ലൈംഗികബന്ധം വിരസമായോ? പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിൽ അപാകതയുണ്ടോ? വിദഗ്ധരുടെ അഭിപ്രായം

Last Updated:

പതിവു ലൈംഗിക രീതികളിൽ എനിക്കും ഭാര്യയ്ക്കും  വിരസത തോന്നി തുടങ്ങിയിരിക്കുന്നു. സ്ത്രീകൾ ആധിപത്യം സ്ഥാപിക്കുന്ന ലൈംഗിക ബന്ധം വിവാഹത്തിന് മുൻപേ എന്റെ സ്വപ്നങ്ങളിലുണ്ടായിരുന്നു.

ചോദ്യം: എന്റെ വിവാഹം കഴിഞ്ഞിട്ട് അഞ്ചുവർഷമായി. പതിവു ലൈംഗിക രീതികളിൽ എനിക്കും ഭാര്യയ്ക്കും  വിരസത തോന്നി തുടങ്ങിയിരിക്കുന്നു. സ്ത്രീകൾ ആധിപത്യം സ്ഥാപിക്കുന്ന ലൈംഗിക ബന്ധം വിവാഹത്തിന് മുൻപേ എന്റെ സ്വപ്നങ്ങളിലുണ്ടായിരുന്നു. നാണക്കേടായതിനാൽ ഇക്കാര്യം ഭാര്യയുമായി തുറന്നുപറഞ്ഞിരുന്നില്ല. ഇതുകേൾക്കുമ്പോൾ അവൾ എന്നെ കുറിച്ച് എന്ത് ചിന്തിക്കുമെന്ന പേടിയുമുണ്ടായിരുന്നു. എന്നാൽ സാവധാനം ഞാൻ എന്റെ പങ്കാളിയോട് മനസ്സുതുറന്നു. അത് പരീക്ഷിച്ചുനോക്കാമെന്ന് ഭാര്യ സമ്മതിച്ചു. പുരുഷ ലൈംഗിക കൂട് (കോക്ക് കേജ്) ഉപയോഗിച്ചുള്ള എരിവുള്ള ലൈംഗിക പരീക്ഷണത്തിനും ഞാനും അവളും കാത്തിരിക്കുകയാണ്. കോക്ക് കേജ് വാങ്ങുന്നതിന് ഓൺലൈനിൽ അന്വേഷിച്ചെങ്കിലും വില വളരെയധികം കൂടുതലായതിനാൽ ഇതുവരെയും വാങ്ങിയിട്ടില്ല.
എന്റെ ചോദ്യം ഇതാണ്: കോക്ക് കേജ് വാങ്ങിയാൽ അത് എന്റെ ലിംഗത്തിന് പാകമാകുമോ? അത് സുഖരമാകുമോ? ഇത് പതിവായി ഉപയോഗിക്കുന്നതിലൂടെ എന്റെ ലിംഗത്തിനോ വൃഷണങ്ങൾക്കോ കേടുപാട് സംഭവിക്കുമോ? മറ്റെന്തെങ്കിലും പാർശ്വഫലങ്ങളുണ്ടാകുമോ?
ഉത്തരം: ഒന്നാമതായി, നിങ്ങളുടെ ഭാര്യയോട് മനസ്സ് തുറന്നതിന് അഭിനന്ദനങ്ങൾ. നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഈ 'സാഹസിക' യാത്ര ആരംഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെ ലൈംഗിക ജീവിതത്തിന്റെ ഈ പുതിയ അധ്യായത്തിൽ നിങ്ങൾക്ക് വലിയ സന്തോഷവും വിജയവും ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
advertisement
പുരുഷ ലൈംഗിക ഉപകരണങ്ങൾ വാങ്ങുന്നത് സംബന്ധിച്ച നിങ്ങളുടെ ആശങ്കകൾ ഞാൻ മനസ്സിലാക്കുന്നു. അതെ, അവ ഇന്ത്യയിൽ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്, വിശ്വസനീയമായ ഒരു ഉറവിടത്തിൽ നിന്ന് നിങ്ങൾ ഇത് ഓൺലൈനായി ഓർഡർ ചെയ്യേണ്ടതായി വരും. കോക്ക് കേജ് വാങ്ങാൻ പണം ചെലവിടുന്നതിന് മുൻപ് സ്ത്രീ ആധിപത്യ സെക്സിന്റെയും ലൈംഗിക ഉപകരണങ്ങളുടെയും വിവിധ വശങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണമെന്ന് ഞാൻ കരുതുന്നു.
advertisement
കിടപ്പുമുറി മാത്രമല്ല, വീട്ടിലെ വിവിധ ഇടങ്ങൾ ലൈംഗിക ബന്ധത്തിനായി ഉപയോഗിക്കുന്നത്, രതിമൂർച്ഛ വൈകിപ്പിക്കാനുള്ള മാർഗങ്ങൾ അവലംബിക്കുന്നത്, രതിമൂർച്ഛയ്ക്ക് പങ്കാളിയോട് അനുവാദം ചോദിക്കുന്നത് എന്നിങ്ങനെയുള്ള വിവിധ ലൈംഗിക പ്രവർത്തനങ്ങൾ പരീക്ഷിച്ചുനോക്കുക. നിങ്ങൾ ഈ പ്രവർത്തനങ്ങൾ ആസ്വദിക്കുകയും ഇനിയും ഏറെ മുന്നോട്ടുപോകാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, കോക്ക് കേജ് മടികൂടാതെ വാങ്ങാം.
ഒരു കോക്ക് കേജ് വാങ്ങുന്നതിനുമുമ്പ്, നിങ്ങളുടെ ലിംഗത്തിന്റെ ശരിയായ അളവെടുക്കുക. അതുവഴി നിങ്ങൾക്ക് ശരിയായ വലുപ്പത്തിലുള്ള കേജ് വാങ്ങാനാകും. സാധാരണ അവസ്ഥയിലും ഉദ്ധാരണ അവസ്ഥയിലുമുള്ള ലിംഗത്തിന്റെ നീളവും വണ്ണവും കണ്ടെത്തുക. ലഭ്യമായ കൂടുകളുടെ വ്യത്യസ്ത വലുപ്പങ്ങളുടെ അളവുകൾ ശ്രദ്ധിക്കുക, ഒപ്പം വഴക്കത്തിനും ചലനത്തിനും അൽപ്പം ഇടം അനുവദിക്കുന്ന ഒന്ന് കണ്ടെത്തുക. നിങ്ങളുടെ വൃഷണങ്ങളുടെ അടിത്തട്ട് മുതൽ ലിംഗത്തിന്റെ തല വരെ നിങ്ങളുടെ മുഴുവൻ ജനനേന്ദ്രിയങ്ങളും അളക്കാൻ മറക്കരുത്. നിങ്ങളുടെ വൃഷണങ്ങളുടെ ചുറ്റളവ് അളക്കുകയും വേണം. കാരണം മിക്ക ലിംഗ കൂടുകളും വൃഷണങ്ങളുടെ അടിയിൽ ഒരു ഇറുകിയ ബാൻഡ് ഉപയോഗിച്ചാണ് ഉറപ്പിക്കുന്നത്.
advertisement
കൂടാതെ, തുടക്കക്കാർ എന്ന നിലയിൽ, ലോഹത്തേക്കാൾ പ്ലാസ്റ്റിക്ക് അല്ലെങ്കിൽ സിലിക്കൺ ഉപയോഗിച്ച് നിർമിച്ച കോക്ക് കൂടുകളിൽ നിന്ന് തുടങ്ങാനായിരിക്കും നിങ്ങൾ ആഗ്രഹിക്കുന്നത്. ഈ വസ്തു എളുപ്പത്തിൽ നശിക്കില്ലെന്ന് മാത്രമല്ല, ലോഹത്തേക്കാൾ ഭാരം കുറവുമായിരിക്കും. ഇത് മുറിവുകളുണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ഇത് ഒരു കൂട്ടിൽ സുഖമായിരിക്കാൻ നിങ്ങളുടെ ലിംഗത്തെ അനുവദിക്കും, കൂടാതെ ഒരു ഹെവി മെറ്റൽ കേജിന്റെ അധിക അസ്വസ്ഥത അനുഭവിക്കേണ്ടിയും വരില്ല. തുടക്കത്തിൽ ഒരു വളയം ഉറപ്പിച്ചിട്ടുള്ള കേജ് നിങ്ങൾ ഉപയോഗിക്കരുതെന്ന് ഞാൻ ശുപാർശചെയ്യുന്നു, പകരം ഒരു ഇലാസ്റ്റിക് വളയം ഉള്ളതാണെങ്കിൽ അത് എളുപ്പത്തിൽ ക്രമീകരിക്കാൻ കഴിയുന്ന ഒന്നാകും.
advertisement
കേജ് ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ലിംഗമോ വൃഷണമോ നിറം മാറുകയോ വീർക്കുകയോ തണുപ്പ് അനുഭവപ്പെടുകയോ ചെയ്യരുത്. കേജും വളയവും നന്നായി യോജിക്കുന്നുവെന്ന് ഉറപ്പാക്കുക, പക്ഷേ വളരെ ഇറുകിയതുമാകരുത്.
ലിംഗ കൂട് ധരിക്കുന്നത് കൊണ്ട് പ്രത്യാഘാതങ്ങളൊന്നുമില്ലെങ്കിലും, തുടക്കത്തിൽ കുറച്ച് മണിക്കൂറിലധികം നിങ്ങൾ ധരിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നില്ല. ഒരു സമയം 4-6 മണിക്കൂറിൽ കൂടുതൽ ലിംഗത്തെ ബന്ധിക്കരുതെന്ന് ഡോക്ടർമാരും പറയുന്നു. ശരിയായ പേശികളുടെ പ്രവർത്തനം ഉറപ്പുവരുത്തുന്നതിനും ലിംഗം കഠിനമാക്കാനും ഉത്തേജിപ്പിക്കാനും ഇത് ആവശ്യമാണ്.
advertisement
എന്നിരുന്നാലും, നിങ്ങൾക്കും നിങ്ങളുടെ ഭാര്യക്കും ഇടയിൽ തുറന്നതും സത്യസന്ധവുമായ ആശയവിനിമയ ചാനൽ ഉള്ളിടത്തോളം കാലം നിങ്ങളുടെ സുഖം മനസ്സിൽ വയ്ക്കുക, മറ്റ് പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാകില്ല. കോക്ക് കേജിങ് അവിശ്വസനീയമാംവിധം നിങ്ങളെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ ലൈംഗിക ബന്ധത്തിന് ഒരു പുതിയ മാനം നൽകുകയും ചെയ്യും.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Health/
ലൈംഗികബന്ധം വിരസമായോ? പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിൽ അപാകതയുണ്ടോ? വിദഗ്ധരുടെ അഭിപ്രായം
Next Article
advertisement
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
  • ന്യൂസിലൻഡിന് 7 വിക്കറ്റിന്റെ ആധികാരിക വിജയം; പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി (1-1)

  • ഡാരിൽ മിച്ചലിന്റെ സെഞ്ചുറിയും വിൽ യങ്ങിന്റെ 87 റൺസും കിവീസിന്റെ വിജയത്തിൽ നിർണായകമായി

  • ഇന്ത്യയ്ക്കായി കെ എൽ രാഹുലിന്റെ 112 റൺസും ജഡേജയുടെയും റെഡ്ഡിയുടെയും പങ്കും ശ്രദ്ധേയമായി

View All
advertisement