഞു.ഐസിഎംആറിന്റെ പഠന റിപ്പോര്‍ട്ട് ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ശരിവച്ചെന്നും ബഹല്‍ കൂട്ടിച്ചേർത്തു.
advertisement
” 14000 രോഗികളില്‍ 600 പേരാണ് മരിച്ചത്. ഇവരുടെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതില്‍ എത്ര പേരാണ് വാക്‌സിന്‍ എടുത്തത് എന്നാണ് പരിശോധിച്ചത്. ശേഷം ബാക്കിയുള്ള രോഗികളുടെ വിവരങ്ങളുമായി ഇവയെ താരതമ്യം ചെയ്യുകയായിരുന്നു,” ബഹല്‍ പറഞ്ഞു.
യുവാക്കളിലെ പെട്ടെന്നുള്ള മരണനിരക്കുമായി ബന്ധപ്പെട്ട് മറ്റൊരു പഠനം കൂടി നടത്തിയിട്ടുണ്ടെന്നും ബഹല്‍ പറഞ്ഞു. ഈ പഠനത്തില്‍ ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവ ബാധിച്ച് നിരവധി പേര്‍ മരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ബഹല്‍ കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/Health/
ഹൃദയാഘാതവും കോവിഡ് വാക്സിനും തമ്മിലുള്ള ബന്ധം അവലോകനം ചെയ്യുകയാണെന്ന് ICMR; റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടും
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement