പുരുഷന്മാരുടെ പ്രത്യുല്പാദന ക്ഷമത തിരിച്ചറിയാം ഈ പരിശോധനകളിലൂടെ
- Published by:Rajesh V
- trending desk
Last Updated:
ബെംഗളൂരു കോറമംഗല നോവ ഐവിഎഫ് ഫെർറ്റിലിറ്റിയിലെ കൺസൾട്ടന്റ് ഡോ. മഹേഷ് കൊറേഗോല്‍ പറയുന്നു
ഒരു കുടുംബ ജീവിതം ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു പുരുഷനെ സംബന്ധിച്ചും അവരുടെ പ്രത്യുല്പാദന ക്ഷമത പ്രധാനമാണ്. പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കുള്ള പരിശോധനകൾ നിലവിൽ ലഭ്യമാണ്. ആധുനിക മെഡിക്കൽ രംഗം വാഗ്ദാനം ചെയ്യുന്ന ഈ പരിശോധനകൾ പ്രത്യുല്പാദന ക്ഷമത സംബന്ധിച്ച പ്രശ്നങ്ങൾ കണ്ടെത്തുക മാത്രമല്ല ഫലപ്രദമായ ചികിത്സാ രീതികളും വാഗ്ദാനം ചെയ്യുന്നു. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം അവരുടെ ഭക്ഷണ ക്രമം, വ്യായാമം, മാനസിക സമ്മർദ്ദം എന്നിവയെല്ലാം അവരുടെ ബീജത്തിന്റെ ഗുണനിലവാരത്തെയും, അളവിനെയും സ്വാധീനം ചെലുത്തുന്നുണ്ട്. ഭക്ഷണ ക്രമത്തിലെ പോരായ്മകളും അമിതവണ്ണവും പുരുഷന്മാരിൽ ഹോർമോണുകളുടെ തകരാറിന് കാരണമാകും. കൂടാതെ പുകവലി, മദ്യപാനം, എന്നിവയും പുരുഷ ബീജത്തിന്റെ ഗുണ നിലവാരത്തെ സാരമായി ബാധിക്കും. എന്നാൽ വ്യായാമത്തിലൂടെ ആരോഗ്യം നിലനിർത്താനും ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം വർധിപ്പിക്കാനും കഴിയും.
പുരുഷന്മാർക്ക് അവരുടെ പ്രത്യുല്പാദന ക്ഷമതയിലെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനായി നടത്താവുന്ന പരിശോധനകൾ അറിയാം
ബീജ വിശകലനം (Semen Analysis)
പുരുഷന്മാരുടെ പ്രത്യുല്പാദന ക്ഷമത തിരിച്ചറിയാനായി സാധാരണയായി നടത്തുന്ന പരിശോധനകളിൽ ഒന്നാണ് ബീജ വിശകലനം. ബീജങ്ങളുടെ എണ്ണം, ചലനശേഷി, ആകൃതി, ബീജത്തിൻ്റെ അളവ് എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങൾ ഈ പരിശോധനയിൽ വിലയിരുത്തുന്നു. അണ്ഡവുമായി ചേർന്ന് ബീജസങ്കലനം നടത്തുന്നതിന് ബീജം സ്വതന്ത്രമായി ചലിക്കുകയും ആരോഗ്യകരമായ ഘടന ഉണ്ടായിരിക്കുകയും വേണം. ബീജ വിശകലനത്തിലൂടെ കുറഞ്ഞ ബീജങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന ഒലിഗോസ്പെർമിയ (Oligospermia), മോശം ചലനശേഷിയെ സൂചിപ്പിക്കുന്ന അസ്തെനോസോസ്പേർമിയ (Asthenozoospermia), ഘടനയിലെ പ്രശ്നങ്ങളെ സൂചിപ്പിക്കുന്ന ടെറാറ്റോസൂസ്പേർമിയ (Teratozoospermia) തുടങ്ങിയ പ്രശ്നങ്ങൾ തിരിച്ചറിയാൻ കഴിയും. ഇവയെല്ലാം പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്നവയാണ്.
advertisement
ഹോർമോൺ പരിശോധനകൾ ( Hormone Test )
ബീജ ഉൽപാദനത്തിനും, പുരുഷ പ്രത്യുത്പാദന ക്ഷമതയ്ക്കും ഹോർമോണുകളുടെ അളവ് കൃത്യമായി തുടരേണ്ടത് പ്രധാനമാണ്. ഹോർമോൺ പരിശോധനയിൽ സാധാരണയായി ടെസ്റ്റോസ്റ്റിറോൺ, ഫോളിക്കിൾ-സ്റ്റിമുലേറ്റിംഗ് ഹോർമോൺ (എഫ്എസ്എച്ച്) എന്നിവയുടെ അളവ് പരിശോധിക്കുന്നു. വൃഷണങ്ങളിൽ സൃഷ്ടിക്കപ്പെട്ട ടെസ്റ്റോസ്റ്റിറോൺ, ബീജ ഉത്പാദനത്തിനും ലൈംഗികതൃഷ്ണയ്ക്കും (Libido) ആവശ്യമാണ്. കുറഞ്ഞ ടെസ്റ്റോസ്റ്റിറോൺ അളവ് ബീജ ഉത്പാദനം കുറയുന്നതിനും ഉദ്ധാരണക്കുറവിനും കാരണമാകും. പിറ്റ്യൂട്ടറി ഗ്രന്ഥി എഫ്എസ്എച്ച് ഉത്പാദിപ്പിക്കുകയും ബീജം ഉണ്ടാക്കാൻ വൃഷണങ്ങളെ സഹായിക്കുകയും ചെയ്യുന്നു. എഫ്എസ്എച്ച് അളവിലെ വ്യതിയാനങ്ങൾ ബീജ ഉൽപാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമാകാം. ഈ ഹോർമോൺ പരിശോധനകൾ വഴി ഹൈപ്പോഗൊനാഡിസം (Hypogonadism) അല്ലെങ്കിൽ മറ്റ് എൻഡോക്രൈൻ പ്രശ്നങ്ങൾ എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്നു.
advertisement
ജനിതക പരിശോധനകൾ ( Genetic Test )
പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമത ജനിതക ഘടകങ്ങളാലും സ്വാധീനിക്കപ്പെടുന്നുണ്ട്. ജനിതക പരിശോധനയിലൂടെ ക്രോമസോം തകരാറുകളും ബീജ ഉൽപാദനത്തെയോ പ്രവർത്തനത്തെയോ തടസ്സപ്പെടുത്തുന്ന ജനിതകമാറ്റങ്ങളും തിരിച്ചറിയാൻ കഴിയും. അധികമായി ഒരു X ക്രോമസോം ഉണ്ടാകുന്ന ക്ലൈൻഫെൽറ്റർ സിൻഡ്രോം ( Klinefelter Syndrome) , Y ക്രോമസോം മൈക്രോഡെലിഷനുകൾ എന്നിവ പോലുള്ള അവസ്ഥകൾ പ്രത്യുൽപാദനക്ഷമതയിൽ കാര്യമായ സ്വാധീനം ചെലുത്തും. വന്ധ്യതയുടെ കാരണം കണ്ടെത്തുന്നതിനും അതിനുള്ള ചികിത്സകൾ നിർണ്ണയിക്കുന്നതിനും ജനിതക പരിശോധനകൾ സഹായിക്കും.
advertisement
ഈ മൂന്ന് പരിശോധനാ രീതികളും പുരുഷന്റെ പ്രത്യുത്പാദന ആരോഗ്യത്തെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭിക്കാൻ സഹായിക്കുന്നു. ജീവിതശൈലി പ്രശ്‌നങ്ങൾ പരിഹരിക്കുകയും ഉചിതമായ ചികിത്സാ രീതികൾ സ്വീകരിക്കുകയും ചെയ്യുന്നത് പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കുകയും ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
June 07, 2024 3:54 PM IST