Health Tips | എന്താണ് ബ്രോക്കൺ ഹാർട്ട് സിൻഡ്രോം? മാനസിക സമ്മർദവുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
സമ്മർദം നിയന്ത്രിക്കാനും ഹൃദയത്തെ സംരക്ഷിക്കാനുമുള്ള മാർഗങ്ങൾ
ദൈനംദിന ജീവിതത്തിൽ പലരും നേരിട്ടുകൊണ്ടിരിക്കുന്ന വലിയ പ്രശ്നമാണ് സമ്മർദം. ജീവിതത്തിൽ നേരിടുന്ന പല മാറ്റങ്ങളുടെയും വെല്ലുവിളികളുടെയും അനന്തരഫലമായാണ് പലർക്കും ഇത് പലപ്പോഴും നേരിടേണ്ടി വരാറുള്ളത്. കൂടാതെ ഒരാളുടെ രക്തസമ്മർദ്ദം, ഉറക്ക രീതികൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഹൃദയമിടിപ്പ് തുടങ്ങിയവയും സ്ട്രെസ് ഹോർമോണുകളായ അഡ്രിനാലിൻ, കോർട്ടിസോൾ എന്നിവയുടെ ഉൽപാദനത്തെ സ്വാധീനിക്കുന്നുണ്ട്. അതിനാൽ ഇത് വൈകാരികമായും ശാരീരികമായും മാനസികമായും ഒരാളെ തളർത്താനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കും.
അതേസമയം അപ്രതീക്ഷിതമായി അനുഭവപ്പെടുന്ന അതികഠിനമായ മാനസിക സംഘർഷം, മാരകമായ ഹൃദ്രോഗത്തിലേക്കു നയിക്കുന്ന അവസ്ഥയാണ് ബ്രോക്കൺ ഹാർട്ട് സിൻഡ്രോം (Broken Heart Syndrome). സമ്മർദ്ദം എല്ലാ വ്യക്തികളിലും ഒരുപോലെയല്ല അനുഭവപ്പെടുക. ലക്ഷണങ്ങൾ, സമ്മർദം നീണ്ടുനിൽക്കുന്ന കാലയളവ്, ചികിത്സകൾ എന്നിവയെ എല്ലാം അടിസ്ഥാനമാക്കി ഇവയെ 3 രീതിയിൽ തരം തിരിച്ചിട്ടുണ്ട്.
അക്യൂട്ട് സ്ട്രെസ്
ആളുകളിൽ സാധാരണയായി കണ്ടുവരുന്ന സമ്മർദ്ദങ്ങളിൽ ഒന്നാണ് അക്യൂട്ട് സ്ട്രെസ്. ഇടയ്ക്കിടെയും ഹ്രസ്വകാലത്തേക്കും ഇത് സംഭവിക്കാം. അമിതമായ ചിന്ത, സമീപഭാവിയിൽ ഉണ്ടായേക്കാവുന്ന ഏതെങ്കിലും സംഭവങ്ങൾ അല്ലെങ്കിൽ ആവശ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള നെഗറ്റീവ് ചിന്തകൾ തുടങ്ങിയവ മൂലമാണ് ഇത് പലപ്പോഴും സംഭവിക്കാറുള്ളത്. തുടർന്ന് വൈകാരിക ബുദ്ധിമുട്ടുകൾ, തലവേദന, കഴുത്ത് വേദന, വയറുവേദന, കുടൽ പ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, അസിഡിറ്റി, വയറിളക്കം, മലബന്ധം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടാവുകയും ചെയ്യാം.
advertisement
എപ്പിസോഡിക് അക്യൂട്ട് സ്ട്രെസ്
ഒരു വ്യക്തി യ്ക്ക് ഇടയ്ക്കിടെ അക്യൂട്ട് സ്ട്രെസ് അനുഭവപ്പെടുന്ന അവസ്ഥയാണ് ഇത്. കൂടാതെ ഈ കടുത്ത സമ്മർദ്ദം അനുഭവിക്കുന്ന ആളുകൾ അരാജകത്വത്തിലും പ്രതിസന്ധിയിലും ആയിരിക്കും തങ്ങളുടെ ജീവിതം നയിക്കുക. ടൈപ്പ് എ വ്യക്തിത്വം ഉള്ളവരിലായിരിക്കും ഇത് കണ്ടു വരിക. ഇതിന്റെ ലക്ഷണങ്ങൾ ഒരാളെ കൊറോണറി ഹാർട്ട് ഡിസീസ് എന്ന ഹൃദ്രോഗത്തിലേക്കും നയിക്കുന്നു. കൂടാതെ ഇത്തരം ആളുകൾ എല്ലാ കാര്യങ്ങളിലും അനാവശ്യമായി വിഷമിക്കുകയും മിക്ക കാര്യങ്ങളിലും നിഷേധാത്മക ചിന്തകൾ ഉള്ളവരും ആയിരിക്കും.
advertisement
ക്രോണിക് സ്ട്രെസ്
വളരെ കഠിനമായ ഒരുപാട് കാലം നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത സമ്മർദ്ദമാണ് ഇവരിൽ കാണപ്പെടുക. ചിലർക്ക് കുട്ടിക്കാലത്തെ ചില നെഗറ്റീവ് അനുഭവങ്ങൾ അല്ലെങ്കിൽ അവരുടെ ജീവിതത്തിലുണ്ടായ ചില ട്രോമകളൊക്കെ ഈ സമ്മർദത്തിന് കാരണമായി മാറാറുണ്ട്.
തകോട്സുബോ കാർഡിയോമയോപ്പതി
ബ്രോക്കൺ ഹാർട്ട് സിൻഡ്രോം എന്നും ഇത് അറിയപ്പെടുന്നു. കഠിനമായ വൈകാരികമോ ശാരീരികമോ ആയ സമ്മർദ്ദം മൂലമാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. ഹൃദയത്തിന്റെ പ്രധാന അറയായ ഇടത് വെൻട്രിക്കിളിന്റെ ദുർബലതയ്ക്കും ഇത് ഇടയാക്കും. പ്രിയപ്പെട്ട ഒരാളുടെ അപ്രതീക്ഷിത നഷ്ടം, പെട്ടെന്നുണ്ടായ ഒരു അപകടം, തീവ്രമായ ഭയം തുടങ്ങിയവയും ഈ സമ്മർദ്ദത്തിലേക്ക് ഒരാളെ എത്തിക്കാം.
advertisement
സമ്മർദ്ദവും ഹൃദയവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
അമിതയ സമ്മർദ്ദം അനുഭവിക്കുന്നത് ശരീരത്തിൽ പ്രത്യേകിച്ച് ഹൃദയത്തെ പ്രതികൂലമായി ബാധിക്കും. ഒരു വ്യക്തി കടുത്ത സമ്മർദ്ദം നേരിടുമ്പോൾ (സമ്മർദം കൈകാര്യം ചെയ്യുന്ന തലച്ചോറിന്റെ ഒരു ഭാഗം ) കൂടുതൽ വെളുത്ത രക്താണുക്കൾ ഉത്പാദിപ്പിക്കും. ഇത് ധമനികളിൽ വീക്കം ഉണ്ടാക്കുകയും ഹൃദയാഘാതം, സ്ട്രോക്ക്, ആൻജീന (ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതു മൂലം ഉണ്ടാകുന്ന ഒരു തരം നെഞ്ചുവേദന) എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. ബ്രോക്കൺ ഹാർട്ട് സിൻഡ്രോം എന്നത് അത്തരം ഹൃദയ സംബന്ധമായ അസുഖമാണ്. ഇത് പലപ്പോഴും കഠിനമായ സമ്മർദത്തിന്റെ ഫലമായി തന്നെയാണ് ആളുകളിൽ കാണപ്പെടാറുള്ളത്.
advertisement
അതേസമയം സമ്മർദ്ദത്തിലൂടെയുള്ള ഹൃദ്രോഗങ്ങൾ ഒഴിവാക്കാൻ ദൈനംദിന ജീവിതത്തിൽ ലളിതമായ ചില മാറ്റങ്ങൾ നമുക്ക് വരുത്താം. ഇത് മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ നിങ്ങളെ സഹായിക്കും. കൂടാതെ സ്ട്രെസ് നിയന്ത്രിക്കുന്നത് ഒറ്റയടിക്ക് സാധ്യമല്ലെങ്കിലും ദൈനംദിന ജീവിതത്തിൽ പാലിക്കുന്ന കൃത്യമായ പരിശീലനത്തിലൂടെ ഇത് മാറ്റാൻ സാധിക്കും.
സമ്മർദം നിയന്ത്രിക്കാനും ഹൃദയത്തെ സംരക്ഷിക്കാനുമുള്ള മാർഗങ്ങൾ
പോസിറ്റീവ് ആയിരിക്കുക: നിങ്ങളുടെ ചിരി സ്‌ട്രെസ്സ് ഹോർമോണുകളുടെ അളവ് നിയന്ത്രിക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യും. ഇതിലൂടെ ധമനികളിലെ വീക്കം കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും സാധിക്കും.
advertisement
വ്യായാമം: ശാരീരികമായി അധ്വാനിക്കുമ്പോൾ നിങ്ങളുടെ മാനസികാവസ്ഥയെ ഉത്തേജിപ്പിക്കുന്ന എൻഡോർഫിൻസ് എന്ന രാസവസ്തുക്കൾ പുറന്തള്ളാറുണ്ട്. അതിനാൽ വ്യായാമം സമ്മർദ്ദം ഇല്ലാതാക്കുക മാത്രമല്ല, രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷണവും നൽകുന്നു. വ്യായാമത്തിന്റെ അഭാവത്തിൽ സമ്മർദ്ദം ശരീരഭാരം വർദ്ധിപ്പിക്കുകയും അതുവഴി കൊറോണറി ആർട്ടറി ഡിസീസ് ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ സമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും മികച്ച മാർഗ്ഗങ്ങളായ യോഗ, ധ്യാനം തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
കൂടാതെ അമിത ഭക്ഷണവും രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങളും നിയന്ത്രിക്കാൻ ശ്രമിക്കുക. സമ്മർദ്ദങ്ങൾ നേരിടുന്ന കാലയളവിൽ ആളുകൾ പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കാറുണ്ട്. ഇത് പിന്നീട് പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യാം. അതിനായി ചിപ്സ് പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കി സാൽമൺ, അവോക്കാഡോ, ബീഫ്, ഡാർക്ക് ചോക്ലേറ്റ് തുടങ്ങിയ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ആഹാരങ്ങൾ നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുക. കൂടാതെ മാനസിക പിരിമുറുക്കം തിരിച്ചറിഞ്ഞ് പ്രശ്‌നത്തെ അഭിമുഖീകരിക്കുകയും അതിനെതിരെ പോരാടുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
advertisement
ദൈനംദിന ജീവിതത്തിൽ സ്ട്രെസ് മാനേജ്മെന്റിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓരോരുത്തരും മനസ്സിലാക്കേണ്ടതും വളരെ പ്രധാനമാണ്. സമ്മർദത്തെ ചെറുക്കുന്നതിന് ഓരോരുത്തരും പുകവലി, അമിത ഭക്ഷണം തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
(തയ്യാറാക്കിയത് : ഡോ രാജ്പാൽ സിംഗ്- ഡയറക്ടർ- ഇന്റർവെൻഷണൽ കാർഡിയോളജി- ഫോർട്ടിസ് ഹോസ്പിറ്റൽ, റിച്ച്മണ്ട് റോഡ്)
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 01, 2023 8:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Tips | എന്താണ് ബ്രോക്കൺ ഹാർട്ട് സിൻഡ്രോം? മാനസിക സമ്മർദവുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങൾ